ജിദ്ദ: മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട (32 വര്‍ഷത്തെ) പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനും ജിദ്ദ വായനക്കൂട്ടം സജീവ പ്രവര്‍ത്തകനുമായ ഗഫൂര്‍ വണ്ടൂരിന് യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ ജിദ്ദ വായനക്കൂട്ടം സാരഥി കെ.ടി.എ. മുനീര്‍ അധ്യക്ഷത വഹിച്ചു. ഗഫൂര്‍ വണ്ടൂരിനുള്ള പ്രശസ്തരുടെ കൃതികള്‍ അടങ്ങിയ ഉപഹാരവും ചടങ്ങില്‍ സമ്മാനിച്ചു.
തുടര്‍ന്ന് നൗഷാദ് അടൂര്‍, മുജീബ് മുത്തേടത്ത്, അഷ്റഫ് വടക്കേക്കാട്, റഫീഖ് മൂസ ഇരിക്കൂര്‍, ഷറഫുദ്ദീന്‍ പാലക്കാട്, നസീര്‍ വടക്കേക്കാട്, സിദ്ധീഖ് പുല്ലങ്കോട്, അന്‍വര്‍ ബാബു ചോക്കാട്, ഫസലുള്ള വെളിയംകോട് എന്നിവര്‍ യാത്രാമംഗളങ്ങള്‍ നേര്‍ന്നു സംസാരിച്ചു.
തന്റെ പ്രവാസ ജീവിതത്തില്‍ വായനക്കൂട്ടം നല്‍കിയ നിറമാര്‍ന്ന അനുഭവങ്ങള്‍ ഒരിക്കലും മറക്കാനാവില്ലെന്നും, നിരവധി പുതിയ കൃതികള്‍ വായിക്കാനും അറിവ് നേടാനും ഈ കൂട്ടായ്മയാണ് തനിക്ക് അവസരമൊരുക്കിയതെന്നും മറുപടി പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
Related News