l o a d i n g

ഗൾഫ്

ഖത്തറില്‍ ഇസ്രായില്‍ ആക്രമം: സുരക്ഷാനിയമ സംഘങ്ങള്‍ രൂപീകരിച്ചു

Thumbnail
Publisher By     അഹമ്മദ് പാതിരിപ്പറ്റ
September 11, 2025

ദോഹ: ഖത്തറില്‍ സുരക്ഷാ, നിയമസംഘങ്ങള്‍ രൂപീകരിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇസ്രയേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. ആക്രമണവുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ നടപടികളെക്കുറിച്ച് ആഭ്യന്തര മന്ത്രിയും കമാന്‍ഡറുമായ ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ താനി സമര്‍പ്പിച്ച റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തില്‍ സുരക്ഷാ സംഘം രൂപീകരിക്കാന്‍ തീരുമാനമായി.

അതോടൊപ്പം, രാജ്യത്തിന്റെ പരമാധികാരത്തിനെതിരായ ആക്രമണമെന്ന നിലയില്‍ ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിലെ സ്റ്റേറ്റ് മന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുലസീസ് ബിന്‍ സാലിഹ് അല്‍-ഖുലൈഫിയുടെ നേതൃത്വത്തില്‍ ഒരു നിയമസംഘം രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഇസ്രയേല്‍ നടത്തിയ ക്രൂരവും ഭീരുത്വപരവുമായ ആക്രമണത്തെ ശക്തമായ ഭാഷയില്‍ മന്ത്രിസഭ അപലപിച്ചു. ഖത്തറിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാന്‍, സഹോദര-സുഹൃദ് രാഷ്ട്രങ്ങളോടൊപ്പം നിന്നുകൊണ്ട് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രിസഭ ഉറപ്പുനല്‍കി.

ഇസ്രയേല്‍ ആക്രമണത്തില്‍ വീരമൃത്യു വരിച്ച ബദര്‍ സാദ് മുഹമ്മദ് അല്‍ ഹുമൈദി അല്‍ ദോസരി കോര്‍പ്പറലിന് മന്ത്രിസഭ ആദരാഞ്ജലി അര്‍പ്പിച്ചു. ആക്രമണത്തില്‍ വീരമൃത്യു വരിച്ച മറ്റ് സഹോദരന്മാരുടെ കുടുംബങ്ങളോടും അനുശോചനം രേഖപ്പെടുത്തി. ഖത്തറിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച രാജ്യങ്ങള്‍ക്കും അന്താരാഷ്ട്ര സംഘടനകള്‍ക്കും മന്ത്രിസഭ നന്ദിയും രേഖപ്പെടുത്തി.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026