l o a d i n g

ഗൾഫ്

ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവം; ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി കുവൈത്ത്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 27, 2026

കുവൈത്ത് സിറ്റി: വ്യാഴാഴ്ച നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ഇറ്റാലിയന്‍ പൗരന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധമറിയിച്ച് കുവൈത്ത് ഇറാന്‍ അംബാസഡറെ വിളിച്ചുവരുത്തി. 'തുടര്‍ച്ചയായ ഇറാനിയന്‍ ആക്രമണങ്ങളില്‍' പ്രതിഷേധം രേഖപ്പെടുത്താനാണ് ഇറാന്‍ അംബാസഡര്‍ മുഹമ്മദ് തൂത്തോഞ്ചിയെ വിളിച്ചുവരുത്തി പ്രതിഷേധക്കുറിപ്പ് കൈമാറിയതെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. മാസങ്ങള്‍ക്കിടെ കുവൈത്തില്‍ മരണത്തിനിടയാക്കുന്ന ആദ്യ ആക്രമണമാണിത്.

രാജ്യത്തെ സുപ്രധാന കേന്ദ്രത്തെ ലക്ഷ്യമിട്ട് വ്യാഴാഴ്ചയുണ്ടായ ഡ്രോണ്‍ ആക്രമണത്തിലാണ് രണ്ട് ഇറ്റാലിയന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതെന്ന് വിദേശകാര്യ മന്ത്രാലയം എക്‌സിലൂടെ വ്യക്തമാക്കി. ജര്‍മ്മന്‍ പ്രതിരോധ കരാറുകാരായ 'റെയിന്‍മെറ്റല്‍' കമ്പനിയിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. ഇവര്‍ ഒരു വ്യോമ പ്രതിരോധ സംവിധാനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു.

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി അമേരിക്കയുമായി തര്‍ക്കം തുടരുന്നതിനിടെ, കഴിഞ്ഞ ഒരാഴ്ചയായി കുവൈത്തിനും അയല്‍രാജ്യമായ ബഹ്റൈനുമെതിരെ ഇറാന്‍ ആക്രമണങ്ങള്‍ ശക്തമാക്കിയിരുന്നു. എന്നാല്‍, വ്യാഴാഴ്ചത്തെ ആക്രമണത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് ഇറാന്റെ ഉന്നത നയതന്ത്രജ്ഞരും സൈന്യവും നിഷേധിച്ചു.

സംഭവത്തില്‍ ടെഹ്റാന് പങ്കില്ലെന്ന് വ്യക്തമാക്കാനായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി കുവൈത്ത് വിദേശകാര്യ മന്ത്രി ജറഹ് ജാബര്‍ അല്‍-അഹമ്മദ് അല്‍-സബാഹുമായും ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനിയുമായും ഫോണില്‍ സംസാരിച്ചതായി ഇറാന്‍ സ്റ്റേറ്റ് ടിവിയും വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.

'ഈ സംഭവത്തില്‍ ഇറാന് യാതൊരു പങ്കുമില്ലെന്ന് അരാഗ്ചി വ്യക്തമാക്കി,' തജാനിയുമായുള്ള സംഭാഷണത്തെക്കുറിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി കുവൈത്തുമായും ഇറ്റലിയുമായും സഹകരിക്കാന്‍ ടെഹ്റാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News

ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവം; ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി കുവൈത്ത്
ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവം; ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി കുവൈത്ത്
November 27, 2026
ന്യൂസിലാന്‍ഡില്‍ തൂക്കുസഭ; അധികാരത്തുടര്‍ച്ചയ്ക്കായി ഭരണസഖ്യത്തിന് മുന്നില്‍ കടമ്പകളേറെ
ന്യൂസിലാന്‍ഡില്‍ തൂക്കുസഭ; അധികാരത്തുടര്‍ച്ചയ്ക്കായി ഭരണസഖ്യത്തിന് മുന്നില്‍ കടമ്പകളേറെ
November 27, 2026
 ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും മുസ്ലിം ലീഗ് സാന്നിധ്യമാകും: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും മുസ്ലിം ലീഗ് സാന്നിധ്യമാകും: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
November 27, 2026
 ജിസാന്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണം; ഒരു നേപ്പാള്‍ സ്വദേശി മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്: തീപിടുത്തം നിയന്ത്രണ വിധേയം
ജിസാന്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണം; ഒരു നേപ്പാള്‍ സ്വദേശി മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്: തീപിടുത്തം നിയന്ത്രണ വിധേയം
November 27, 2026
ക്ഷേമ പെന്‍ഷന്‍: പ്രവാസികള്‍ക്ക് നേരിയ ആശ്വാസം; മുടങ്ങിയിരുന്ന പെന്‍ഷന്റെ ഒരു മാസത്തെ വിഹിതം ലഭിച്ചു
ക്ഷേമ പെന്‍ഷന്‍: പ്രവാസികള്‍ക്ക് നേരിയ ആശ്വാസം; മുടങ്ങിയിരുന്ന പെന്‍ഷന്റെ ഒരു മാസത്തെ വിഹിതം ലഭിച്ചു
November 27, 2026
ജിദ്ദ മുന്‍ പ്രവാസി വിജയകുമാര്‍ നിര്യാതനായി
ജിദ്ദ മുന്‍ പ്രവാസി വിജയകുമാര്‍ നിര്യാതനായി
November 27, 2026
ഹിന്ദുവിന്റെ ബൈബിള്‍ സന്ദേശം, മുസലിമിന്റെ ഭാഷാന്തരം; ഇത് കേരളാ മോഡല്‍ -മുഖ്യമന്ത്രി
ഹിന്ദുവിന്റെ ബൈബിള്‍ സന്ദേശം, മുസലിമിന്റെ ഭാഷാന്തരം; ഇത് കേരളാ മോഡല്‍ -മുഖ്യമന്ത്രി
November 27, 2026
ബട്ടര്‍ ചിക്കനും കുര്‍മയും; പാക്  ബഹിരാകാശ സഞ്ചാരിക്കായി  നൂറിലേറെ ഹലാല്‍ വിഭവങ്ങള്‍
ബട്ടര്‍ ചിക്കനും കുര്‍മയും; പാക് ബഹിരാകാശ സഞ്ചാരിക്കായി നൂറിലേറെ ഹലാല്‍ വിഭവങ്ങള്‍
November 27, 2026
സി.പി.എമ്മിന്റെ 'കുഴി തോണ്ടിയ' സിംഗൂരില്‍ പുതിയ ചരിത്രം എഴുതാന്‍ ബി.ജെ.പി
സി.പി.എമ്മിന്റെ 'കുഴി തോണ്ടിയ' സിംഗൂരില്‍ പുതിയ ചരിത്രം എഴുതാന്‍ ബി.ജെ.പി
November 27, 2026
ലുക്കൗട്ട് നോട്ടീസ് കിട്ടിയിട്ടും ദീപ്‌കെ നാഗ്പൂരില്‍ റാലിയില്‍
ലുക്കൗട്ട് നോട്ടീസ് കിട്ടിയിട്ടും ദീപ്‌കെ നാഗ്പൂരില്‍ റാലിയില്‍
November 27, 2026