l o a d i n g

ഗൾഫ്

നോര്‍ക്ക പ്രവാസി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് കോണ്‍ക്ലേവിന് കൊച്ചിയില്‍ തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 7, 2025

കൊച്ചി: നോര്‍ക്ക റൂട്‌സിന്റെ ഗ്രാന്റ് ലഭിച്ച പ്രവാസി സഹകരണസംഘങ്ങളുടെ പ്രതിനിധികള്‍ക്കായുളള നോര്‍ക്ക റൂട്ട്‌സ് അസ്സിസ്റ്റഡ്-പ്രവാസി കോ-ഒപ്പറേറ്റീവ് സൊസൈറ്റീസ് കോണ്‍ക്ലേവ്: 2025 ന് എറണാകുളം പാലാരിവട്ടം ദി റിനൈ കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമായി. യൂറോപ്പിലുള്‍പ്പെടെ പലയിടങ്ങളിലും പ്രവാസത്തിന്റെ സാന്ദ്രതകൂടുതല്‍ കാരണം നിരവധി വെല്ലുവിളികളുണ്ട്. ഇത്തരം പ്രതികൂല സാഹചര്യങ്ങളിലൂടെയാണ് പ്രവാസികള്‍ ഇന്ന് കടന്നുപോകുന്നത്. എന്നാല്‍ ഇതിനൊപ്പം പല രാജ്യങ്ങളിലേയും തൊഴില്‍ സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ ഉതകും വിധത്തില്‍ ഭാഷാ പരിജ്ഞാനമുളളവരേയും നൈപുണ്യ മികവുളളവരേയും കണ്ടെത്താനോ ആ മാനവവിഭവശേഷിയുടെ അവസരം പ്രയോജനപ്പെടുത്താനോ കഴിയുന്നില്ലെന്ന് കോണ്‍ക്ലേവിന്റെയും നോര്‍ക്ക അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് (NAME) എംപ്ലോയര്‍ രജിസ്‌ട്രേഷന്‍ പോര്‍ട്ടലിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ജര്‍മ്മനിയിലെ 20,000 ത്തോളം ഡ്രൈവര്‍മാരുടെ ഒഴിവുകളില്‍ ഭാഷാ പരിജ്ഞാനമുളളവരേയും തൊഴില്‍ നൈപുണ്യ മികവുളളവരേയും നമുക്ക് കണ്ടെത്താനായില്ലെന്നും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. തിരികെയെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനും പുനസംയോജനത്തിനും ഉതകും വിധം കേരളത്തിലെ പ്രവാസി സഹകരണ സ്ഥാപനങ്ങള്‍ ഉയരണമെന്നും പി. ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

സഹകരണ പ്രസ്ഥാനങ്ങളിലൂടെ മെച്ചപ്പെട്ട ലോകക്രമം എന്നതാണ് ലോക കോ-ഓപ്പറേറ്റീവ് വര്‍ഷമെന്ന നിലയില്‍ ഇത്തവണത്തെ പ്രമേയം. പ്രവാസി സഹകരണ സ്ഥാപനങ്ങള്‍ക്ക് അതിനാല്‍ തന്നെ വലിയ ചുമതല നിര്‍വ്വഹിക്കാനാകും. ഇന്ത്യയില്‍ പ്രവാസി പുനസംയോജനത്തിനായി മികച്ച പദ്ധതികള്‍ നടപ്പിലാക്കുന്ന ഏക സംസ്ഥാനമാണ് കേരളമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി പറഞ്ഞു.

ഉദ്ഘാടന ചടങ്ങിനു ശേഷം നോര്‍ക്ക പദ്ധതികളേയും സേവനങ്ങളേയും കുറിച്ച് വിശദീകരിച്ച അദ്ദേഹം ഓപ്പണ്‍ ഫോറത്തില്‍ ഉന്നയിച്ച സംശയങ്ങള്‍ക്കും മറുപടി നല്‍കി. ഉദ്ഘാടന ചടങ്ങില്‍ കേരള ഇന്റ്റിറ്റിയൂട്ട് ഫോര്‍ എന്റര്‍പ്രൊണര്‍ഷിപ്പ് ഡവലപ്‌മെന്റ് (KIED) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സജി എസ്, നോര്‍ക്ക വകുപ്പ് അഡീഷണല്‍ സെക്രട്ടറി സിന്ധു എസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ചടങ്ങില്‍ നോര്‍ക്ക റൂട്ട്‌സ് എരണാകുളം സെന്റര്‍ മാനേജര്‍ അമ്പിളി ആന്റണി സ്വാഗതവും നോര്‍ക്ക റൂട്ട്‌സ് സെക്ഷന്‍ ഓഫീസര്‍ രമണി കെ നന്ദിയും പറഞ്ഞു. സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളും രീതിയും സംബന്ധിച്ച് സഹകരണ വകുപ്പ് മുന്‍ ജോ. രജിസ്ട്രാര്‍ (റിട്ട) പി.ബി ഉണ്ണികൃഷ്ണന്‍ ക്ലാസിന് നേതൃത്വം നല്‍കി. സംസ്ഥാനത്തെ 51 പ്രവാസി സഹകരണ സംഘംങ്ങളില്‍ നിന്നുളള 140 പ്രതിനിധികള്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC) നേതൃത്വത്തിലാണ് പരിശീലനം. കോണ്‍ക്ലേവിന് നാളെ സമാപനമാകും.

Photo

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026