l o a d i n g

ഗൾഫ്

2026 ലോകകപ്പ് വേദിയില്‍ ചരിത്രം കുറിച്ച് അറബ് താരങ്ങള്‍; ഉദ്ഘാടനച്ചടങ്ങില്‍ തിളങ്ങി നോറ ഫത്തേഹിയും എലിയാനയും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 13, 2026

ടൊറന്റോ: 2026 ഫിഫ ലോകകപ്പിന്റെ കാനഡയിലെ ഉദ്ഘാടനച്ചടങ്ങുകള്‍ ലോകത്തിന് സമ്മാനിച്ചത് അവിസ്മരണീയമായ നിമിഷങ്ങള്‍. കാനഡ, അമേരിക്ക, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ പരസ്പരബന്ധിതമായി നടക്കുന്ന ലോകകപ്പ് ആഘോഷങ്ങളുടെ ഭാഗമായി ടൊറന്റോയിലെ ബിഎംഒ ഫീല്‍ഡില്‍ നടന്ന ചടങ്ങില്‍, അറബ് ലോകത്തിന്റെ അഭിമാനമായി മാറിയ നോറ ഫത്തേഹിയും എലിയാനയും ഒരേ വേദിയില്‍ എത്തിയത് ഏറെ ശ്രദ്ധേയമായി. ലോകകപ്പ് വേദിയില്‍ അറബ് കലാകാരികള്‍ ഇത്രയും വലിയൊരു അരങ്ങേറ്റം കുറിക്കുന്നത് ഇതാദ്യമായാണ്.

ഫുട്‌ബോള്‍ മൈതാനത്തെ ആവേശമാക്കി മാറ്റുന്ന മൊറോക്കന്‍-കനേഡിയന്‍ താരം നോറ ഫത്തേഹിയാണ് വേദിയില്‍ ആദ്യം വിസ്മയം തീര്‍ത്തത്. മൊറോക്കന്‍ ഫുട്‌ബോള്‍ ചാന്റുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയ 'സീര്‍ സീര്‍' എന്ന തന്റെ ഫിഫ ഗാനവുമായി നോറ എത്തിയപ്പോള്‍ ടൊറന്റോയിലെ ഗാലറി ഇളകിമറിഞ്ഞു. അറബിക്, മൊറോക്കന്‍ ദാരിജ, ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകള്‍ ഇടകലര്‍ത്തിയുള്ള ഈ ഗാനം ലോകകപ്പിലെ എല്ലാ ടീമുകള്‍ക്കും വേണ്ടിയുള്ള ആഗോള ആഹ്വാനമായി മാറുമെന്ന് താരം പറഞ്ഞു.

ഇവര്‍ക്കൊപ്പം പലസ്തീന്‍-ചിലിയന്‍ ഗായിക എലിയാനയുടെ സാന്നിധ്യവും ചടങ്ങിന് മാറ്റുകൂട്ടി. ലോകകപ്പ് ഔദ്യോഗിക സൗണ്ട് ട്രാക്കിന്റെ ഭാഗമായ 'ഇല്യൂമിനേറ്റ്' (കഹഹൗാശിമലേ) എന്ന ഗാനത്തിലൂടെയാണ് ഇരുപത്തിനാലുകാരിയായ എലിയാന തന്റെ സാന്നിധ്യം അറിയിച്ചത്. കനേഡിയന്‍ ഗായിക ജെസ്സി റെയേസുമായുള്ള ഈ സഹകരണം ലോകസംഗീത പ്രേമികള്‍ക്കിടയില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.

പ്രശസ്ത ഇറ്റാലിയന്‍ ക്രിയേറ്റീവ് ഡയറക്ടര്‍ മാര്‍ക്കോ ബാലിക് സംവിധാനം ചെയ്ത ഈ ഉദ്ഘാടനച്ചടങ്ങില്‍, കായികവും സംഗീതവും സംസ്‌കാരവും സമന്വയിക്കുന്ന കാഴ്ചയാണ് കണ്ടത്. മൈക്കല്‍ ബബ്ലെ, അലാനിസ് മോറിസെറ്റ് തുടങ്ങിയ ലോകപ്രശസ്തരായ ഗായകര്‍ക്കൊപ്പം നോറയും എലിയാനയും അണിനിരന്നത് അറബ് കലാരൂപങ്ങള്‍ക്കുള്ള ആഗോള അംഗീകാരം കൂടിയായി മാറി.

മെക്‌സിക്കോ സിറ്റിയില്‍ ഷാക്കിറയും ബര്‍ണ ബോയും നയിച്ച ഉദ്ഘാടനത്തിന് പിന്നാലെ കാനഡയിലും താരസമ്പന്നമായ ആഘോഷങ്ങളാണ് നടന്നത്. ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിനയ്ക്കെതിരായ കാനഡയുടെ ഉദ്ഘാടന മത്സരത്തിന് തൊട്ടുമുമ്പായി നടന്ന ഈ സംഗീത വിരുന്ന്, ലോകകപ്പ് ചരിത്രത്തില്‍ തന്നെ അറബ് താരങ്ങളുടെ വന്‍ സാന്നിധ്യം കൊണ്ട് വേറിട്ടുനിന്നു.

ഫോട്ടോ: 1. ടൊറന്റോയില്‍ നടന്ന കാനഡ-ബോസ്‌നിയ ലോകകപ്പ് ഗ്രൂപ്പ് ബി മത്സരത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ജെസ്സി റെയേസും എലിയാനയും ഗാനങ്ങള്‍ അവതരിപ്പിക്കുന്നു. 2. ഗായകരായ സഞ്‌ജോയ്, നോറ ഫത്തേഹി, വെജിഡ്രീം എന്നിവര്‍ ഗാനങ്ങള്‍ അവതരിപ്പിക്കുന്നു.

Photo

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026