l o a d i n g

ഗൾഫ്

ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര പൂർത്തിയായി; ജിദ്ദ കെ.എം.സി.സി വളണ്ടിയർമാർക്ക് ചാരിതാർത്ഥ്യം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 21, 2026

​ജിദ്ദ: ഇന്ത്യൻ ഹജ്ജ് മിഷന്റെ കീഴിലെത്തിയ ഹാജിമാരുടെ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള മടക്കയാത്ര പൂർത്തിയായി. ഇന്ന് പുലർച്ചെ പുറപ്പെട്ട ആകശ എയറിന്റെ (Akasa Air) QP-7603 വിമാനത്തിലാണ് അവസാന സംഘം യാത്രയായത്. 123 ഹാജിമാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. ഇതോടെ മാസങ്ങൾ നീണ്ടുനിന്ന ഹജ്ജ് സർവീസുകൾക്കാണ് വിമാനത്താവളത്തിൽ സമാപനമായത്.
​ഹാജിമാരുടെ പുണ്യയാത്രയിലുടനീളം തണലാകാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് ജിദ്ദ കെ.എം.സി.സി ഹജ്ജ് വളണ്ടിയർമാർ. കഴിഞ്ഞ ഏപ്രിൽ 30-ന് കൊച്ചിയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം എത്തിയത് മുതൽ കെ.എം.സി.സി ഹജ്ജ് വളണ്ടിയർ വിങ്ങിന്റെ എയർപോർട്ട് സേവനം സജീവമായിരുന്നു. ഇന്ത്യയിലെ വിവിധ എയർപോർട്ടുകളിൽ നിന്നും ജിദ്ദയിലെത്തിയ പതിനായിരക്കണക്കിന് ഹാജിമാർക്കാണ് ഇത്തവണ കെ.എം.സി.സി പ്രവർത്തകർ ഹൃദ്യമായ സ്വീകരണവും സേവനങ്ങളും നൽകിയത്.
​ഷിഫ്റ്റ് അടിസ്ഥാനത്തിൽ 120-ഓളം വളണ്ടിയർമാരെയാണ് എയർപോർട്ട് വിങ്ങിനായി നിയോഗിച്ചിരുന്നത്. ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുമുള്ള പ്രത്യേക അനുമതിപത്രം (പെർമിറ്റ്) മുഖേനയായിരുന്നു വളണ്ടിയർമാരുടെ പ്രവർത്തനം.
​എയർപോർട്ടിൽ വന്നിറങ്ങുന്ന ഹാജിമാർക്ക് ആവശ്യമായ പാനീയങ്ങളും മധുരപലഹാരങ്ങളും നൽകി, ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരോടൊപ്പം ചേർന്നാണ് വളണ്ടിയർമാർ അവരെ സ്വീകരിച്ചിരുന്നത്. കൂടാതെ, പ്രായമായ ഹാജിമാർക്ക് പ്രത്യേക പരിചരണം നൽകുക, ശൗചാലയങ്ങളിലേക്കും മറ്റും പോകുന്നതിന് സഹായിക്കുക, ലഗേജുകൾ നീക്കാൻ തുണയ്ക്കുക എന്നിവയും വളണ്ടിയർമാരുടെ പ്രധാന പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരുന്നു.
​ജിദ്ദ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സാബിൽ മമ്പാട്, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ലത്തീഫ് വയനാട്, സലീന ഖുലൈസ്, എയർപോർട്ട് വളണ്ടിയർ വിങ്ങിലെ മൂസ പാണ്ടിക്കാട്, ജബ്ബാർ മാടാലൻ തുടങ്ങിയവർ സേവനങ്ങൾക്ക് നേതൃത്വം നൽകി. ഹജ്ജ് ടെർമിനലിൽ എത്തിയ അവസാന സംഘം ഹാജിമാരെയും സ്നേഹാദരങ്ങളോടെ യാത്രയാക്കിയാണ് ഇന്ന് പുലർച്ചെയോടെ ഉദ്യോഗസ്ഥ-വളണ്ടിയർ സംഘം എയർപോർട്ടിൽ നിന്നും മടങ്ങിയത്.

Photo

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026