l o a d i n g

ഗൾഫ്

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം

Thumbnail
Publisher By     Staff Reporter
September 23, 2026

റിയാദ്: ഹ്രസ്വ സന്ദർശനത്തിനായി റിയാദിലെത്തിയ പാലക്കാട് എംപിയും കോൺഗ്രസ് നേതാവുമായ വി.കെ. ശ്രീകണ്ഠന് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആവേശോജ്വല സ്വീകരണം നൽകി.

ഒഐസിസി സംഘടിപ്പിക്കുന്ന റിയാദിലെ സംഘടന പരിപാടികളിൽ പങ്കെടുക്കുന്നതിനായാണ് വി.കെ. ശ്രീകണ്ഠൻ എംപി മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സൗദിയിലെത്തിയത്. സന്ദർശനത്തിന്റെ ഭാഗമായി സംഘടനാ പ്രവർത്തകരുമായും വിവിധ മേഖലകളിലെ പ്രവാസി സമൂഹവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

വിമാനത്താവളത്തിലെത്തിയ എംപിയെ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കരയുടെ നേതൃത്വത്തിൽ ഭാരവാഹികളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. സ്നേഹപൂർവമായ സ്വീകരണത്തിന് നന്ദി അറിയിച്ച എംപി നേതാക്കളുമായും പ്രവർത്തകരുമായും ഹ്രസ്വമായി ആശയവിനിമയം നടത്തി.

ഒഐസിസി ഭാരവാഹികളായ ഷംനാദ് കരുനാഗപ്പള്ളി, മുഹമ്മദലി മണ്ണാർക്കാട്, ശിഹാബ് കൊട്ടുകാട്, അമീർ പട്ടണത്ത്, സുരേഷ് ശങ്കർ,ഹക്കീ പട്ടാമ്പി,അശ്റഫ് മേച്ചേരി, മൃദുല വിനീഷ്, മൊയ്തീൻ മണ്ണാർക്കാട്, സൈനുദ്ധീൻ പാലക്കാട്, റഫീഖ് പട്ടാമ്പി, വിനീഷ് തുടങ്ങിയവർ സ്വീകരണത്തിൽ സംബന്ധിച്ചു.

വ്യാഴാഴ്ച വൈകിട്ട് 8ന് ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ ഒഐസിസി സംഘടിപ്പിക്കുന്ന ‘പീപ്പിൾസ് പാർലമെന്റ്’ പൊതുപരിപാടിയിൽ വി.കെ. ശ്രീകണ്ഠൻ എംപി പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്യും. പരിപാടിയിലേക്ക് മുഴുവൻ പ്രവാസി സമൂഹത്തെയും സംഘാടകർ ക്ഷണിച്ചു.

റിയാദിലെ ഒഐസിസിയുടെ സംഘടനാ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരുന്നതായിരിക്കും എംപിയുടെ സന്ദർശനമെന്ന് ഭാരവാഹികൾ പറഞ്ഞു. സംഘടനയുടെ വിവിധ ഘടകങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും പ്രവാസി സമൂഹം നേരിടുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും സന്ദർശനം അവസരമാകും.

അടുത്ത മൂന്ന് ദിവസങ്ങളിലായി റിയാദിൽ നടക്കുന്ന ഒഐസിസിയുടെ വിവിധ പരിപാടികളിലും സംഘടനാ യോഗങ്ങളിലും അദ്ധേഹം സംബന്ധിക്കും. പ്രവാസി കോൺഗ്രസ് പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചകളും വിവിധ സംഘടനാ പരിപാടികളും സന്ദർശനത്തിന്റെ ഭാഗമായി നടക്കും.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026