l o a d i n g

ഗൾഫ്

ബഹുസ്വരതയുടെ വീണ്ടെടുപ്പിന് എല്ലാവരും ഒന്നിക്കണം; സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദേശീയ കാമ്പയിന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 6, 2025

റിയാദ് : സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വൈവിവിധ്യമായ വിശ്വാസ, ആചാര, അനുഷ്ഠാന ചിന്താധാരകളെ പരസ്പരം സഹിഷ്ണുതയോടെ അംഗീകരിക്കണമെന്ന് ശിഹാബ് കോട്ടുക്കാട് പറഞ്ഞു. സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഷ്ടമായി കൊണ്ടിരിക്കുന്ന ബഹുസ്വരതയും നീതിയും സമാധാനവും തിരിച്ചു പിടിക്കാനും വര്‍ഗ്ഗീയ ശക്തികളെ ഒറ്റപ്പെടുത്താനും മതേതര രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മത രംഗത്തുള്ളവര്‍ കൈകോര്‍ക്കണമെന്ന് വിഷയം അവതരിപ്പിച്ച സയ്യിദ് സുല്ലമി ആഹ്വാനം ചെയ്തു. ജാതിമത വിവേചനങ്ങളുടെ പേരില്‍ മനുഷ്യര്‍ തെരുവില്‍ കൊല്ലപ്പെടുന്ന കാഴ്ച നമ്മുടെ രാജ്യത്ത് ഇനിയും ആവര്‍ത്തിക്കപ്പെട്ടു കൂട. വസ്ത്രധാരണത്തിന്റെയും ഭക്ഷണത്തിന്റെയും പേരില്‍ മുസ്ലിം ദലിത് സമൂഹങ്ങളിലെ നൂറുകണക്കിന് നിരപരാധികള്‍ക്ക് വര്‍ഗ്ഗീയ ഫാസിസ്റ്റുകളാല്‍ ജീവന്‍ നഷ്ടപ്പെട്ട സാഹചര്യമുണ്ടായി. പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് പോലും ജീവനും മാനവും നഷ്ടപ്പെടുന്നു. മതവര്‍ഗീയതയും ജാതിവെറിയും പ്രചരിപ്പിച്ച് ആള്‍ക്കൂട്ടങ്ങളെ സംഘടിപ്പിക്കുകയും കൂട്ടക്കൊലകളും കലാപങ്ങളും സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് അവസാനിപ്പിക്കണം. സര്‍ക്കാര്‍ ജാതി മത ശക്തികളെ പ്രീണിപ്പിക്കുന്നത് അവസാനിപ്പിക്കണം, വര്‍ഗ്ഗീയ ശക്തികള്‍ക്ക് പരവതാനി വിരിക്കരുത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരും സമൂഹവും ബഹുസ്വരതയും നീതിയും സമാധാനവും ഉറപ്പുവരുത്തണമെന്ന് സി.പി മുസ്തഫ (കെഎംസിസി പ്രസിഡന്റ്) അഭിപ്രായപ്പെട്ടു.
വെറുപ്പിന്റെയും അകല്‍ച്ചയുടെയും മുളകള്‍ നുള്ളി നശിപ്പിക്കണമെന്ന് രഘുനാഥ് പറശ്ശിനിക്കടവ് (ഒഐസിസി വൈസ് പ്രസിഡന്റ്) ഉം
നന്മയുടെ മാര്‍ഗ്ഗത്തില്‍ ജാതിയോ മതമോ നോക്കാതെ മനുഷ്യനാണ് എന്ന ചിന്തയോടെ കരുണ കാണിക്കണമെന്ന് അഷ്റഫ് മൂവാറ്റുപുഴ (എന്‍ ആര്‍ കെ വൈസ് ചെയര്‍മാന്‍) ഉം മറ്റുള്ളവരെ ബഹുമാനിക്കുക, അവരോട് നീതിയില്‍ നില കൊള്ളുക, അങ്ങനെ സമാധാനം ഉറപ്പ് വരുത്തുകയെന്ന് (റഹ്‌മത്തെ ഇലാഹി, സെക്രട്ടറി മുസ്ലിം കോഡി നേഷന്‍ കമ്മിറ്റി ) യും ബഹുസ്വരതയും നീതിയും സമാധാനവും കുടികൊള്ളുന്ന സമൂഹത്തിനായി നമുക്ക് കൈ കോര്‍ക്കാമെന്ന് നൗഫല്‍ സിദ്ധീഖ് ( കേളി കേന്ദ്ര കമ്മറ്റി )യും അഭിപ്രായപ്പെട്ടു. സിറാജ് തയ്യില്‍ അധ്യക്ഷനായി. യൂനുസ് നിലമ്പൂര്‍ ഖുര്‍ആന്‍ പാരായണം നടത്തി. ഷാജഹാന്‍ ചളവറ സ്വാഗതം ആശംസിച്ചു.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026