ജിദ്ദ-മക്ക, മദീന, ജിദ്ദ, ത്വാഇഫ് എന്നീ നഗരങ്ങളിലെ സൗദി സ്‌കൂളുകളില്‍ ഈ വര്‍ഷത്തെ അവസാന പരീക്ഷകള്‍ ഇന്ന് ആരംഭിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കൂളുകളില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ാന്തമായ അന്തരീക്ഷത്തിലാണ് പരീക്ഷകള്‍ നടക്കുന്നത്. അധ്യാപകരും മറ്റ് ജീവനക്കാരും കുട്ടികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നുണ്ട്.
പരീക്ഷകള്‍ കൃത്യസമയത്ത് നടത്താന്‍ സ്‌കൂളുകള്‍ പൂര്‍ണ്ണമായി സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പരീക്ഷയ്ക്ക് ശേഷമുള്ള മാര്‍ക്ക് രേഖപ്പെടുത്തല്‍ 'നൂര്‍' സിസ്റ്റം വഴി വേഗത്തില്‍ നടക്കും. നിശ്ചയിച്ച തീയതിയില്‍ തന്നെ ഫലം പ്രഖ്യാപിക്കാന്‍ ഇത് സഹായിക്കും. അധ്യയന വര്‍ഷത്തെ ജോലികള്‍ കൃത്യമായി പൂര്‍ത്തിയാക്കാന്‍ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ പ്രത്യേക സൂപ്പര്‍വൈസര്‍മാരെ നിയോഗിച്ചതായി മദീന വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കുട്ടികളുടെ സുരക്ഷയ്ക്ക് മദീന റീജിയണില്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. സ്‌കൂളുകളിലെ ശുചിത്വവും വാഹന സൗകര്യങ്ങളും അധികൃതര്‍ ഉറപ്പാക്കിയിട്ടുണ്ട്. പരീക്ഷാ നിയമങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ഹജ് പ്രമാണിച്ചാണ് ഈ മേഖലകളില്‍ പരീക്ഷകള്‍ ഈ സമയത്താക്കിയത്.
Related News