l o a d i n g

കേരള

മുന്‍ മന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ പി.പി തങ്കച്ചന്‍ അന്തരിച്ചു, സംസ്‌കാരം ശനിയാഴ്ച

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 11, 2025

കൊച്ചി: കെ പി സി സി പ്രസിഡന്റും, യു ഡി എഫ് സംസ്ഥാന കണ്‍വീനറും മന്ത്രിയും നിയമസഭാ സ്പീക്കറും ആയിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.പി.തങ്കച്ചന്‍ (86) അന്തരിച്ചു. ഏറെ കാലമായി അസുഖ ബാധിതനായി ആശുപത്രിയിലായിരുന്നു. ആലുവയിലെ വസതിയില്‍ വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് അന്ത്യം. ദീര്‍ഘകാലം യു ഡി എഫ് കണ്‍വീനറായി പ്രവര്‍ത്തിച്ച തങ്കച്ചന്‍ ഘടക കക്ഷികളെ ഏകോപിപ്പിക്കുന്നതില്‍ ശ്രദ്ധേയനായിരുന്നു.

സംസ്‌കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് നെടുമ്പാശ്ശേരി അകപറമ്പ് യാക്കോബായ സുറിയാനി പള്ളിയില്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ ഔദ്യോഗിക ബഹുമതികളോടെ നടക്കും. മൃതദേഹം വെള്ളിയാഴ്ച രാവിലെ 11:00-മണിക്ക് പെരുമ്പാവൂരിലെ വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിന് വെക്കും.

2004 മുതല്‍ 2018 വരെ 13 വര്‍ഷം യുഡിഎഫ് കണ്‍വീനറായിരുന്നു. കെപിസിസി പ്രസിഡന്റ്, സ്പീക്കര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1982 മുതല്‍ 1996 വരെ പെരുമ്പാവൂര്‍ എംഎല്‍എ ആയിരുന്നു. 1991 മുതല്‍ 95 വരെ സ്പീക്കറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1995ല്‍ ആന്റണി മന്ത്രിസഭയില്‍ കൃഷി മന്ത്രിയായിരുന്നു. നാല് തവണ എം എല്‍ എയായ തങ്കച്ചന്‍ മാര്‍ക്കറ്റ്‌ഫെഡ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1939 ജൂലായ് 29-ന് അങ്കമാലി അകപ്പറമ്പ് പൈനാടത്ത് ഫാ. പൗലോസിന്റെയും അന്നമ്മയുടെയും മകനായി ജനിച്ചു. കോണ്‍ഗ്രസ് പെരുമ്പാവൂര്‍ മണ്ഡലം പ്രസിഡന്റായി പൊതുപ്രവര്‍ത്തനം തുടങ്ങിയ പി.പി. തങ്കച്ചന്‍ 1982-ല്‍ പെരുമ്പാവൂരില്‍നിന്ന് ആദ്യമായി എം.എല്‍.എ. ആയി തിരഞ്ഞെടുക്കപ്പെട്ടു. 1987-ലും 1991-ലും 1996-ലും വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം തുടര്‍ച്ചയായി 20 വര്‍ഷമാണ് പെരുമ്പാവൂരിനെ നിയമസഭയില്‍ പ്രതിനിധാനം ചെയ്തത്.


1991-ല്‍ മുൂന്നാംവട്ടം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തങ്കച്ചനെ കാത്തിരുന്നത് നിയമസഭാ സ്പീക്കര്‍ സ്ഥാനമായിരുന്നു. 1995 മേയ് വരെ ആ സ്ഥാനത്ത് തുടര്‍ന്നു. 1995-ല്‍ കരുണാകരന്‍ രാജിവെച്ചതിനെത്തുടര്‍ന്ന് അധികാരത്തില്‍ വന്ന ആന്റണി മന്ത്രിസഭയില്‍ പി.പി. തങ്കച്ചന്‍ കൃഷിമന്ത്രിയായി. ആ മന്ത്രിസഭ അധികാരത്തില്‍ തുടര്‍ന്ന 1996 മേയ് വരെ ആ സ്ഥാനത്ത് തുടര്‍ന്നു. 1996 മുതല്‍ 2001 വരെ നിയമസഭയില്‍ പ്രതിപക്ഷ ചീഫ് വിപ്പായിരുന്നു. 2006ല്‍ അദ്ദേഹം യു.ഡി.എഫ് കണ്‍വീനറായി തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടിയിലും അദ്ദേഹം സമുന്നതസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 1977 മുതല്‍ 1989 വരെ എറണാകുളം ഡി.സി. സി. പ്രസിഡന്റായിരുന്നു. 1987-ല്‍ കെ.പി.സി.സി. സെക്രട്ടറിയായി. 2001-'04 കാലത്ത് കെ. പി.സി.സി. വൈസ് പ്രസിഡന്റായിരുന്നു. 2004-ല്‍ ഏതാനും മാസം കെ.പി.സി.സി. പ്രസിഡന്റിന്റെ ചുമതലയും വഹിച്ചു. തുടര്‍ന്നാണ് യു.ഡി.എഫ് കണ്‍വീനറാകുന്നത്. വിവിധ തൊഴിലാളി സംഘടനകളുടെ പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

1968-ല്‍ 29-ാം വയസ്സില്‍ പെരുമ്പാവൂര്‍ നഗരസഭാ ചെയര്‍മാനായി തങ്കച്ചന്‍ തിരഞ്ഞെടുക്കപ്പെടുമ്പോള്‍ രാജ്യത്തെ മുനിസിപ്പല്‍ ചെയര്‍മാന്‍മാരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു. തുടര്‍ച്ചയായി 12 വര്‍ഷക്കാലം പെരുമ്പാവൂര്‍ നഗരസഭാ അധ്യക്ഷനായിരുന്നു. എന്നും പെരുമ്പാവൂരായിരുന്നു അദ്ദേഹത്തിന്റെ തട്ടകം.
ബി.എ.,ബി.എല്‍. ബിരുദവും പൊതുഭരണത്തില്‍ ഡിപ്ലോമയും നേടിയ തങ്കച്ചന്‍ കുറച്ചുനാള്‍ പെരുമ്പാവൂരില്‍ വക്കീലായി പ്രാക്ടീസ് ചെയ്തു. പിന്നീട് പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകുകയായിരുന്നു. 1977 ല്‍ അങ്കമാലി നിയോജക മണ്ഡലത്തില്‍നിന്നാണ് തങ്കച്ചന്‍ ആദ്യമായി മത്സരിച്ചത്. 1980-ല്‍ കുന്നത്തുനാട് മണ്ഡലത്തില്‍നിന്ന് മത്സരിച്ചു. ഈ തിരഞ്ഞെടുപ്പുകളില്‍ 500 ല്‍ താഴെ വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെട്ടത്. 2011-ലും കുന്നത്തുനാടില്‍ അദ്ദേഹം മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അതോടെ മത്സരരംഗത്തുനിന്നു പിന്മാറി.

പരേതയായ ടി.വി. തങ്കമ്മയാണ് ഭാര്യ. വ്യവസായിയായ വര്‍ഗീസ് തങ്കച്ചന്‍, ഡോ. രേഖ പി. തങ്കച്ചന്‍ (മൗലാന ഹോസ്പിറ്റല്‍ പെരിന്തല്‍മണ്ണ), ഡോ. രശ്മി പി. തങ്കച്ചന്‍ (ഷാര്‍ജ) എന്നിവരാണ് മക്കള്‍. മരുമക്കള്‍: ഡോ. സാമുവേല്‍കോശി (ഐ.എം.എ.സംസ്ഥാന പ്രസിഡന്റ്, മൗലാന ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ),
ഡോ. തോമസ് കുര്യന്‍ (ഷാര്‍ജ), ഡെന്നിവര്‍ഗീസ്.

Latest News

ഡിപ്ലോമാറ്റുകളെ ഞെട്ടിച്ച് ട്രംപ്, ഇറാനെ  തുടച്ചുനീക്കുമെന്ന ഭീഷണി യു.എന്നില്‍
ഡിപ്ലോമാറ്റുകളെ ഞെട്ടിച്ച് ട്രംപ്, ഇറാനെ തുടച്ചുനീക്കുമെന്ന ഭീഷണി യു.എന്നില്‍
September 23, 2026
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026