l o a d i n g

ഗൾഫ്

കുവൈത്തില്‍ വ്യാജ വിദേശ മദ്യനിര്‍മ്മാണ കേന്ദ്രം പൂട്ടിച്ചു; പ്രവാസി അറസ്റ്റില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 1, 2025

കുവൈത്ത് സിറ്റി: രാജ്യത്ത് നിയമവിരുദ്ധമായ മദ്യനിര്‍മ്മാണത്തിനും വില്‍പനക്കുമെതിരെ കുവൈത്ത് സുരക്ഷാ വിഭാഗം നടപടികള്‍ ശക്തമാക്കി. അടുത്തിടെയായി നടന്ന വിവിധ റെയ്ഡുകളില്‍ വന്‍തോതില്‍ വ്യാജമദ്യ നിര്‍മ്മാണ സാമഗ്രികളും, വില്‍പനക്കായി തയ്യാറാക്കിയ മദ്യക്കുപ്പികളും പിടിച്ചെടുത്തു.

മഹബൂല മേഖലയിലെ ഒരു താമസസ്ഥലം കേന്ദ്രീകരിച്ച് വ്യാജ വിദേശ മദ്യം നിര്‍മ്മിച്ച് വില്‍പന നടത്തിയിരുന്ന ഏഷ്യന്‍ പ്രവാസിയെ ഖൈത്താന്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. ഇവരുടെ താമസസ്ഥലത്ത് നടത്തിയ റെയ്ഡില്‍ 300-ല്‍ അധികം മദ്യക്കുപ്പികളും, മദ്യനിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും അസംസ്‌കൃത വസ്തുക്കളും കണ്ടെടുത്തു.

പ്രാദേശികമായി നിര്‍മ്മിക്കുന്ന മദ്യത്തെ വിദേശ നിര്‍മ്മിതമെന്ന വ്യാജേന ലേബലുകളും മറ്റും ഉപയോഗിച്ച് വിപണിയിലെത്തിച്ചതിനെക്കുറിച്ച് അധികൃതര്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എത്ര കാലമായി ഈ പ്രവര്‍ത്തനം നടക്കുന്നു, അസംസ്‌കൃത വസ്തുക്കള്‍ എവിടെ നിന്ന് ലഭിച്ചു തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. പ്രതിയെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

ജഹ്‌റ ഏരിയയില്‍ നടന്ന പരിശോധനയില്‍ നാടന്‍ മദ്യവും വിദേശ മദ്യവും വില്‍പന നടത്തിയിരുന്ന മറ്റൊരു ഏഷ്യന്‍ പ്രവാസിയും 18 കുപ്പികളടക്കം അറസ്റ്റിലായി. അന്‍ദലൂസിയ മേഖലയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 18 മദ്യക്കുപ്പികളുമായി വന്ന ഒരു വാഹനം പിടിച്ചെടുത്തു. ഡ്രൈവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാളെ പിന്നീട് പിടികൂടി. പ്രതിയെ നാടുകടത്തല്‍ നടപടികള്‍ക്കായി റഫര്‍ ചെയ്യുകയും പിടിച്ചെടുത്ത മദ്യം നശിപ്പിക്കാനായി കൈമാറുകയും ചെയ്തു. രാജ്യത്ത് മദ്യക്കടത്തും വില്‍പനയും നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ തുടരുമെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026