l o a d i n g

ഗൾഫ്

സൗദിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ക്ക് നിയമപരമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം, അപകടമുണ്ടായാല്‍ ഉടമ ഉത്തരവാദി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 13, 2026



റിയാദ്: സ്മാര്‍ട്ട് ഗതാഗത സാങ്കേതികവിദ്യകളുടെയും സ്വയം നിയന്ത്രിത വാഹനങ്ങളുടെയും ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് അനുസൃതമായി ട്രാഫിക് നിയമങ്ങളില്‍ സുപ്രധാന ഭേദഗതികള്‍ വരുത്തി സൗദി അറേബ്യ. ആഭ്യന്തര മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫാണ് ട്രാഫിക് നിയമത്തിന്റെ എക്‌സിക്യൂട്ടീവ് റെഗുലേഷനില്‍ പുതിയ ഖണ്ഡികകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

ഔദ്യോഗിക ഗസറ്റായ 'ഉമ്മുല്‍ ഖുറാ'യില്‍ പ്രസിദ്ധീകരിച്ചതോടെ ഈ പുതിയ ഭേദഗതികള്‍ പ്രാബല്യത്തില്‍ വന്നു. ഡ്രൈവറില്ലാത്ത സ്വയം നിയന്ത്രിത വാഹനങ്ങളുടെ ഉത്തരവാദിത്തങ്ങളും നിയമപരമായ ബാധ്യതകളും കൃത്യമായി നിര്‍വചിക്കുന്നതാണ് പുതിയ നിയമം.


പുതുക്കിയ ട്രാഫിക് നിയമത്തിലെ പ്രധാനപ്പെട്ട അഞ്ച് വ്യവസ്ഥകള്‍ താഴെ പറയുന്നവയാണ്:

രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ മുന്‍കൂര്‍ അനുമതി: ഒരു സെല്‍ഫ് ഡ്രൈവിംഗ് വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ ഉടമ ആഗ്രഹിക്കുന്നുവെങ്കില്‍, നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പായി ബന്ധപ്പെട്ട അതോറിറ്റിയില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങിയിരിക്കണം (ആര്‍ട്ടിക്കിള്‍ 16).

ഡ്രൈവിംഗ് അനുമതിപത്രത്തില്‍ നിന്നുള്ള ഒഴിവാക്കല്‍: യാത്രയ്ക്കിടയില്‍ മനുഷ്യന്റെ യാതൊരുവിധ ഇടപെടലുമില്ലാതെ പൂര്‍ണ്ണമായി പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക്, പരമ്പരാഗതമായി മറ്റൊരാള്‍ക്ക് വണ്ടി ഓടിക്കാന്‍ നല്‍കുന്ന ഡ്രൈവിംഗ് അനുമതിപത്ര വ്യവസ്ഥകള്‍ ബാധകമായിരിക്കില്ല (ആര്‍ട്ടിക്കിള്‍ 17).

നിയമപരമായ ഉത്തരവാദിത്തം ഉടമയ്ക്ക്: വാഹനത്തില്‍ ഡ്രൈവറായോ അല്ലാതെയോ മനുഷ്യന്റെ സാന്നിധ്യമുണ്ടെങ്കില്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. എന്നാല്‍, മനുഷ്യന്റെ യാതൊരു ഇടപെടലുമില്ലാത്ത വാഹനങ്ങളുടെ കാര്യത്തില്‍, റോഡിലെ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പൂര്‍ണ്ണമായ നിയമപരമായ ഉത്തരവാദിത്തം അതിന്റെ ഉടമയ്ക്കായിരിക്കും (ആര്‍ട്ടിക്കിള്‍ 50).

ട്രാഫിക് സിഗ്‌നലുകളും മുന്‍ഗണനകളും: റോഡ് അടയാളങ്ങള്‍, ട്രാഫിക് സിഗ്‌നലുകള്‍ എന്നിവ പാലിക്കുന്നതിലും എമര്‍ജന്‍സി വാഹനങ്ങള്‍ക്കും ഔദ്യോഗിക വാഹനവ്യൂഹങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നതിലും ഡ്രൈവറില്ലാ വാഹനങ്ങളുടെ ഉടമ നേരിട്ട് ഉത്തരവാദിയായിരിക്കും. അപകടങ്ങള്‍ ഉണ്ടായാലും ഇതിന്റെ നിയമബാധ്യത ഉടമയ്ക്കാണ് (ആര്‍ട്ടിക്കിള്‍ 51, 54, 59).

പിഴകളും ശിക്ഷകളും: ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴകളും വാഹനം പിടിച്ചെടുക്കല്‍ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികളും സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും, മനുഷ്യ ഇടപെടലില്ലാത്ത വാഹനങ്ങളുടെ കാര്യത്തില്‍ അതിന്റെ ഉടമസ്ഥര്‍ക്കും ഒരുപോലെ ബാധകമായിരിക്കും (ആര്‍ട്ടിക്കിള്‍ 68).

ആധുനിക ഗതാഗത സംവിധാനങ്ങളെ ഉള്‍ക്കൊള്ളുന്നതോടൊപ്പം പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ജീവനും സ്വത്തും സംരക്ഷിക്കാനുമാണ് ഈ നിയമ ഭേദഗതികള്‍ ലക്ഷ്യമിടുന്നതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.

കൃത്രിമബുദ്ധി, അത്യാധുനിക ക്യാമറകള്‍, റഡാര്‍, ലിഡാര്‍ തുടങ്ങിയ സെന്‍സറുകള്‍ ഉപയോഗിച്ചാണ് സ്വയം നിയന്ത്രിത വാഹനങ്ങള്‍ ചുറ്റുപാടുകള്‍ വിശകലനം ചെയ്ത് സുരക്ഷിതമായി സഞ്ചരിക്കുന്നത്. ഇത്തരം അത്യാധുനിക സാങ്കേതികവിദ്യകള്‍ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ വ്യക്തമായ ഒരു നിയമചട്ടക്കൂട് ഒരുക്കാന്‍ ഈ ഭേദഗതികളിലൂടെ സൗദിക്ക് സാധിക്കും.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026