l o a d i n g

ഗൾഫ്

പ്രശസ്ത ചിത്രകാരന്‍ എം.എഫ്. ഹുസൈന് ആദരമര്‍പ്പിച്ച് ഖത്തറില്‍ മ്യൂസിയം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 7, 2025

ദോഹ: ഭാവനകള്‍ക്ക് വര്‍ണരാജിയൊരുക്കി കലാസ്വാദകരെ വിസ്മയിപ്പിച്ച അനശ്വര ഇന്ത്യന്‍ ചിത്രകാരന്‍ എം എഫ് ഹുസൈന് സ്മാരകമൊരുക്കി ഖത്തര്‍. മഖ്ബൂല്‍ ഫിദാ ഹുസൈന്‍ എന്ന എം എഫ് ഹുസൈന് വേണ്ടി ഖത്തര്‍ ഫൗണ്ടേഷന്‍ എജ്യുക്കേഷന്‍ സിറ്റിയില്‍ ഒരുക്കിയ മ്യൂസിയം നവംബര്‍ 28ന് തുറക്കും.
ലോക ചിത്രകലയുടെ മുഖമായി മാറിയ കലാകാരന്റെ കലാ-സാംസ്‌കാരിക ജീവിതവും പ്രവര്‍ത്തനങ്ങളും ഖത്തറിന്റെ സാംസ്‌കാരിക ഭൂപടത്തില്‍ കൂട്ടിച്ചേര്‍ക്കുന്നതിന്റെ ഭാഗമായാണ് ' ലാഹ് വാ ഖലം' എന്ന പേരില്‍ മ്യൂസിയം ഒരുക്കിയിരിക്കുന്നത്. കല, സംസ്‌കാരം, പൈതൃകം, സാസ്‌കാരിക നവീകരണം എന്നിവയാണ് മ്യൂസിയത്തിന്റെ മുഖ്യലക്ഷ്യം. പഠനത്തിനൊപ്പം സര്‍ഗാത്മക കൂട്ടായ്മയും സംവാദവും വളര്‍ത്തിയെടുക്കാനുള്ള ഇടമായും മ്യൂസിയത്തെ മാറ്റിയെടുക്കും. എം എഫ് ഹുസൈന്റെ ജീവിതവും സര്‍ഗാത്മക ചിന്തകളും ആഴത്തില്‍ അടുത്തറിയാനും മ്യൂസിയം വഴിയൊരുക്കും.

ദോഹ ഹോട്ടല്‍ ബുക്കിംഗ്

മള്‍ട്ടിമീഡിയ സങ്കേതം വഴിയുള്ള കഥ പറയല്‍, പെയിന്റിംഗുകള്‍, സിനിമകള്‍, ടേപ്പ്‌സ്ട്രി, ഫോട്ടോഗ്രാഫി, കവിത എന്നിവയുള്‍പ്പെടെയുള്ള കലാരൂപങ്ങളിലൂടെ ഹുസൈന്റെ സര്‍ഗാത്മക ജീവിതം ആസ്വാദകര്‍ക്ക് മനസിലാക്കാം. ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഷെയ്ഖ മോസ ബിന്‍ത് നാസര്‍, അറബ് നാഗരികതയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ചിത്രങ്ങള്‍ വരക്കാന്‍ ഹുസൈനെ ചുമതലപ്പെടുത്തിയിരുന്നു. മരണത്തിന് മുമ്പ് 35-ലധികം ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി. അവയില്‍ ചില ചിത്രങ്ങള്‍ മ്യൂസിയത്തിലുണ്ടാകും. ഹുസൈന്‍ ഒരു ചിത്രത്തില്‍ വരച്ച കെട്ടിടമാണ് മ്യൂസിയത്തിന് മാതൃകയാക്കിയത്. മാനവികതയുടെ പുരോഗതിയെ ആഘോഷിക്കുന്ന ഹുസൈന്റെ അവസാന മാസ്റ്റര്‍പീസ് മ്യൂസിയത്തിന്റെ ഭാഗമാകും.
കലാകാരനെന്ന നിലയില്‍ ഹുസൈന്റെ ശ്രദ്ധേയമായ സാംസ്‌കാരിക യാത്ര വിദ്യാഭ്യാസ നഗരത്തിന് പുത്തന്‍ ഊര്‍ജ്ജം പകരുമെന്ന് ഖത്തര്‍ ഫൗണ്ടേഷന്റെ കമ്മ്യൂണിറ്റി എന്‍ഗേജ്മെന്റ് ആന്‍ഡ് പ്രോഗ്രാമിംഗ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഖോലൂദ് എം. അല്‍-അലി പറഞ്ഞു. എം എഫ് ഹുസൈന്‍ മ്യൂസിയം ഖത്തര്‍ ഫൗണ്ടേഷന്റെ പൊതു കലാശേഖരത്തെ കൂടുതല്‍ സമ്പന്നമാക്കും. വിദ്യാഭ്യാസ നഗരത്തിലുടനീളം 100ലധികം സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026