l o a d i n g

ഗൾഫ്

സന്ദര്‍ശന വിസയിലെത്തിയ ജമീലക്ക് ജിസാനില്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 19, 2025

ജിസാന്‍: കഴിഞ്ഞ ചൊവ്വാഴ്ച ഹൃദയാഘാതം മൂലം ജിസാനില്‍ മരിച്ച താനൂര്‍ ഓലപ്പീടിക സ്വദേശിനി ജമീലക്ക (55) കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി.
അഞ്ച് മാസം മുമ്പ് നാട്ടില്‍ നിന്ന് സന്ദര്‍ശന വിസയില്‍ മകന്റെ അടുത്ത് വന്നതായിരുന്നു ജമീലയും ഭര്‍ത്താവ് അലവിയും. അതിനിടെ ഉണ്ടായ പെട്ടെന്നുള്ള വിയോഗം ഏവരേയും ദുഃഖത്തിലാഴ്ത്തി. ജിസാനിലെ സാംപ്‌കോ കമ്പനിയിലാണ് മകന്‍ ഹംസത്തുല്‍ സൈഫുള്ള ജോലി ചെയ്യുന്നത്. കമ്പനി ജീവനക്കാരടക്കം സ്വദേശികളും വിദേശികളുമായി നൂറ്കണക്കിന് ആളുകളാണ് പഴയ അല്‍ഗരാവി മാര്‍ക്കറ്റിന്മുന്‍വശമുള്ള അമീറസീത്ത മസ്ജിദില്‍വെച്ച് നടന്ന മയ്യിത്ത് നിസ്‌ക്കാരത്തില്‍ പങ്കെടുത്തത്. ശേഷം മഗാരിയയിലെ കൊക്കകോല കമ്പനിക്കടുത്തുള്ള ഖബര്‍സ്ഥാനില്‍ ഇന്നലെ മറവുചെയ്തു. ഉമ്മയെ അവസാനമായി ഒരുനോക്കു കാണുന്നതിനായ് പെണ്‍മക്കളായ സജീന, ജസീന, നസീന, റുബീന എന്നിവര്‍ നാട്ടില്‍ നിന്നെത്തിയിരുന്നു. ഏകമകന്‍ സൈഫുള്ള അടക്കം അഞ്ച് മക്കളാണ് ഉള്ളത്. ജിസാനിലുള്ള ഷംനസനയെ കൂടാതെ അശ്റഫ്, ശംസു, റഫീഖ്, അസീസ് എന്നിവര്‍ ജാമാതാക്കളാണ്.

ജിസാന്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മറ്റി വെല്‍ഫയര്‍ വിഭാഗത്തിന്റ പ്രവര്‍ത്തനമാണ് മരണാനന്തര നിയമനടപടിക്രമങ്ങള്‍ പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ സഹായിച്ചത്. പ്രസിഡന്റ് ശംസുപൂക്കോട്ടൂര്‍, അബ്ദുല്‍ ഗഫൂര്‍ മൂന്നിയൂര്‍, സിറാജ് പുല്ലൂരാന്‍പാറ, ബന്ധു നിസാര്‍ സാഗര്‍, സാംപ്കോ കമ്പനി ഓണര്‍ പ്രവീണ്‍ കെ.പി, സൂപ്പര്‍വൈസര്‍ സൂരജ് എന്നിവരാണ് സഹായ സഹകരണങ്ങളുമായി രംഗത്ത് ഉണ്ടായിരുന്നത്. കെ.എം.സി.സി നേതാക്കളായ ഹാരിസ് കല്ലായി, ഗഫൂര്‍ വാവൂര്‍, മന്‍സൂര്‍ മാസ്റ്റര്‍ നാലകത്ത്, ജസ്മല്‍ വളമംഗലം, ബഷീര്‍ ആക്കോട്, ശംസു സാംത്ത, സിറാജ് കുറ്റ്യാടി (ഐ.സി.എഫ്), ഫൈസല്‍ മേലാറ്റൂര്‍ (ജല) സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ബന്ധുക്കള്‍ കൂടാതെ മറ്റുമലയാളികളടക്കം നിരവധി പേര്‍ മയ്യിത്ത് നിസ്‌ക്കാരത്തിനും ഖബറടക്കചടങ്ങിനുമായി എത്തിയിരുന്നു. മുസ്തഫ സഅദി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026