l o a d i n g

ഗൾഫ്

കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണം സംഘടിപ്പിച്ചു

Thumbnail

മുസാഫര്‍ പാണക്കാട് അനുസ്മരണ പ്രഭാഷണം നടത്തുന്നു.

Publisher By     Staff Reporter
October 10, 2026

ജിദ്ദ: സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണ പരിപാടി ജിദ്ദ നവോദയയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. കേരള രാഷ്ട്രീയത്തിലും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയിലും നിര്‍ണായക പങ്കുവഹിച്ച കോടിയേരി ബാലകൃഷ്ണന്റെ രാഷ്ട്രീയ ജീവിതവും പൊതുപ്രവര്‍ത്തനങ്ങളും അനുസ്മരിച്ചുകൊണ്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ജിദ്ദ നവോദയ വൈസ് പ്രസിഡന്റ് അനുപമ ബിജുരാജ് അധ്യക്ഷത വഹിച്ചു. നവോദയ ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര സ്വാഗതം ആശംസിച്ചു. നവോദയ പ്രസിഡന്റ് കിസ്മത് മമ്പാട് പരിപാടി ഉദ്ഘാടനം ചെയ്തു.

വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (SIR) നടപടികളില്‍ ക്രമക്കേടുകള്‍ നടന്നെന്ന ആരോപണത്തെത്തുടര്‍ന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന ആവശ്യമുയര്‍ത്തി രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ജിദ്ദ നവോദയ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി ഉദ്ഘാടന പ്രസംഗത്തില്‍ കിസ്മത് മമ്പാട് പറഞ്ഞു.

കേരള രാഷ്ട്രീയത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ വിയോഗം നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ നവോദയ കേന്ദ്ര കുടുംബവേദി കണ്‍വീനര്‍ മുസാഫര്‍ പാണക്കാട് പറഞ്ഞു. ദീര്‍ഘകാല രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ ജനങ്ങള്‍ക്കിടയിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും അദ്ദേഹം നേടിയെടുത്ത സ്വീകാര്യതയും നേതൃപാടവവും ശ്രദ്ധേയമാണ്. പ്രതിസന്ധികളെ നേരിടുന്നതിലും രാഷ്ട്രീയ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതിലും സംഘടനാപ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിലും അദ്ദേഹം കാഴ്ചവെച്ച മാതൃക പുതുതലമുറയ്ക്ക് വലിയ പാഠമാണെന്നും മുസാഫര്‍ പാണക്കാട് കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച കോടിയേരി ബാലകൃഷ്ണന്റെ സംഭാവനകള്‍ അനുസ്മരിച്ചുകൊണ്ട് നടന്ന പരിപാടിയില്‍ നവോദയ ഷറഫിയ ഏരിയ പ്രസിഡന്റ് ഫൈസല്‍ കോടശ്ശേരി നന്ദി രേഖപ്പെടുത്തി.

Latest News

കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണം സംഘടിപ്പിച്ചു
കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണം സംഘടിപ്പിച്ചു
October 10, 2026
'മുഹമ്മദ് നബി (സ): മാനവ മൂല്യങ്ങളുടെ നേര്‍സാക്ഷ്യം' ഐഎസ്എം സംസ്ഥാന ക്യാമ്പയിന് സൗദിയില്‍ തുടക്കം
'മുഹമ്മദ് നബി (സ): മാനവ മൂല്യങ്ങളുടെ നേര്‍സാക്ഷ്യം' ഐഎസ്എം സംസ്ഥാന ക്യാമ്പയിന് സൗദിയില്‍ തുടക്കം
October 10, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
October 10, 2026
പതിറ്റാണ്ടുകളായി നിലച്ചിരുന്ന ലബനന്‍-അമേരിക്ക വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ ട്രംപ് അനുമതി നല്‍കി
പതിറ്റാണ്ടുകളായി നിലച്ചിരുന്ന ലബനന്‍-അമേരിക്ക വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ ട്രംപ് അനുമതി നല്‍കി
October 10, 2026
സൗദി എന്റർടൈൻമെന്റ് അതോറിറ്റിയുടെ നിർദേശം: റിയാദിലെ ‘ആരവം’ മെഗാ ഷോ വീണ്ടും മാറ്റിവെച്ചു
സൗദി എന്റർടൈൻമെന്റ് അതോറിറ്റിയുടെ നിർദേശം: റിയാദിലെ ‘ആരവം’ മെഗാ ഷോ വീണ്ടും മാറ്റിവെച്ചു
October 10, 2026
ഗ്യാനേഷ് കുമാര്‍ ഉടനടി സ്ഥാനമൊഴിയണം -സമസ്ത വിദ്യാഭ്യാസ ബോര്‍ഡ്
ഗ്യാനേഷ് കുമാര്‍ ഉടനടി സ്ഥാനമൊഴിയണം -സമസ്ത വിദ്യാഭ്യാസ ബോര്‍ഡ്
October 10, 2026
സൗദിയില്‍ 'എക്‌സോബോട്ട്' ഇലക്ട്രിക് കാറുകളുടെ ഡെലിവറി അടുത്ത വര്‍ഷം: ദിരിയയില്‍ ആദ്യ മൊബൈല്‍ സ്റ്റോര്‍ തുറന്നു
സൗദിയില്‍ 'എക്‌സോബോട്ട്' ഇലക്ട്രിക് കാറുകളുടെ ഡെലിവറി അടുത്ത വര്‍ഷം: ദിരിയയില്‍ ആദ്യ മൊബൈല്‍ സ്റ്റോര്‍ തുറന്നു
October 10, 2026
ലിബറല്‍ സൂഫിസം വിശ്വാസ രംഗത്ത് വൈകല്യങ്ങള്‍ സൃഷ്ടിക്കും - ഹുസൈന്‍ മടവൂര്‍
ലിബറല്‍ സൂഫിസം വിശ്വാസ രംഗത്ത് വൈകല്യങ്ങള്‍ സൃഷ്ടിക്കും - ഹുസൈന്‍ മടവൂര്‍
October 10, 2026
 പ്രവാസ ജീവിതത്തിന് വിരാമമിട്ട് ഗഫൂര്‍ വണ്ടൂര്‍ നാട്ടിലേക്ക് മടങ്ങുന്നു; ജിദ്ദ വായനക്കൂട്ടം യാത്രയയപ്പ് നല്‍കി
പ്രവാസ ജീവിതത്തിന് വിരാമമിട്ട് ഗഫൂര്‍ വണ്ടൂര്‍ നാട്ടിലേക്ക് മടങ്ങുന്നു; ജിദ്ദ വായനക്കൂട്ടം യാത്രയയപ്പ് നല്‍കി
October 10, 2026
 സോഷ്യല്‍ മീഡിയയിലൂടെ അവഹേളിച്ച യുവാവിനെ  സൗദിയിലെത്തി ജയിലിലാക്കി മലയാളി വനിത
സോഷ്യല്‍ മീഡിയയിലൂടെ അവഹേളിച്ച യുവാവിനെ സൗദിയിലെത്തി ജയിലിലാക്കി മലയാളി വനിത
October 10, 2026