തിരുരങ്ങാടി : പ്രവാസ കാലത്ത് നാടിനും വീടിനും കരുത്തും തണലുമായി വർത്തിച്ച പ്രവാസികൾ തിരിച്ചെത്തിയാൽ പ്രവർത്തന രംഗത്ത് നിന്ന് മാറി നിൽക്കേണ്ടവരല്ലെന്നും കർമ്മ നിരതരായി മുഖ്യ ധാരയിൽ തുടരണമെന്നും പി എം എ സമീർ പറഞ്ഞു.
പ്രവാസി ക്ഷേമ ബോർഡ് കൂടുതൽ കാര്യക്ഷമമാക്കാൻ ഈ ബജറ്റിൽ നിർദേശമുണ്ട്, പ്രവാസി ലീഗ് ഉന്നയിച്ച ആവശ്യങ്ങൾ ഉൾപ്പെടെ അത് വഴി നടപ്പാക്കാൻ കഴിയും. പ്രവാസി ലീഗ് മണ്ഡലം തല മെമ്പർ ഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ജാഫർ കിഴക്കിനിയകത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂർ മുഖ്യ പ്രഭാഷണം നിർവഹിച്ചു.
വേൾഡ് കെഎംസിസി പ്രസിഡന്റ് കെ പി മുഹമ്മദ് കുട്ടി ഏറ്റവും വലിയ രണ്ടാം ഭൂരിപക്ഷം നേടി വിജയിച്ച സമീർ എം എൽ എ ക്ക് മെമെന്റോ നൽകി ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി എം എ ജലീൽ , സി ടി നാസർ, ഇബ്രാഹിം തച്ചമ്മാട്, ചെറിയാപ്പു ഹാജി, മുസ്തഫ കോണിയത്ത്, സമദ് കൊടിഞ്ഞി, ഇസ്മായിൽ പൂഴിക്കൽ , ലത്തീഫ് വി പി, കെ കെ ഇല്യാസ്, സുബൈർ പന്തക്കൻ, സത്താർ പെരുമണ്ണ, റഷീദ് എലായി, ഐ മുഹമ്മദ് കുട്ടി, കുഞ്ഞി മുഹമ്മദ് മൗലവി , എം വി സുബൈർ , കെ വി മജീദ് തെന്നല എന്നിവർ സംസാരിച്ചു.
Related News