l o a d i n g

ഗൾഫ്

സലിം കുമാറിനെ അനുസ്മരിച്ച് ജിദ്ദ വായനക്കൂട്ടം; ചിരിയുടെയും നിലപാടുകളുടെയും നിത്യവിസ്മയമെന്ന് അനുസ്മരണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 13, 2026

ജിദ്ദ: മലയാളി മനസ്സിനെ ഒരേപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മലയാളത്തിന്റെ പ്രിയ നടന്‍ സലിം കുമാറിന്റെ അകാല വിയോഗത്തില്‍ ജിദ്ദ വായനക്കൂട്ടം അനുസ്മരണ യോഗം സംഘടിപ്പിച്ചു. കേവലം ഒരു ഹാസ്യനടന്‍ എന്നതിനപ്പുറം, തന്റെ ശക്തമായ അഭിനയത്തിലൂടെയും വിട്ടുവീഴ്ചയില്ലാത്ത പുരോഗമന നിലപാടുകളിലൂടെയും മലയാളിക്ക് എക്കാലവും കൂട്ടിനുണ്ടായിരുന്ന ഒരു വലിയ പ്രതിഭയെയാണ് സലിം കുമാറിന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് യോഗം വിലയിരുത്തി.

ജിദ്ദ വായനക്കൂട്ടം സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ നൗഷാദ് അടൂര്‍ അധ്യക്ഷത വഹിച്ചു. സാധാരണ കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വന്ന്, മിമിക്രി വേദികളിലൂടെ സിനിമാ ലോകത്തെത്തി, ഒടുവില്‍ രാജ്യത്തെ ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്‌കാരം വരെ നേടി മലയാളത്തിന്റെ അഭിമാനമായി മാറിയ സലിം കുമാറിന്റെ ജീവിതയാത്ര യോഗം അനുസ്മരിച്ചു.

'അച്ഛനുറങ്ങാത്ത വീട്', 'ആദാമിന്റെ മകന്‍ അബു' തുടങ്ങിയ ചിത്രങ്ങളിലെ ഗൗരവമാര്‍ന്ന കഥാപാത്രങ്ങളും, സോഷ്യല്‍ മീഡിയയിലെ ഇന്നത്തെ ട്രോള്‍ സംസ്‌കാരത്തിന്റെ ജീവവായുവായി നില്‍ക്കുന്ന അദ്ദേഹത്തിന്റെ അനശ്വരമായ കോമഡി കൗണ്ടറുകളും മലയാളി ഉള്ളിടത്തോളം കാലം നിലനില്‍ക്കുമെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. സിനിമയിലായാലും രാഷ്ട്രീയത്തിലായാലും തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ യാതൊരു ഭയവുമില്ലാതെ തുറന്നുപറയാന്‍ കാണിച്ച ആര്‍ജ്ജവമാണ് സലിം കുമാര്‍ എന്ന വ്യക്തിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.

മരണവീടുകളിലടക്കം സ്ഥലകാലബോധമില്ലാതെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വ്യക്തികളുടെ സ്വകാര്യ സ്‌പേസിലേക്ക് കടന്നുകയറുന്ന പ്രവണതയ്ക്കെതിരെ യോഗം ശക്തമായ പ്രമേയം പാസാക്കി. ഇത്തരം ഓണ്‍ലൈന്‍ മഞ്ഞ മാധ്യമങ്ങളെ കര്‍ശനമായി നിയന്ത്രിക്കാനും അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ അടിയന്തരമായി മുന്നോട്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു.

ചടങ്ങില്‍ വായനക്കൂട്ടം പ്രതിനിധികളായ പ്രിന്‍സാദ് കോഴിക്കോട്, നാസിമുദ്ധീന്‍ മണനാക്, നാസര്‍ സൈന്‍ തൃശൂര്‍, അബ്ദുല്‍ ഖാദര്‍, മുജീബ് മൂത്തേടം, സിദ്ദിഖ്, അബ്ദുല്‍ ഗഫൂര്‍ വണ്ടൂര്‍, ശറഫുദ്ധീന്‍, അന്‍വര്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിക്കുകയും പരേതനോടുള്ള ആദരവ് രേഖപ്പെടുത്തുകയും ചെയ്തു.
മലയാള സിനിമയ്ക്ക് അദ്ദേഹം സമ്മാനിച്ച ചിരിയുടെ മുഹൂര്‍ത്തങ്ങളും ഉണര്‍ത്തിയ ചിന്തകളും ഉള്ളിടത്തോളം കാലം സലിം കുമാര്‍ എന്ന നാമം മലയാളിയുടെ ഓര്‍മ്മകളില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകില്ലെന്ന് പ്രത്യാശ പ്രകടിപ്പിച്ചാണ് യോഗം അവസാനിച്ചത്.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026