l o a d i n g

ഗൾഫ്

വിവാഹ സല്‍ക്കാര വേദിയില്‍ വോട്ട് ചോരിക്കെതിരെ ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി സിഗ്‌നേച്ചര്‍ കാമ്പയിന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 6, 2025

റിയാദ്: വിവാഹ സല്‍ക്കാര വേദിയെ ജനാധിപത്യ ബോധവല്‍ക്കരണത്തിന്റെ വേദിയാക്കി മാറ്റി ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി. വോട്ട് ചോരിക്കെതിരെ സിഗ്‌നേച്ചര്‍ കാമ്പയിന്‍ സംഘടിപ്പിച്ച് രാഷ്ട്രീയ-സാമൂഹിക സന്ദേശം ഉയര്‍ത്തിയ ഈ വേറിട്ട പരിപാടി റിയാദിലെ പ്രവാസി സമൂഹത്തിന്റെ ജനാധിപത്യ പ്രതിബദ്ധതയായി മാറി.

മലപ്പുറം ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് കല്ലുപറമ്പന്റെ മക്കളുടെ വിവാഹ സല്‍ക്കാര വേദിയിലായിരുന്നു സിഗ്‌നേച്ചര്‍ കാമ്പയിന്‍. ''വോട്ട് ചോരിക്കെതിരെ ജനാധിപത്യത്തിനായുള്ള കയ്യൊപ്പ്'' എന്ന മുദ്രാവാക്യവുമായി നടന്ന കാമ്പയിനില്‍ അഞ്ഞൂറിലധികം അതിഥികള്‍ പങ്കാളികളായി. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി മുന്‍ പ്രസിഡന്റ് സി.എം. കുഞ്ഞി കുമ്പളയും കെ.എം.സി.സി പ്രസിഡന്റ് സി.പി. മുസ്തഫയും ചേര്‍ന്ന് കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.

നരേന്ദ്രമോദി നേതൃത്വത്തിലുള്ള ബിജെപി ഭരണകൂടവും തെരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്ന് രാജ്യത്ത് നടപ്പാക്കുന്ന ജനാധിപത്യ ധ്വംസനത്തിനെതിരായ പ്രവാസി സമൂഹത്തിന്റെ ശക്തമായ പ്രതികരണമാണ് ഈ സംരംഭം. രാഷ്ട്രീയ ബോധമുള്ള പ്രവാസി സമൂഹം സ്വകാര്യ ചടങ്ങുകളിലും സാമൂഹിക ഉത്തരവാദിത്വം പ്രകടിപ്പിക്കുന്നതിന് മികച്ച ഉദാഹരണമാണ് ഈ കാമ്പയിനെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ജനാധിപത്യ മൂല്യങ്ങളെയും വോട്ടവകാശത്തെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പ്രവാസികള്‍ക്കിടയില്‍ ബോധവല്‍ക്കരിക്കേണ്ടതിന്റെ പ്രാധാന്യവും അവര്‍ വിശദീകരിച്ചു. ''ജനാധിപത്യത്തിന്റെ ഭാവി ജനങ്ങളുടെ ഉണര്‍വിലാണ്'' എന്ന സന്ദേശം കാമ്പയിന്‍ വേദിയില്‍ മുഴങ്ങിയതായി സംഘാടകര്‍ വ്യക്തമാക്കി.

പരിപാടിയില്‍ ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി അംഗങ്ങളായ നൗഫല്‍ പാലക്കാടന്‍, യഹിയ കൊടുങ്ങല്ലൂര്‍, അസ്‌ക്കര്‍ കണ്ണൂര്‍, സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാടുകുന്ന്, മുന്‍ പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ, നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി റഹ്‌മാന്‍ മുനമ്പത്, സോണ ഷാജി, സലീം അര്‍ത്തിയല്‍, സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ രഘുനാഥ് പറശ്ശിനിക്കടവ്, അമീര്‍ പട്ടണത്ത്, ബാലു കുട്ടന്‍, ഷുക്കൂര്‍ ആലുവ, സജീര്‍ പൂന്തുറ, ജനറല്‍ സെക്രട്ടറിമാരായ സക്കീര്‍ ദാനത്ത്, ഷംനാദ് കരുനാഗപള്ളി, സുരേഷ് ശങ്കര്‍, ഭാരവാഹികളായ അബ്ദുല്‍ കരീം കൊടുവള്ളി, സെയ്ഫ് കായങ്കുളം, ജോണ്‍സണ്‍ മാര്‍ക്കോസ്, നാദിര്‍ഷാ റഹ്‌മാന്‍, അഷ്‌റഫ് മേച്ചേരി, ജില്ലാ ഭാരവാഹികളായ ജംഷാദ് തുവ്വൂര്‍, വഹീദ് വാഴക്കാട്, സാദിഖ് വടപുറം, ഷറഫു ചിറ്റന്‍, റഫീഖ് കൊടിഞ്ഞി, ഉണ്ണികൃഷ്ണന്‍ പ്രഭാകരന്‍, ഭാസ്‌കരന്‍, സൈനുദ്ധീന്‍, ഷമീര്‍ വണ്ടൂര്‍, മുത്തു പാണ്ടിക്കാട്, ഷാജു പൊന്നാനി, ബഷീര്‍ വണ്ടൂര്‍, അന്‍സാര്‍ വാഴക്കാട്, ബനൂജ്, എഴുത്തുകാരും മാധ്യമ പ്രവര്‍ത്തകരുമായ നാസര്‍ കാരക്കുന്ന്, ഷക്കീബ് കൊളക്കാടന്‍, ജലീല്‍ ആലപ്പുഴ, റഫീഖ് പന്നിയങ്കര തുടങ്ങിയവരടക്കം നിരവധി പേര്‍ പങ്കെടുത്തു.

വിവാഹ ചടങ്ങിന്റെ ആഘോഷാന്തരീക്ഷത്തിനൊപ്പം സമൂഹ ബോധവല്‍ക്കരണത്തിന്റെ സന്ദേശവും ചേര്‍ന്ന ഈ പരിപാടി, പ്രവാസി സമൂഹം ഇന്ത്യയിലെ ജനാധിപത്യ സംരക്ഷണ പോരാട്ടത്തോടൊപ്പം നില്‍ക്കുന്നുവെന്ന ശക്തമായ സന്ദേശമായി മാറി.

Photo

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026