l o a d i n g

ഗൾഫ്

സൗദി ദേശീയ ദിനത്തില്‍ ഒ.ഐ.സി.സി (ജിദ്ദ) മലപ്പുറം ജില്ലാ കമ്മറ്റി രക്തദാന ക്യാമ്പ് നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 24, 2025

ജിദ്ദ : അനുദിനം പുരോഗതിയുടെ പാതയില്‍ മുന്നേറി കൊണ്ടിരിക്കുന്ന സൗദി അറേബ്യയുടെ തൊണ്ണൂറ്റി അഞ്ചാമത് ദേശീയ ദിനത്തില്‍ ജിദ്ദയിലെ അല്‍റുവൈസിലുള്ള ഐ.എം.സി ഹോസ്പിറ്റലുമായി സഹകരിച്ച് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി (ജിദ്ദ) കമ്മിറ്റി നടത്തിയ രക്തദാന ക്യാമ്പ് പ്രവര്‍ത്തക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നിരവധി ഒ.ഐ.സി.സി സന്നദ്ധ പ്രവര്‍ത്തകര്‍ ക്യാമ്പില്‍ പങ്കെടുത്തു. ജോലി ചെയ്യുന്ന രാജ്യത്തിന്റെ ദേശീയ ദിനാഘോഷത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച പരിപാടി സൗദി ജനതയോടും ഭരണ കൂടത്തോടുമുള്ള നന്ദിയും കടപ്പാടും വിളിച്ചോതുന്നതായി മാറി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി ജിദ്ദയിലെ സാമൂഹിക

സാംസ്‌ക്കാരിക രംഗത്ത് ഏറ്റവും സജീവമായി പ്രവര്‍ത്തിക്കുന്ന ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഏറെ ശ്ലാഘനീയമാണെന്ന് പരിപാടി ഉത്ഘാടനം ചെയ്ത ഒ.ഐ.സി.സി ജിദ്ദ റീജിയണല്‍ കമ്മിറ്റി നിര്‍വാഹക സമിതി അംഗവും സീനിയര്‍ നേതാവുമായ സി.ടി.പി ഇസ്മായില്‍ വണ്ടൂര്‍ അഭിപ്രായപ്പെട്ടു. രക്തദാനം മഹാദാനം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് നടത്തപ്പെടുന്ന രക്തദാന ക്യാമ്പ് ഏറ്റവും വലിയ മാതൃകാപരമായ ജീവകാരുണ്യ പ്രവര്‍ത്തനമാണെന്നും സംഘാടകര്‍ മുക്തകണ്ഠം പ്രശംസ അര്‍ഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൗദിയുടെ തൊണ്ണൂറ്റി അഞ്ചാമത് ദേശീയ ദിനത്തില്‍ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി വളരെ മഹത്തരമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്ന് ഡോ: അഹമ്മദ് ഷേക്ക് (ഐ.എം.സി ബ്ലഡ് ബാങ്ക് മാനേജര്‍ ) പറഞ്ഞു. ജീവന്റെ അടിസ്ഥാന ഘടകമായ രക്തം ദാനം ചെയ്യുന്നത് തുല്യതയില്ലാത്ത കാരുണ്യ പ്രവര്‍ത്തനമാണെന്നും ആശംസ സന്ദേശത്തില്‍ അദ്ദേഹം സൂചിപ്പിച്ചു. ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്മാരായ അഹമ്മദ് സാലിം, ആസിം, എ.എം മുര്‍ഷിദ് (ലോജിസ്റ്റിക് സൂപ്പര്‍വൈസര്‍) എന്നിവരുടെ കാര്‍മ്മികത്വത്തിലായിരുന്നു രക്തദാന ക്യാമ്പ് നടന്നത്.

വൈകിട്ട് ഖാലിദ് ബിന്‍ വലീദിലുള്ള അല്‍ സജ പാര്‍ക്കില്‍ ഒഐസിസി മലപ്പുറം ജില്ലാ കമ്മറ്റി പ്രവര്‍ത്തകര്‍ കുട്ടികള്‍ക്ക് ബലൂണ്‍, മിഠായി
എന്നിവ വിതരണം ചെയ്ത് സൗദി ദേശീയ ദിനാഘോഷം ഏറെ ഹൃദ്യമാക്കി. ഇസ്മയില്‍ കൂരിപ്പൊയില്‍,സമീര്‍ പാണ്ടിക്കാട്, സിപി മുജീബ് കാളികാവ്, അനസ് തുവ്വൂര്‍, അലിബാപ്പു, മുഹമ്മദ് ഓമാനൂര്‍, നൗഷാദ് ബഡ്ജറ്റ്, സതീഷ് ബാബു മലപ്പുറം, ഗഫൂര്‍ വണ്ടൂര്‍, സല്‍മാന്‍ ചോക്കാട്, ഉസ്മാന്‍ കുണ്ടുകാവില്‍, എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി യു.എം ഹുസ്സൈന്‍ മലപ്പുറം സ്വാഗതവും, ട്രഷറര്‍ ഫൈസല്‍ മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026