l o a d i n g

കേരള

ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കീഴ്‌ക്കോടതി തള്ളി, ജയില്‍വാസം തുടരും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 29, 2025

ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളി. അടുത്തഘട്ടമെന്ന നിലയില്‍ ജാമ്യം തേടി സെഷന്‍സ് കോടതിയെ സമീപിക്കുമെന്ന് കന്യാസ്ത്രീകളുടെ അഭിഭാഷകര്‍ അറിയിച്ചു. മതപരിവര്‍ത്തനവും, മനുഷ്യക്കടത്തും ആരോപിച്ചായിരുന്നു സിറോ മലബാര്‍ സഭയുടെ കീഴില്‍ ചേര്‍ത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീന്‍ ഗാര്‍ഡന്‍സ്) സന്ന്യാസസഭയിലെ സിസ്റ്റര്‍മാരായ വന്ദന, പ്രീതി എന്നിവരെ അറസ്റ്റു ചെയ്തത്. അങ്കമാലി, കണ്ണൂര്‍ സ്വദേശികളായ ഇവരും വെള്ളിയാഴ്ചയാണ് അറസ്റ്റിലായത്. ഇതു രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരക്കുകയാണ്.

ഛത്തിസ്ഗഢിലെ നാരായണ്‍പുര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികള്‍ക്കൊപ്പം സഞ്ചരിക്കവെയാണ് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചത്. നിര്‍ബന്ധിത മതപരിവര്‍ത്തനവും, മനുഷ്യക്കടത്തും ആരോപിച്ചായിരുന്നു ഇലരെ തടഞ്ഞുവച്ചത്. കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിയില്‍ ജോലിക്ക് പോവുകയാണെന്ന് പെണ്‍കുട്ടികള്‍ അറിയിക്കുകയും, രക്ഷിതാക്കളുടെ അനുമതി പത്രവും തിരിച്ചറിയല്‍ രേഖകളും ഹാജരാക്കിയെങ്കിലും ഇവര്‍ക്കെതിരെ കേസ് എടുക്കുകയായിരുന്നു. തുടര്‍ന്ന് കാതലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) നേതൃത്വത്തില്‍ ബി.ജെ.പി നേതാക്കള്‍ വഴി കേന്ദ്രത്തിലും ഛത്തീസ്ഗഢ് സര്‍ക്കാറിലും സമ്മര്‍ദം ചെലുത്താനുള്ള ശ്രമങ്ങളും സജീവമാണെങ്കിലും ഒന്നും ഇതുവരെ ഫലവത്തായിട്ടില്ല. അതിനിടെയാണ് കീഴ്‌കോടതി വിധിയും ഉണ്ടായിട്ടുള്ളത്.

, കന്യാസ്ത്രീകളുടെ അറസ്റ്റ് കേരളത്തില്‍ രാഷ്ട്രീയ തിരിച്ചടിയാവുമെന്ന് ഭയന്ന ബി.ജെ.പി നേതൃത്വം മധ്യസ്ഥ ദൗത്യവുമായി രംഗത്തുണ്ട്. സംസ്ഥാന ബി.ജെ.പി പ്രതിനിധി ചൊവ്വാഴ് ഛത്തീസ്ഗഢിലെത്തി ഉപമുഖ്യമന്ത്രി വിജയ് ശര്‍മയുമായി കൂടികാഴ്ച നടത്തി. കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാരായ എന്‍.കെ പ്രേമചന്ദ്രന്‍, ബെന്നി ബെഹനാന്‍, എം.എല്‍.എ റോജി എം ജോണ്‍ ഉള്‍പ്പെടെ നേതാക്കളും ഛത്തീസ്ഗഢിലെ ദുര്‍ഗ ജയിലില്‍ കന്യാസ്ത്രീകളെ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചു. കേരളത്തില്‍ കന്യാസ്ത്രീകളുടെ വീട്ടിലെത്തി മന്ത്രിമാരടക്കമുള്ള വിവിധ കക്ഷി നേതാക്കള്‍ പിന്തുണ അറിയിച്ചിരുന്നു.

Latest News

ഡിപ്ലോമാറ്റുകളെ ഞെട്ടിച്ച് ട്രംപ്, ഇറാനെ  തുടച്ചുനീക്കുമെന്ന ഭീഷണി യു.എന്നില്‍
ഡിപ്ലോമാറ്റുകളെ ഞെട്ടിച്ച് ട്രംപ്, ഇറാനെ തുടച്ചുനീക്കുമെന്ന ഭീഷണി യു.എന്നില്‍
September 23, 2026
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026