l o a d i n g

ഗൾഫ്

കൗമാരക്കുതിപ്പിന് ഇനി 100 നാള്‍, ഫിഫ അണ്ടര്‍ 17 ലോകകപ്പിന് ഖത്തറില്‍ ആവേശോജ്വലമായ കാത്തിരിപ്പ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 26, 2025

ദോഹ:2025 ഫിഫ അണ്ടര്‍ 17 ലോകകപ്പ് ആരംഭിക്കാന്‍ 100 ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഖത്തറിലെ കാല്‍പന്തുകളിയുടെ ആരാധകര്‍ ആവേശത്തിലാണ്. നവംബര്‍ 3 മുതല്‍ 27 വരെ ആസ്പയര്‍ സോണിലെ പ്രശസ്തമായ കോമ്പറ്റീഷന്‍ കോംപ്ലക്‌സിലാണ് ടൂര്‍ണമെന്റ്. 2022 ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ച എട്ട് സ്റ്റേഡിയങ്ങളില്‍ ഒന്നായ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍.

48 ടീമുകളാണ് ഇത്തവണ പങ്കെടുക്കുക. ഇത്രയധികം ടീമുകള്‍ മാറ്റുരക്കുന്ന ആദ്യ ഫിഫ ലോകകപ്പ് മത്സരമാണെന്ന പ്രത്യേകതയുമുണ്ട്. ആസ്പയറിലെ കോമ്പറ്റീഷന്‍ കോംപ്ലക്‌സ് 104 മത്സരങ്ങള്‍ക്ക് വേദിയാകും. ഗ്രൂപ്പടിസ്ഥാനത്തില്‍ ഒരു ദിവസം എട്ട് മത്സരങ്ങള്‍. സുഗമമായ പൊതുഗതാഗത സംവിധാനങ്ങള്‍ ഇതിനകം തന്നെ സജ്ജമാക്കിയിട്ടുണ്ട്.

ടൂര്‍ണമെന്റിലേക്ക് യോഗ്യത നേടിയ ആറ് അറബ് ടീമുകളില്‍ ഒന്നാണ് ഖത്തര്‍. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഈജിപ്ത്, ടുണീഷ്യ, മൊറോക്കോ എന്നിവയാണ് മറ്റു അറബ് രാജ്യങ്ങള്‍. ബൊളീവിയ, ഇറ്റലി, ദക്ഷിണാഫ്രിക്ക എന്നിവരടങ്ങിയ ഗ്രൂപ്പ് എയിലാണ് ഖത്തര്‍ ഉള്‍പ്പെടുന്നത്.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026