l o a d i n g

ഗൾഫ്

ഖത്തര്‍ ഇന്ത്യാ വ്യാപാര ബന്ധം ശക്തമാക്കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 8, 2025

ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ (Free Trade Agreement - FTA) യാഥാര്‍ഥ്യമാക്കുന്നതിനുള്ള അടിസ്ഥാനരേഖയായ പരിഗണനാവിഷയങ്ങള്‍ (Terms of Reference - TOR) ഉടന്‍ അന്തിമമാക്കുമെന്ന് ഇരുരാജ്യങ്ങളും അറിയിച്ചു. വ്യാപാരവും നിക്ഷേപവുമടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ച നടത്താനാണ് ഇന്ത്യയുടെ വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ദോഹയിലെത്തിയത്.

ഖത്തര്‍ഇന്ത്യ ജോയിന്റ് കമ്മീഷന്‍ ഓണ്‍ ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് യോഗത്തില്‍ ഗോയലും ഖത്തര്‍ വാണിജ്യ, വ്യവസായ മന്ത്രി ഷെയ്ഖ് ഫൈസല്‍ ബിന്‍ താനി അല്‍ താനിയും തമ്മില്‍ ചര്‍ച്ച നടത്തി. വ്യാപാര കരാറിന്റെ ഭാഗമാക്കേണ്ട വിഷയങ്ങളും മേഖലകളും TOR മുഖേന നിശ്ചയിക്കും. നിലവില്‍ ഇന്ത്യയും ഖത്തറും തമ്മിലുള്ള വാര്‍ഷിക ഉഭയകക്ഷി വ്യാപാരം 1,415 കോടി ഡോളറിന്റെതാണ്. ഖത്തറില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നവയില്‍ 90 ശതമാനവും പെട്രോളിയം ഉല്‍പ്പന്നങ്ങളാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കായി ഖത്തറിനോട് ആശ്രയിച്ചിരിക്കുന്നതിനാല്‍ ഇരുരാജ്യ വ്യാപാരത്തില്‍ ഇന്ത്യയ്ക്കു വ്യാപാരക്കമ്മി (trade deficit) നിലനില്‍ക്കുന്നു. ഖത്തറില്‍ നിന്നുള്ള ഇറക്കുമതിയുടെ മൂല്യം ഇന്ത്യ കയറ്റുമതി ചെയ്യുന്നതിന്റെ പല ഇരട്ടിയാണ്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഡല്‍ഹി സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് ഖത്തര്‍ ഇന്ത്യയിലേക്കുള്ള 1,000 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിക്കുകയും ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (QIA)യുടെ ഓഫീസ് ഇന്ത്യയില്‍ ആരംഭിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. ദോഹയിലെ ലുലു മാളില്‍ യുപിഐ (UPI) പണമിടപാട് സംവിധാനം ആരംഭിക്കുന്നതിന്റെ ഉദ്ഘാടനവും പീയൂഷ് ഗോയല്‍ നിര്‍വഹിച്ചു. ഇത് ഇന്ത്യഖത്തര്‍ ഡിജിറ്റല്‍ സഹകരണത്തിന് പുതിയ വാതിലുകള്‍ തുറക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026