l o a d i n g

ഗൾഫ്

'യാ ഹബീബീ' ഹാശിം എഞ്ചിനീയര്‍ ഓര്‍മ്മപുസ്തകം; പ്രകാശനം ആഗസ്റ്റ് നാലിന്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 27, 2025

ദമ്മാം.സൗദി കെ എം സി സി സ്ഥാപക നേതാക്കളില്‍ പ്രമുഖനും ദേശീയ സമിതി ട്രഷറുമായിരുന്ന സി. ഹാശിം എഞ്ചിനീയറുടെ ഓര്‍മ്മപുസ്തകം 'യാ ഹബീബീ' പ്രകാശനത്തിനൊരുങ്ങുന്നു. അദ്ദേഹത്തിന്റെ ജന്മദേശമായ കണ്ണൂരില്‍വെച്ച് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പ്രകാശനം നിര്‍വ്വഹിക്കും. ആഗസ്റ്റ് നാലിന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ വൈകീട്ട് മൂന്ന് മണിക്കാണ് പരിപാടി. ചടങ്ങില്‍ മുസ്ലിംലീഗ് ദേശീയ -സംസ്ഥാന നേതാക്കള്‍, ലീഗ് പോഷക ഘടകങ്ങളുടെ പ്രതിനിധികള്‍, സൗദി കെ എം സി സി കുടുംബങ്ങള്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും ഹാശിം എഞ്ചിനീയറുടെ ഭാര്യയുമായ ഫിറോസ ഹാശിം, മറ്റു സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരും സംബന്ധിക്കും. ദമാം ആസ്ഥാനമായുള്ള സൗദി കിഴക്കന്‍ പ്രവിശ്യ കെഎംസിസിയാണ് പുസ്തകത്തിന്റെ പ്രസാധകര്‍.

മൂന്നര പതിറ്റാണ്ട് കാലത്തെ കുടിയേറ്റ ഭൂമികയിലെ ഗതിവിഗതികളുടെയും ആര്‍ദ്രമായ മാനവസേവനത്തിന്റെയും സാംസ്‌കാരിക പാരസ്പര്യത്തിന്റെയും ചരിത്രാടരുകള്‍ ഹാശിം എഞ്ചിനീയറുടെ പൊതുജീവിതത്തിലൂടെ ഇതള്‍ വിരിയുന്നതാണ് 'യാ ഹബീബീ'. അദ്ദേഹത്തെ അടുത്തറിഞ്ഞ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍,പി കെ കുഞ്ഞാലിക്കുട്ടി, മുസ്ലിംലീഗ് എംപിമാര്‍, എംഎല്‍എമാര്‍ ദേശീയ-സംസ്ഥാന ഭാരവാഹികള്‍ , വേള്‍ഡ് കെഎംസിസി നേതാക്കള്‍, സൗദിയിലെ സാമൂഹ്യ-സാംസ്‌കാരിക വിദ്യാഭ്യാസ മാധ്യമരംഗത്തെ പ്രമുഖര്‍, വിവിധ തുറകളില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ച സഹചാരികള്‍ തുടങ്ങിയവര്‍ ഹാശിം എഞ്ചിനീയറെ ഹൃദയംകൊണ്ട് അടയാളപ്പെടുത്തുന്നതാണ് അഞ്ഞൂറിലധികം പേജുകള്‍ വരുന്ന ഓര്‍മ്മപ്പുസ്തകം.

കാദര്‍ ചെങ്കള (രക്ഷാധികാരി), മുഹമ്മദ് കുട്ടി കോഡൂര്‍ (ചെയര്‍മാന്‍), ആലിക്കുട്ടി ഒളവട്ടൂര്‍ (ജനറല്‍ കണ്‍വീനര്‍), മാമു നിസാര്‍ (ഫിനാന്‍സ് കണ്‍വീനര്‍), സി.പി ശരീഫ് ചോലമുക്ക് (പബ്ലിസിറ്റി കണ്‍വീനര്‍), സിദ്ദിഖ് പാണ്ടികശാല, റഹ്‌മാന്‍ കാരയാട് (സമിതിയംഗങ്ങള്‍) എന്നിവരുടെ നേതൃത്വത്തില്‍ ചരിത്രകാരനും ഗ്രന്ഥകാരനുമായ മാലിക് മഖ്ബൂല്‍ ആലുങ്ങല്‍ (ചീഫ് എഡിറ്റര്‍), കാദര്‍ മാസ്റ്റര്‍ വാണിയമ്പലം (എക്‌സിക്യൂട്ടീവ് എഡിറ്റര്‍), അശ്റഫ് ആളത്ത് (അസോസിയേറ്റ് എഡിറ്റര്‍), അമീറലി കൊയിലാണ്ടി, സിറാജ് ആലുവ, ഹമീദ് വടകര (സബ് എഡിറ്റര്‍മാര്‍) എന്നിവരടങ്ങിയ സമിതിയാണ് പുസ്തകമൊരുക്കിയത്. ഒരു ഹരിതസേവകന് ലഭിക്കുന്ന മികവുറ്റ ആദരവാണ് ഈ കൃതിയിലൂടെ സാര്‍ത്ഥകമാകുന്നതെന്ന് സൗദി കെഎംസിസി കിഴക്കന്‍ പ്രവിശ്യാ കമ്മിറ്റി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026