റിയാദ്- താമസരേഖ ക്രമപ്പെടുത്തല്‍ ആനുകൂല്യം ലഭിക്കുന്നതിനായി തങ്ങളുടെ രേഖകള്‍ ശരിയാക്കാന്‍ ആഗ്രഹിക്കുന്ന യമന്‍ പൗരന്മാര്‍ക്കായി റിയാദിലെ യമന്‍ എംബസി സുപ്രധാന അറിയിപ്പ് പുറത്തിറക്കി. സാധുവായ പാസ്പോര്‍ട്ടുള്ള യമന്‍ പൗരന്മാര്‍ താല്‍ക്കാലിക യാത്രാ രേഖകള്‍ എടുക്കേണ്ടതില്ലെന്ന് എംബസി വ്യക്തമാക്കി.
അബ്ഷര്‍ പ്ലാറ്റ്ഫോം വഴി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്ത ശേഷം, ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി ഏറ്റവും അടുത്തുള്ള പാസ്പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെടണമെന്ന് എംബസി നിര്‍ദ്ദേശിച്ചു. രാജകാരുണ്യത്തിന്റെ ആനുകൂല്യങ്ങള്‍ സുഗമമായി ലഭിക്കുന്നതിനായി ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും എംബസി ഓര്‍മ്മിപ്പിച്ചു.
Related News