l o a d i n g

ഗൾഫ്

കൊണ്ടോട്ടിയന്‍സ് @ദമ്മാം, കൊണ്ടോട്ടി മഹോത്സവം സംഘടിപ്പിച്ചു

Thumbnail
Publisher By     മുജീബ് കളത്തില്‍
September 29, 2025


ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ കൊണ്ടോട്ടിക്കാരുടെ കൂട്ടായ്മയായ കൊണ്ടോട്ടിയന്‍സ് @ ദമ്മാം രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 'കൊണ്ടോട്ടി മഹോത്സവം' വൈദ്യര്‍ നൈറ്റ് ദമ്മാം ഫൈസലിയയിലെ യൗമ് അല്‍ മീക്ക ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ആരംഭിച്ച പരിപാടി, അര്‍ധരാത്രിയോടെയാണ് സമാപിച്ചത്.

കൊണ്ടോട്ടി ചരിത്രവും സംസ്‌ക്കാരവും എന്ന വിഷയത്തില്‍ സെമിനാറോട് കൂടിയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. എക്‌സിക്യൂട്ടീവ് അംഗം മൊയ്തീന്‍കുട്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഓര്‍ഗനൈസിങ് സെക്രട്ടറി ഷമീര്‍ കൊണ്ടോട്ടി വിഷയം അവതരിപ്പിച്ചു. കൊണ്ടോട്ടി മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ മുഖ്യ പ്രഭാഷണം നടത്തി. കൊണ്ടോട്ടിയുടെ ചരിത്ര പശ്ചാത്തലം, സാംസ്‌കാരിക വൈവിധ്യങ്ങള്‍, മത സൗഹാര്‍ദ നിലപാടുകള്‍ തുടങ്ങിയവയെ കുറിച്ച് അഷ്റഫ് മടാന്‍ വിശദീകരിച്ചു. കൊണ്ടോട്ടിയുടെ കലാമേഖലകളിലെ സാന്നിധ്യത്തെ അധികരിച്ചു സലിം പടിഞ്ഞാറ്റമുറി സെമിനാറില്‍ സംസാരിച്ചു. ഉപദേശക സമിതി അംഗം ഇ.എം മുഹമ്മദുകുട്ടി നന്ദി പറഞ്ഞു.

ഫൈസല്‍ കൊണ്ടോട്ടി അവതരിപ്പിച്ച 'കൊണ്ടോട്ടിയിലൂടെ ഒരു സഞ്ചാരം' എന്ന തീം വീഡിയോ സദസ്സിനെ നാടിന്റെ ഗൃഹാതുരത്വ ഓര്‍മകളിലേക്ക് കൊണ്ടുപോയി. കണ്‍വീനര്‍ സിദ്ദീഖ് ആനപ്ര തീം വീഡിയോയെക്കുറിച്ച് വിവരണം നല്‍കി.

പ്രസിഡണ്ട് ആലിക്കുട്ടി ഒളവട്ടൂരിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച സാംസ്‌കാരിക സമ്മേളനം കൊണ്ടോട്ടി എം.എല്‍.എ ടി.വി ഇബ്രാഹിം ഉല്‍ഘാടനം ചെയ്തു. ചെയര്‍മാന്‍ അബ്ദുല്‍ ഹമീദ് ചേനങ്ങാടന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി അഷ്റഫ് കൊണ്ടോട്ടി നന്ദിയും പറഞ്ഞു. കൊണ്ടോട്ടിക്കാരുടെ സൗഹൃദ മനോഭാവത്തേയും നാടിന്റെ ഐക്യത്തേയും എം.എല്‍.എ ഉല്‍ഘാടന പ്രസംഗത്തില്‍ പ്രതിപാദിച്ചു. ചടങ്ങില്‍ പ്രമുഖ വാവസായിയും ആതുര സേവന രംഗത്തെ പ്രമുഖ വ്യക്തിത്വവും കൊണ്ടോട്ടി കൂട്ടായ്മയുടെ ഉപദേശക സമിതി ചെയര്‍മാനുമായ അഹമ്മദ് പുളിക്കലിനെ (വല്യപ്പുക്ക) എം.എല്‍.എ ആദരിച്ചു. മുഖ്യാഥിതി ടി.വി ഇബ്രാഹിമിന് കൂട്ടായ്മയുടെ പ്രസിഡന്റ് ആലിക്കുട്ടി ഒളവട്ടൂരും, അഷ്റഫ് മടാന് ജനറല്‍ സെക്രട്ടറി അഷ്റഫ് കൊണ്ടോട്ടിയും ഉപഹാരം നല്‍കി.

കൊണ്ടോട്ടിയില്‍നിന്നുള്ള ബിസിനസ് രംഗത്തെ പ്രമുഖരായ ശ്രീരാജ് ചെറുക്കാട്ട്, സുല്‍ഫി (ഖാലിദ് സാദ്) വൈദ്യര്‍ നൈറ്റ് പരിപാടിയുമായി സഹകരിച്ച എ.എം.ഇ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ വിപിന്‍ ദാസ് ചെട്ടിയത്ത്, കാലിക്കറ്റ് റെസ്റ്റാറന്റ് മാനേജര്‍ ഷമീം കാരാട്ട് തുടങ്ങിയവരെ മെമന്റോ നല്‍കി ആദരിച്ചു. കൊണ്ടോട്ടി കൂട്ടായ്മയിലെ മുതിര്‍ന്ന അംഗങ്ങളായ ഹുസൈന്‍ പഴേരി, ഹംസ അത്തിക്കാവില്‍ എന്നിവരെ ചടങ്ങില്‍ എം. എല്‍.എ പൊന്നാട അണിയിച്ച് ആദരിച്ചു. വിദേശ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ കൂട്ടയ്മയിലെ അംഗം റാബിയ റൂബി, സി.ബി.എസ്. സി അത്‌ലറ്റിക്കില്‍ മികച്ച പ്രകടനം കാഴ്ചവച്ച റൈദ അജ്മല്‍, ബ്ലോഗര്‍ താഹിര്‍ വല്ലപ്പുഴ, മീഡിയ കോഡിനേറ്റര്‍ അനീസ് കോട്ടപ്പുറം തുടങ്ങിയവരേയും മൊമെന്റോ നല്‍കി ആദരിച്ചു.

കെ.കെ ഫാറൂഖ്, കെഎംസിസി പ്രതിനിധി സിദ്ദിഖ് പാണ്ടികശാല, ഒ.ഐ.സി.സി പ്രവിശ്യ പ്രസിഡന്റ് ഇ.കെ സലിം, കെ.ഐ.ജി സൗദി പ്രസിഡന്റ് കെ.എം ബഷീര്‍, ഗ്ലോബല്‍ കെ. എം.സി.സി ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

പട്ടുറുമാല്‍ ഫൈയിം സുറുമി വയനാട് നയിച്ച സംഗീത വിരുന്നില്‍ ഫഹദ് ബക്കര്‍, ഷുഐബ് മരക്കാര്‍, കരീം മാവൂര്‍, ഫൈസല്‍ എടക്കോട്ട് തുടങ്ങിയവര്‍ ഗാനങ്ങളാലപിച്ചു. നഹീദ് സബ്‌റി അവതാരകയായ പരിപാടിക്ക് മുസ്തഫ പള്ളിക്കല്‍ ബസാര്‍, അബ്ദുല്‍ നാസര്‍ പി.ഇ, സഹീര്‍ മജ്ദാല്‍, സൈനുദീന്‍ വലിയപറമ്പ്, ശിഹാബ് കൊട്ടുക്കര, സമദ് സല്‍ക്കാര, ബാവ പറമ്പാടന്‍, അസ്ലം കരിപ്പൂര്‍, അബ്ദുല്‍ ഷുക്കൂര്‍, നിയാസ് ബിനു, ഷമീര്‍ ജുബൈല്‍, ബന്ന, ഇസ്മായില്‍, ജുസൈര്‍, നംഷീദ ഷമീര്‍, ആസിഫ ടീച്ചര്‍, ബുഷ്റ റിയാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വൈസ് പ്രഡിഡന്റ് റിയാസ് മരക്കാട്ടു തൊടിക നന്ദി പറഞ്ഞു.

Photo

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026