l o a d i n g

ഗൾഫ്

റിയാദ് ടാക്കീസ് സൗദി ദേശീയദിനം വിപുലമായി ആഘോഷിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 26, 2025

റിയാദ്: പ്രവാസികള്‍ക്ക് തണലായ സൗദി ഭരണാധികാരികള്‍ക്ക് ഐക്യദാര്‍ഢ്യവും നന്ദിയും പ്രകടിപ്പിച്ച് 95-ാമത് സൗദി ദേശീയദിനം റിയാദ് ടാക്കിസിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മലാസ് കിങ് അബ്ദുള്ള പാര്‍ക്കിന് സമീപം റിയാദ് ടാക്കിസ് പ്രവര്‍ത്തകരും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. കുട്ടികളുടെ നേതൃത്വത്തില്‍ ദേശിയ ഗാനാലാപനം ആലപിച്ചും കേക്ക് മുറിച്ചും ലഡു, പായസം എന്നിവ വിതരണം ചെയ്തും ആഘോഷമാക്കി. ഘോഷയാത്രയും അരങ്ങേറി.

ഉപദേശസമിതി അംഗം നൗഷാദ് ആലുവ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. പ്രസിഡന്റ് ഷഫീഖ് പാറയില്‍ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. കോഡിനേറ്റര്‍ ഷൈജു പച്ച, ഉപദേശ സമിതി അംഗങ്ങളായ നവാസ് ഒപ്പീസ്, സലാം പെരുമ്പാവൂര്‍, ഡൊമിനിക് സാവിയോ, സാമൂഹിക പ്രവര്‍ത്തകരായ സനു മാവേലിക്കര, മാത്യു ശുമേസി, അസ്ലം പാലത്ത്, ഹാരിസ് സെയ്ഫ്റ്റി മോര്‍, ഇല്ലിയാസ്, ദിലീപ് ഫഹദ്, വൈസ് പ്രസിഡന്റ് ഷമീര്‍ കല്ലിങ്ങല്‍, ഷഹാന ഷഫീഖ്, ശരീഖ് തൈക്കണ്ടി, ഇഷാന്‍ ഷഫീഖ്, ഗഫൂര്‍ കൊയിലാണ്ടി, ഗോപിനാഥ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
സെക്രട്ടറി ഹരി കായംകുളം സ്വാഗതവും ട്രഷറര്‍ അനസ് വള്ളികുന്നം നന്ദിയും പറഞ്ഞു.

രാജ്യത്തിന്റെ വളര്‍ച്ചയും പുരോഗതിയും അടയാളപ്പെടുത്തുന്ന ആഘോഷ പരിപാടികളാണ് ദേശീയ ദിനത്തിന്‍ന്റെ ഭാഗമായി സൗദിയിലെമ്പാടും സംഘടിപ്പിച്ചിട്ടുള്ളത്. സ്വദേശികള്‍ക്കൊപ്പം വിവിധ രാജ്യക്കാരായ വിദേശികളും ആഘോഷ പരിപാടികളുടെ ഭാഗമായി. 1932ല്‍ മേഖലയിലെ വിവിധ നാട്ടുരാജ്യങ്ങളെ ചേര്‍ത്ത് ആധുനിക സൗദി അറേബ്യയായി ഏകീകരിച്ചതിന്റെ ഓര്‍മ പുതുക്കലാണ് ദേശീയ ദിനം.2005 മുതലാണ് സൗദി അറേബ്യ ദേശീയ ദിനം വിപുലമായി ആഘോഷിക്കാന്‍ തുടങ്ങിയത്.

നസീര്‍ വസീം, ലുബൈബ് ഇ കെ,ഷിജു ബഷീര്‍, നിസാര്‍ പല്ലികശ്ശേരി,ജംഷി കാലിക്കറ്റ്, അന്‍വര്‍ യൂനിസ്, സജീര്‍ സമദ്, രാഹുല്‍ പൂക്കോടന്‍, പ്രദീപ് കിച്ചു, എല്‍ദോ വയനാട്, നൗഷാദ് പള്ളത് റിജോഷ് കടലുണ്ടി, സാജിത്ത് നൂറനാട്, ഷംനാദ്, നാസര്‍ ആലുവ, വര്‍ഗീസ് തങ്കച്ചന്‍, ഷാഫി ഹുസൈന്‍, കബീര്‍ പട്ടാമ്പി, ഷാജി സാമുവല്‍, നൗഷാദ് പള്ളത് , നാസര്‍ വലിയകത്ത്, ഇബ്രാഹിം, സൈതാലി, പ്രമോദ്, കൃഷ്ണ അരവിന്ദ്, സുല്‍ഫി കൊച്ചു, സിജോയ് ചാക്കോ ,ഷബീര്‍ വടക്കയില്‍, ഷിജു തോമസ്, നെയിം അസ്ലം, അലന്‍ ജോര്‍ജ്, ബൈജു ഇട്ടന്‍, ആഷിഫ്, ജാക്സണ്‍ ചാലക്കുടി, ഹബീബ് റഹ്‌മാന്‍, ജെയ്ഷ്, ഫൈസല്‍ തലശേരി, സിറാജ്, റിസ്വാന്‍, മുക്താര്‍ എന്നിവര്‍ പരിപാടികള്‍ക്ക്‌നേതൃത്വംനല്‍കി.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026