l o a d i n g

ഗൾഫ്

"ജല" ജിസാനിൽ വി.എസ് അനുസ്‌മരണം സംഘടിപ്പിച്ചു.

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 27, 2025

ജിസാൻ: കേരളത്തിൻറെ മുൻ മുഖ്യമന്ത്രിയും സമുന്നത രാഷ്‌ട്രീയ നേതാവുമായിരുന്ന വി.എസ്.അച്യുതാനന്ദനെ ജിസാൻ ആർട്ട് ലവേഴ്‌സ് അസോസിയേഷൻ (ജല) അനുസ്‌മരിച്ചു. ജിസാനിൽ നടന്ന അനുസ്‌മരണ പരിപാടിയിൽ, അനുഭവങ്ങൾ പങ്കുവെച്ചും പാട്ടുപാടിയും കവിത ചൊല്ലിയും മുദ്രാവാക്യം വിളിച്ചും ജിസാനിലെ പ്രവാസി മലയാളികൾ പ്രിയപ്പെട്ട വി.എസിന് ആദരാഞ്‌ജലികൾ അർപ്പിച്ചു. ജല പ്രസിഡൻറ് ഫൈസൽ മേലാറ്റൂരിൻറെ അധ്യക്ഷതയിൽ നടന്ന അനുസ്‌മരണ പരിപാടി ജനറൽ സെക്രട്ടറി സലാം കൂട്ടായി ഉദ്ഘാടനം ചെയ്‌തു. കേരളത്തിൻറെ സമര പാരമ്പര്യങ്ങളുടെ പ്രതീകവും പാവങ്ങളുടെ പോരാളിയുമായിരുന്ന വി.എസ് ഇന്ത്യയിലാദ്യമായി പ്രവാസി ക്ഷേമപദ്ധതികൾക്ക് തുടക്കം കുറിക്കുകയും പ്രവാസി പ്രശ്‌നങ്ങളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുകയും ചെയ്‍ത ഭരണാധികാരിയായിരുന്നുവെന്ന് യോഗം അനുസ്‌മരിച്ചു. ദേശീയ സ്വാതന്ത്ര്യ സമരം മുതൽ കേരളത്തിൻറെ രാഷ്‌ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്ത് പോരാട്ടങ്ങളുടെ ചരിത്രം സൃഷ്‌ടിച്ച വി.എസ് എന്നും സാധാരണക്കാരുടെ ശബ്ദമായിരുന്നുവെന്ന് അനുസ്‌മരണത്തിൽ പങ്കെടുത്തവർ പറഞ്ഞു.

ജല മുഖ്യരക്ഷാധികാരി വെന്നിയൂർ ദേവൻ, രക്ഷാധികാരി സമിതി അംഗങ്ങളായ സണ്ണി ഓതറ, മനോജ് കുമാർ, സതീഷ് നീലാംബരി, എം.കെ.ഓമനക്കുട്ടൻ, വൈസ് പ്രസിഡണ്ട് ഹനീഫ മുന്നിയൂർ, ഏരിയ ഭാരവാഹികളായ സലീം മൈസൂർ, നൗഷാദ് പുതിയതോപ്പിൽ, അഷ്‌റഫ് പാണ്ടിക്കാട്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഹർഷദ് അമ്പയക്കുന്നുമ്മേൽ, സഹൽ, ജമാൽ കടലുണ്ടി, ഗഫൂർ പൊന്നാനി, അബ്ദുൽഹക്കീം വണ്ടൂർ, സിയാദ് പുതുപ്പറമ്പിൽ, സാദിഖ് പരപ്പനങ്ങാടി, മുസ്തഫ പട്ടാമ്പി,വസീം മുക്കം, കോശി നിലമ്പൂർ, നിസാർ പട്ടാമ്പി, കുമാർ, ബിനു, അഷ്‌റഫ് മച്ചിങ്ങൽ, സെൽജിൻ എന്നിവർ സംസാരിച്ചു. വി.എസിനെ കുറിച്ച് തയ്യാറാക്കിയ കവിത ജല ജിസാൻ ഏരിയ സെക്രട്ടറി അന്തുഷ ചെട്ടിപ്പടി ആലപിച്ചു. രക്ഷാധികാരി മൊയ്‌തീൻ ഹാജി ചേലക്കര അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി അനീഷ് നായർ സ്വാഗതവും കേന്ദ്ര കമ്മിറ്റി അംഗം അഷ്‌റഫ് മണ്ണാർക്കാട് നന്ദിയും പറഞ്ഞു.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026