l o a d i n g

ഗൾഫ്

റിയാദ് കെഎംസിസി സൂപ്പര്‍ കപ്പ്: വിജയത്തേരോട്ടം തുടര്‍ന്ന് അസീസിയ സോക്കര്‍, റെയിന്‍ബോ എഫ്സിക്ക് ആദ്യ ജയം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 11, 2025

റിയാദ്: ദിറാബിലെ ദുറത് മല്‍അബ് സ്റ്റേഡിയത്തില്‍ നടക്കുന്ന റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഗ്രാന്റ്-റയാന്‍ സൂപ്പര്‍ കപ്പിന്റെ നാലാം വാരത്തില്‍ അസീസിയ സോക്കറിനും, ബ്ലാക്ക് ആന്‍ഡ് വൈറ്റ് റെയിന്‍ബോ എഫ്സിക്കും വിജയം. ഗ്രൂപ്പ് എ യിലെ ആദ്യ രണ്ടു സ്ഥാനക്കാരായ അസീസിയ സോക്കറും റിയല്‍ കേരള എഫ്സിയും ഏറ്റുമുട്ടിയ ആദ്യ മത്സരത്തില്‍ 3 - 1 നാണ് അസീസിയ സോക്കറിന്റെ വിജയം. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചെങ്കിലും രണ്ടാം പകുതിയില്‍ ഗ്രൗണ്ടില്‍ അസീസിയ സോക്കറിന്റെ വ്യക്തമായ ആധിപത്യം ആണ് കണ്ടത്. അസീസിയക്ക് വേണ്ടി നിയാസ് രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ മുഹമ്മദ് ഒരു ഗോള്‍ നേടി. നജീബാണ് റിയല്‍ കേരളയുടെ ആശ്വാസ ഗോള്‍ നേടിയത്. ഇതോടെ ഗ്രൂപ്പില്‍ ആറ് പോയിന്റുമായി അസീസിയ സോക്കര്‍ സെമിയിലേക്ക് മുന്നേറി. അസീസിയ സോക്കറിന്റെ നിയാസ് കളിയിലെ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡിന് അര്‍ഹനായി. തര്‍ഫിന്‍ ബഷീര്‍ പാരഗണ്‍ അവാര്‍ഡ് കൈമാറി

ഗ്രൂപ്പ് ബി യിലെ മത്സരത്തില്‍ നസീഫ് നേടിയ ഒരൊറ്റ ഗോളില്‍ റെയിന്‍ബോ എഫ്സി ലാന്റേണ്‍ എഫ്സിയെ പരാജയപ്പെടുത്തി. ഇതോടെ ഗ്രൂപ്പ് ബിയില്‍ നാല് പോയിന്റുമായി റെയിന്‍ബോ എഫ്സി സെമി സാധ്യത നിലനിര്‍ത്തി. എന്നാല്‍ ഒരു പോയിന്റ് മാത്രമുള്ള ലാന്റേണ്‍ എഫ്‌സിക്ക് തങ്ങളുടെ അടുത്ത മത്സരത്തില്‍ മികച്ച വിജയം നേടുന്നതിന് പുറമെ ഗ്രൂപ്പിലെ മറ്റു മത്സരങ്ങളുടെ ഫലത്തെ ആശ്രയിച്ചുമായിരിക്കും സെമിയിലേക്കുള്ള സാധ്യത. റെയിന്‍ബോ എഫ്സി താരം അര്‍ഷാദ് മാന്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.ഷര്‍ഗാവി ലോജസ്റ്റിക് സിഇഒ മുഹമ്മദ് മസ്ഹൂദ് അവാര്‍ഡ് കൈമാറി.

ഷംനാദ് കരുനാഗപ്പളളി, ഇബ്രാഹീം സുബഹാന്‍, ജലീല്‍ തിരൂര്‍, സിദ്ദീഖ് കല്ലുപറമ്പന്‍, യഹ്യ (സഫമക്ക പോളിക്ലിനിക്) യു പി മുസ്തഫ, വി ജെ നസ്‌റുദ്ദീന്‍, അബൂബക്കര്‍ ദാരിമി പൂക്കോട്ടൂര്‍, മുഹമ്മദ് കുട്ടി മുളളൂര്‍ക്കര, മുഹമ്മദ് മണ്ണേരി, നജുമുദ്ദീന്‍ അരീക്കന്‍ വേങ്ങര, സാബിത്ത് വേങ്ങാട്ട്, യൂനുസ് കട്ടികുന്നന്‍, ബഷീര്‍ മണ്ണാര്‍ക്കാട്, ഷംസു വടപുറം, ഇര്‍ഷാദ് വാഫി എര്‍ണാകുളം, ഷരീഫ് കാളികാവ് റിഫ,
ഇഖ്ബാല്‍ കാവന്നൂര്‍, നാസര്‍ മൂച്ചിക്കാടന്‍, ഠഅആ അഷ്റഫ് പടന്ന, ഹമീദ് ക്ലാരി, അലി അക്ബര്‍ ചെറൂപ്പ, അലി അഹ്‌മ്മദ് തിരുവമ്പാടി, സക്കീര്‍ കൊടുവളളി, ബഷീര്‍ ഷോര്‍ണ്ണൂര്‍, സയ്യിദ് ജിഫ്രി കാപ്പാട്, ബുശൈര്‍ പെരിന്തല്‍മണ്ണ, കെ ടി അബൂബക്കര്‍ മങ്കട, ഫൈസല്‍ ബാബു ബേപ്പൂര്‍, മുബാറക്ക് അരീക്കോട്, സത്താര്‍ മേലാറ്റൂര്‍ എന്നിവര്‍ വിവിധ മത്സരങ്ങളില്‍ കളിക്കാരുമായി പരിചയപ്പെട്ടു.

ആഗസ്റ്റ് പതിനഞ്ചിനു നടക്കുന്ന കളിയില്‍ സുലൈ എഫ്സി അസീസിയ സോക്കറിനെയും, റെയിന്‍ബോ എഫ്സി പ്രവാസി സോക്കര്‍ സ്‌പോര്‍ട്ടിങ്ങിനെയും നേരിടും.

Photo

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026