l o a d i n g

ഗൾഫ്

തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദ്ദേശങ്ങളുമായി ഹറം കാര്യാലയം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 17, 2025

മക്ക- തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, മക്കയിലെ മസ്ജിദുല്‍ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ഇരുഹറം കാര്യാലയം നിര്‍ദ്ദേശം നല്‍കി. തീര്‍ഥാടകരെ സേവിക്കുന്നത് തങ്ങള്‍ക്ക് ലഭിച്ച വലിയ ബഹുമതിയാണെന്നും അവരുടെ സുരക്ഷക്ക് പരമപ്രധാനമായ പ്രാധാന്യം നല്‍കുമെന്നും കാര്യാലയം ഊന്നിപ്പറഞ്ഞു.

നടപ്പാതകളും എസ്‌കലേറ്ററുകളും ഉപയോഗിക്കുമ്പോള്‍ സുരക്ഷാ ചട്ടം പാലിക്കേണ്ടതിന്റെ പ്രാധാന്യം അതോറിറ്റി എടുത്തുപറഞ്ഞു. എസ്‌കലേറ്റര്‍ പ്രവേശന കവാടങ്ങളില്‍ കൂട്ടംകൂടുന്നത് ഒഴിവാക്കാനും, ശരിയായ ദിശയില്‍ മാത്രം എസ്‌കലേറ്ററുകള്‍ ഉപയോഗിക്കാനും, തിരക്കേറിയ സ്ഥലങ്ങളില്‍ നില്‍ക്കുന്നതും നടപ്പാതകളില്‍ ചിത്രങ്ങള്‍ എടുക്കുന്നതും ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്.

കൂടാതെ, സന്ദര്‍ശകര്‍ ട്രാഫിക്കിന് എതിര്‍ദിശയില്‍ നടക്കരുതെന്നും, തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നും, എയര്‍ കണ്ടീഷനിംഗിനും മറ്റ് സേവനങ്ങള്‍ക്കുമായി ഒരുക്കിയിട്ടുള്ള ഇലക്ട്രിക്കല്‍ ഔട്ട്ലെറ്റുകള്‍ ഫോണുകളോ സ്മാര്‍ട്ട് ഉപകരണങ്ങളോ ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കരുതെന്നും കാര്യാലയം അഭ്യര്‍ഥിച്ചു.

ഗ്രൂപ്പ് നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും, സ്ഥലത്തു വിന്യസിച്ചിട്ടുള്ള സംഘാടകരുമായി സഹകരിക്കണമെന്നും, ഹറമിനുള്ളില്‍ സുഗമമായ ഒഴുക്കും സുരക്ഷയും ഉറപ്പാക്കാന്‍ സഹകരിക്കണമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.

'പ്രതിരോധം, സുരക്ഷ, സമാധാനം' എന്ന മുദ്രാവാക്യത്തില്‍ ഇരുഹറം കാര്യാലയം നടപ്പിലാക്കുന്ന ബോധവല്‍ക്കരണ കാമ്പയിന്റെ ഭാഗമായാണ് ഈ നിര്‍ദ്ദേശം. സന്ദര്‍ശകര്‍ക്കിടയില്‍ അവബോധം വര്‍ദ്ധിപ്പിക്കാനും മസ്ജിദുല്‍ ഹറമില്‍ ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ കൈവരിക്കാനുമാണ് ഇത് ലക്ഷ്യമിടുന്നത്.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026