l o a d i n g

ഗൾഫ്

റീട്ടെയില്‍ മേഖലയില്‍ സൗദി യുവാക്കളെ പ്രാപ്തരാക്കാന്‍ പുതിയ പരിശീലന കോഴ്‌സുകള്‍ തുടങ്ങുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 6, 2025

ജിദ്ദ- റീട്ടെയില്‍ മേഖലയിലേക്ക് കൂടുതല്‍ സൗദി യുവാക്കളെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സൗദി റീട്ടെയില്‍ അക്കാദമി പുതിയ പരിശീലന കോഴ്‌സുകള്‍ ആരംഭിച്ചു. റീട്ടെയില്‍ മേഖലയിലെ സൗദി പൗരന്മാര്‍ക്ക് നൈപുണ്യം നല്‍കി തൊഴില്‍ വിപണിക്ക് അനുയോജ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്മെന്റ് ഫണ്ടിന്റെ (എച്ച്.ആര്‍.ഡി.എഫ്) പിന്തുണയോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

വിവിധതരം പരിശീലന പരിപാടികളാണ് അക്കാദമി അവതരിപ്പിച്ചത്. ഇവയില്‍ ബ്രാന്‍ഡ് മാനേജര്‍, ഏരിയ മാനേജര്‍, ഷോറൂം മാനേജര്‍, സെയില്‍സ് റെപ്രസന്റേറ്റീവ് തുടങ്ങിയ തസ്തികകള്‍ക്കായുള്ള പ്രത്യേക കോഴ്‌സുകള്‍ ഉള്‍പ്പെടുന്നു. ഒരു വര്‍ഷം നീളുന്ന അസോസിയേറ്റ് ഡിപ്ലോമ പ്രോഗ്രാമുകള്‍, ഒന്നു മുതല്‍ അഞ്ച് ദിവസം വരെ ദൈര്‍ഘ്യമുള്ള നൈപുണ്യ വികസന കോഴ്‌സുകള്‍, ആറു മാസം വരെ നീളുന്ന യോഗ്യതാ കോഴ്‌സുകള്‍ എന്നിവ പരിശീലന പദ്ധതിയില്‍ ഉള്‍പ്പെടുന്നു. തിയറിയും പ്രാക്ടിക്കല്‍ പരിശീലനവും സമന്വയിപ്പിക്കുന്ന കോഴ്‌സുകളുടെ പഠനം അക്കാദമിയിലോ ജോലിസ്ഥലത്തോ ചെയ്യാനുള്ള സൗകര്യവുമുണ്ട്.

ഈ സംരംഭം രാജ്യത്തിന്റെ ലക്ഷ്യങ്ങളുമായി യോജിച്ചുപോകുന്നതാണെന്ന് റീട്ടെയില്‍ അക്കാദമി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹിന്ദ് അല്‍-ധബാന്‍പറഞ്ഞു. എച്ച്.ആര്‍.ഡി.എഫുമായി ചേര്‍ന്നുള്ള സഹകരണം കമ്പനികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും കൂടുതല്‍ പേര്‍ക്ക് പരിശീലനം ഉറപ്പാക്കാനും സഹായിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ടെക്‌നിക്കല്‍ ആന്‍ഡ് വൊക്കേഷണല്‍ ട്രെയിനിങ് കോര്‍പ്പറേഷന്‍, യുകെയിലെ പ്രമുഖ വൊക്കേഷണല്‍ പ്രോഗ്രാം അംഗീകാര ഏജന്‍സിയായ സിറ്റി & ഗില്‍ഡ്‌സ് എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. ഇത് തൊഴില്‍ വിപണിയില്‍ അവരുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും.

താല്‍പര്യമുള്ളവര്‍ക്ക് shttps://sra.elearning.ae/login/signup.php](https://sra.elearning.ae/login/signup.php) എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കോഴ്‌സുകളുടെ വിവരങ്ങള്‍ അറിയാനും രജിസ്റ്റര്‍ ചെയ്യാനും സാധിക്കും. നാഷണല്‍ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പുമായി ചേര്‍ന്നുള്ള ലാഭേച്ഛയില്ലാത്ത സ്ഥാപനമാണ് സൗദി റീട്ടെയില്‍ അക്കാദമി.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026