l o a d i n g

ഗൾഫ്

മുസ്രിസ് കുടുംബ വിരുന്നും, അബ്ദുസ്സലാമിന് യാത്രയയപ്പും സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 8, 2025

ജിദ്ദ: ജിദ്ദയിലെ കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമുള്ളവരുടെ കൂട്ടായ്മയായ മുസ്രിസ് പ്രവാസി ഫോറം ഹറാസാത്ത് അമീറ വില്ലയില്‍ കുടുംബ വിരുന്നും, 28 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന സംഘടനയുടെ പ്രഥമ സെക്രട്ടറിയും ഏഴ് വര്‍ഷത്തോളം പ്രസ്തുത സ്ഥാനത്ത് നിന്ന് സംഘടനക്ക് വേണ്ടി സേവനമനുഷ്ഠിക്കുകയും, നിലവില്‍ സംഘടനയുടെ പ്രസിഡന്റുമായ അബ്ദുസ്സലാം എമ്മാടിന് യാത്രയയപ്പും നല്‍കി.

വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിഹാബ് അയ്യാരില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി അനീസ് എറമംഗലത്ത് സ്വാഗതം പറഞ്ഞു.
മുസ്രിസിന്റെ സ്‌നേഹോപഹാരമായ മെമന്റോ രക്ഷാധികാരികളായ മുഹമ്മദ് സഗീര്‍ മാടവന, താഹ മരിക്കാര്‍, ഹനീഫ് ചളിങ്ങാട്, തുഷാര ഷിഹാബ് എന്നിവര്‍ ചേര്‍ന്ന് അബ്ദുസ്സലാമിന് കൈമാറി.

ഭാരവാഹികളായ ശറഫുദ്ധീന്‍ ചളിങ്ങാട്, മുഹമ്മദ് സാബിര്‍, സഗീര്‍ പുതിയകാവ്, സുമിത അബ്ദുള്‍ അസീസ്, ഷിഫ സുബില്‍, ജസീന സാബു, ജസീന സാദത്ത്, ഷജീറ ജലീല്‍, മുന്‍ ഭാരവാഹികളായ കമാല്‍ മതിലകം, അഹമ്മദ് യൂനുസ്, അബ്ദുള്‍ അസീസ് അറക്കല്‍, താഹിര്‍ എടമുട്ടം, ഫാത്തിമ താഹ, നദീറ ഹനീഫ്, ഷൈബാനത്ത് യൂനുസ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുള്‍ ഖാദര്‍ കായംകുളം, സന്തോഷ് അബ്ദുള്‍ കരീം, കിരണ്‍ കാലാനി, ഷിനോജ് അലിയാര്‍, സാബു ഹനീഫ, അബ്ദുള്‍ ജലീല്‍, ഡോ. സിയാവുദ്ധീന്‍, ഹാരിസ് അഴീക്കോട് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

പതിനാല് വര്‍ഷം മുമ്പ് ഇങ്ങിനെ ഒരു കൂട്ടായ്മ രൂപീകരിച്ചത് കൊണ്ടാണ് ജിദ്ദയില്‍ പരസ്പരം അറിയപ്പെടാതെ പോയ നാട്ടുകാരെ പരിചയപ്പെടാനും ഒരു കുടക്കീഴില്‍ ഒരുമിച്ച് കൂട്ടുവാനും കഴിഞ്ഞതെന്നും, ഈ കൂട്ടായ്മയിലെ അംഗങ്ങള്‍ തനിക്ക് സ്വന്തം കുടുംബാംഗങ്ങളെ പോലെ ആയിരുന്നുവെന്നും അബ്ദുസ്സലാം എമ്മാട് മറുപടി പ്രസംഗത്തില്‍ വികാരാധീനനായി പറഞ്ഞു.

കലാപരിപാടികളില്‍ കുട്ടികളുടെ ഭാഗത്ത് നിന്ന് മാജിദ, ഇസ്സ, ഇന്‍ഷ, ഹൈഫ, അഫ്‌റ എന്നിവരുടെ ഗാനങ്ങളും, ഇന്‍ഷ, ഇസ്മ, ഇസ്സ, ഫാത്തിമ, മിന്‍ഹ സാബു എന്നിവരുടെ ഡാന്‍സുകളും സദസ്സിന് മറ്റൊരനുഭവമായി. ഷിനോജ് അലിയാര്‍, സന്തോഷ് അബ്ദുള്‍ കരീം, സജിത്ത്, റഫീഖ് മുഹമ്മദ്, ഇസ്മായില്‍, സഗീര്‍ പുതിയകാവ്, സഗീര്‍ മുഹമ്മദ് എന്നിവര്‍ നടത്തിയ സംഗീത വിരുന്ന് പരിപാടിക്ക് മാറ്റുകൂട്ടി. കള്‍ച്ചറല്‍ സെക്രട്ടറി ജസീന സാബു, വനിതാ വിഭാഗം ഭാരവാഹികളായ സുമിത അബ്ദുള്‍ അസീസ്, ഷിഫ സുബില്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ഒക്ടോബര്‍ 31 വെള്ളിയാഴ്ച ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുവാനും തീരുമാനിച്ചു.

Photo

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026