l o a d i n g

കേരള

ഗ്യാനേഷ് കുമാര്‍ ഉടനടി സ്ഥാനമൊഴിയണം -സമസ്ത വിദ്യാഭ്യാസ ബോര്‍ഡ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 10, 2026

കോഴിക്കോട്: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ അടിയന്തരമായി സ്ഥാനമൊഴിയണമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം ആവശ്യപ്പെട്ടു. ജനാധിപത്യത്തെ അട്ടിമറിക്കുന്നതിന് കൂട്ടുനില്‍ക്കുക വഴി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തന്നെ ഇല്ലാതായിരിക്കുകയാണ്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള ഫോറം 6-ല്‍ ചട്ടങ്ങള്‍ ലംഘിച്ച് ഭേദഗതി വരുത്തിയതിലൂടെ 13 കോടി ജനങ്ങളുടെ വോട്ടവകാശമാണ് നിഷേധിച്ചിരിക്കുന്നത്.

ഭേദഗതി സുപ്രീം കോടതിയുടെ അംഗീകാരത്തോടെയാണെന്ന ഗ്യാനേഷ് കുമാറിന്റെ പ്രസ്താവന വാസ്തവവിരുദ്ധമാണെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍, ഒരു നിമിഷം പോലും സ്ഥാനത്തിരിക്കാന്‍ അദ്ദേഹം അര്‍ഹനല്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്തെ ജനാധിപത്യ-മതേതര വിശ്വാസികള്‍ നടത്തിവരുന്ന പ്രക്ഷോഭങ്ങള്‍ക്ക് യോഗം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.

രണ്ട് പുതിയ മദ്‌റസകള്‍ക്ക് കൂടി അംഗീകാരം

യോഗത്തില്‍ പുതുതായി രണ്ട് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്തയ്ക്ക് കീഴിലുള്ള മദ്‌റസകളുടെ എണ്ണം 11,143 ആയി ഉയര്‍ന്നു. മലപ്പുറം കുരുവമ്പലം എക്‌സല്‍ നോളജ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മദ്‌റസ, കാസര്‍ഗോഡ് നാരംപാടി ബദര്‍ നഗര്‍ ശറഫുല്‍ ഇസ്ലാം ബ്രാഞ്ച് മദ്‌റസ എന്നിവയ്ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കര്‍ണാടക സംസ്ഥാനത്തെ മദ്‌റസകള്‍ക്ക് ഒക്ടോബര്‍ 13, 14, 15 തീയതികളില്‍ അവധി അനുവദിക്കാനും യോഗം തീരുമാനിച്ചു.

പ്രസിഡന്റ് പി.കെ. മൂസക്കുട്ടി ഹസ്രത്ത് അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ. ഉമര്‍ ഫൈസി മുക്കം, വാക്കോട് മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്‍, ബി.കെ. അബ്ദുല്‍ഖാദിര്‍ അല്‍ഖാസിമി ബംബ്രാണ, എം.സി.മായിന്‍ ഹാജി, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, കൊടക് അബ്ദുറഹിമാന്‍ മുസ്ലിയാര്‍, പി. മാമുകോയ ഹാജി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദിര്‍ സ്വാഗതവും ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Latest News

കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണം സംഘടിപ്പിച്ചു
കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണം സംഘടിപ്പിച്ചു
October 10, 2026
'മുഹമ്മദ് നബി (സ): മാനവ മൂല്യങ്ങളുടെ നേര്‍സാക്ഷ്യം' ഐഎസ്എം സംസ്ഥാന ക്യാമ്പയിന് സൗദിയില്‍ തുടക്കം
'മുഹമ്മദ് നബി (സ): മാനവ മൂല്യങ്ങളുടെ നേര്‍സാക്ഷ്യം' ഐഎസ്എം സംസ്ഥാന ക്യാമ്പയിന് സൗദിയില്‍ തുടക്കം
October 10, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
October 10, 2026
പതിറ്റാണ്ടുകളായി നിലച്ചിരുന്ന ലബനന്‍-അമേരിക്ക വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ ട്രംപ് അനുമതി നല്‍കി
പതിറ്റാണ്ടുകളായി നിലച്ചിരുന്ന ലബനന്‍-അമേരിക്ക വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ ട്രംപ് അനുമതി നല്‍കി
October 10, 2026
സൗദി എന്റർടൈൻമെന്റ് അതോറിറ്റിയുടെ നിർദേശം: റിയാദിലെ ‘ആരവം’ മെഗാ ഷോ വീണ്ടും മാറ്റിവെച്ചു
സൗദി എന്റർടൈൻമെന്റ് അതോറിറ്റിയുടെ നിർദേശം: റിയാദിലെ ‘ആരവം’ മെഗാ ഷോ വീണ്ടും മാറ്റിവെച്ചു
October 10, 2026
ഗ്യാനേഷ് കുമാര്‍ ഉടനടി സ്ഥാനമൊഴിയണം -സമസ്ത വിദ്യാഭ്യാസ ബോര്‍ഡ്
ഗ്യാനേഷ് കുമാര്‍ ഉടനടി സ്ഥാനമൊഴിയണം -സമസ്ത വിദ്യാഭ്യാസ ബോര്‍ഡ്
October 10, 2026
സൗദിയില്‍ 'എക്‌സോബോട്ട്' ഇലക്ട്രിക് കാറുകളുടെ ഡെലിവറി അടുത്ത വര്‍ഷം: ദിരിയയില്‍ ആദ്യ മൊബൈല്‍ സ്റ്റോര്‍ തുറന്നു
സൗദിയില്‍ 'എക്‌സോബോട്ട്' ഇലക്ട്രിക് കാറുകളുടെ ഡെലിവറി അടുത്ത വര്‍ഷം: ദിരിയയില്‍ ആദ്യ മൊബൈല്‍ സ്റ്റോര്‍ തുറന്നു
October 10, 2026
ലിബറല്‍ സൂഫിസം വിശ്വാസ രംഗത്ത് വൈകല്യങ്ങള്‍ സൃഷ്ടിക്കും - ഹുസൈന്‍ മടവൂര്‍
ലിബറല്‍ സൂഫിസം വിശ്വാസ രംഗത്ത് വൈകല്യങ്ങള്‍ സൃഷ്ടിക്കും - ഹുസൈന്‍ മടവൂര്‍
October 10, 2026
 പ്രവാസ ജീവിതത്തിന് വിരാമമിട്ട് ഗഫൂര്‍ വണ്ടൂര്‍ നാട്ടിലേക്ക് മടങ്ങുന്നു; ജിദ്ദ വായനക്കൂട്ടം യാത്രയയപ്പ് നല്‍കി
പ്രവാസ ജീവിതത്തിന് വിരാമമിട്ട് ഗഫൂര്‍ വണ്ടൂര്‍ നാട്ടിലേക്ക് മടങ്ങുന്നു; ജിദ്ദ വായനക്കൂട്ടം യാത്രയയപ്പ് നല്‍കി
October 10, 2026
 സോഷ്യല്‍ മീഡിയയിലൂടെ അവഹേളിച്ച യുവാവിനെ  സൗദിയിലെത്തി ജയിലിലാക്കി മലയാളി വനിത
സോഷ്യല്‍ മീഡിയയിലൂടെ അവഹേളിച്ച യുവാവിനെ സൗദിയിലെത്തി ജയിലിലാക്കി മലയാളി വനിത
October 10, 2026