l o a d i n g

ഗൾഫ്

വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കി, യാത്രക്കാര്‍ നേരത്തെ എത്തണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 13, 2025

കൊച്ചി: സ്വാതന്ത്ര്യദിനാഘോഷം നടക്കാനിരക്കെ രാജ്യത്തെ സുരക്ഷ ശക്തമാക്കി. ഇതിന്റെ ഭാഗമായി വിമാനത്താവളങ്ങളിലും അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരക്കുന്നത്. ഇതിന്റെ ഭാഗമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലും സുരക്ഷ ശക്തമാണ്. ഇതു കണക്കിലെടുത്ത് യാത്രക്കാര്‍ വളരെ നേരത്തെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചുള്ള മുന്‍കരുതലായാണ് വിമാനത്താവളങ്ങൡലെയും പരിശോധന ശക്തമാക്കല്‍. കൊച്ചി വിമാനത്താവളം ഉള്‍പ്പെടെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ കര്‍ശനമായ പരിശോധനകള്‍ ഉള്ളതിനാല്‍ യാത്രക്കാര്‍ പതിവിലും നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തണമെന്നാണ് നിര്‍ദ്ദേശം. യാത്രക്കാരെയും ഒപ്പം ബാഗേജുകളും വിശദമായി പരിശോധിക്കുന്നുണ്ട്. അവധി കഴിഞ്ഞ് പോകുന്ന യാത്രക്കാരുടെ എണ്ണം കൂടുതലായതിനാല്‍ വിമാനത്താവളത്തില്‍ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. അതോടൊപ്പം സുരക്ഷാ പരിശോധനയും കര്‍ശനമാക്കിയത് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സമയം അധികം എടുക്കുന്നുണ്ട്. ഇതു കണക്കിലെടുത്തു നേരത്തെ വിമാനത്താവളത്തില്‍ എത്തുന്നത് യാത്ര സുഗമമാവാന്‍ സഹായിക്കും.

സാധാരണ പരിശോധനകള്‍ക്കു പുറമേ വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുമ്പ് ലാഡര്‍ പോയിന്റില്‍ യാത്രക്കാരെ വീണ്ടും പരിശോധിക്കുന്നുണ്ട്. ഇത്തരം പരിശോധനകള്‍ നടത്തണമെങ്കില്‍ കൂടുതല്‍ സമയം വേണം. ഇക്കാരണത്താല്‍ യാത്രക്കാര്‍ നേരത്തെ വിമാനത്താവളത്തില്‍ എത്തണമെന്നാണ് അറിയിച്ചിരിക്കുന്നത്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യുരിറ്റിയുടെ (ബിസിഎഎസ്) നിര്‍ദേശ പ്രകാരമാണ് കൊച്ചി വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധന കൂടുതല്‍ കര്‍ശനമാക്കിയിരിക്കുന്നത്. യാത്രക്കാരെയും യാത്രക്കാരുടെ ബാഗേജുകളും കര്‍ശനമായി പരിശോധിക്കുന്നതിന് ഒപ്പം തന്നെ വിമാനത്താവളത്തില്‍ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026