l o a d i n g

കായികം

ഇറാഖുമായി ഗോള്‍രഹിത സമനില, സൗദിക്ക് 2026 ലോകകപ്പിന് യോഗ്യത

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 15, 2025

ജിദ്ദ: 2026 ലോകകപ്പിനായുള്ള ഏഷ്യന്‍ യോഗ്യതാ റൗണ്ടിന്റെ നാലാം ഘട്ടത്തില്‍ ഇറാഖുമായി നടന്ന മത്സരത്തില്‍ ഗോള്‍രഹിത സമനില നേടിയതോടെ സൗദി അറേബ്യ ലോകകപ്പിന് യോഗ്യത ഉറപ്പിച്ചു. ചൊവ്വാഴ്ച ജിദ്ദയില്‍ നടന്ന ശക്തമായ പോരാട്ടത്തിനൊടുവില്‍ ലഭിച്ച ഒരു പോയിന്റ് ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനം നേടാന്‍ 'ഗ്രീന്‍ ഫാല്‍ക്കണ്‍സിനെ' സഹായിച്ചു. ഇതോടെ സൗദിയുടെ ഏഴാമത്തെ ലോകകപ്പ് പ്രവേശനമാണ് ഉറപ്പായത്.

ഏകദേശം 60,000-ത്തോളം വരുന്ന കാണികളിളെ സാക്ഷിനിര്‍ത്തിയായിരുന്നു അടുത്ത വര്‍ഷം വടക്കേ അമേരിക്കയില്‍ നടക്കുന്ന ലോകകപ്പില്‍ കളിക്കാനുള്ള അവസരം സൗദി സ്വന്തമാക്കിയത്. മത്സരത്തിലുടനീളം, പ്രത്യേകിച്ച് ആദ്യ പകുതിയില്‍, സൗദിയാണ് കളിയില്‍ മേധാവിത്തം പുലര്‍ത്തിയത്. അവര്‍ ഇറാഖിനെ പ്രതിരോധത്തിലേക്ക് തളച്ചിട്ടെങ്കിലും വ്യക്തമായ ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ പാടുപെട്ടു.

14-ാം മിനിറ്റില്‍ ലഭിച്ച ഒരു മികച്ച അവസരത്തില്‍, മുസ്അബ് അല്‍-ജുവൈറിന്റെ നീളമുള്ള പാസ് സ്വീകരിച്ച് വലതുവശത്തുകൂടി മുന്നേറിയ സാലിഹ് അബു അല്‍-ഷാമത്തിന്റെ ഷോട്ട് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. തൊട്ടുപിന്നാലെ സലേം അല്‍-ദോസരിയുടെ ലോംഗ് റേഞ്ചര്‍ ഇറാഖ് ഗോള്‍കീപ്പര്‍ ജലാലിന് കാര്യമായ വെല്ലുവിളിയുയര്‍ത്തിയില്ല.

ഇബ്രാഹിം ബയേഷിന്റെ ക്ലോസ് റേഞ്ച് ഷോട്ട് ബ്ലോക്ക് ചെയ്തതായിരുന്നു ഇറാഖിന് ഗോളിനടുത്തെത്താന്‍ കിട്ടിയ മികച്ച അവസരം. ആദ്യ പകുതി അവസാനിക്കാന്‍ ഏഴ് മിനിറ്റ് ശേഷിക്കെ, പ്രതിരോധ നിരയെ കബളിപ്പിച്ച് മുന്നേറിയ അബു അല്‍-ഷാമത്ത് ഗോള്‍കീപ്പറെ മാത്രം മുന്നില്‍ കണ്ടിട്ടും ഷോട്ട് എടുക്കുന്നതിന് പകരം ബോള്‍ സ്‌ക്വയര്‍ ചെയ്തത് പ്രതിരോധ താരങ്ങള്‍ക്ക് ക്ലിയര്‍ ചെയ്യാന്‍ അവസരം നല്‍കി.

രണ്ടാം പകുതിയിലും സമാനമായ രീതിയില്‍ സൗദി മുന്നോട്ട് കയറി കളിച്ചു. പത്ത് മിനിറ്റിന് ശേഷം അബു അല്‍-ഷാമത്തിന്റെ ഒരു ഷോട്ട് ഇറാഖ് ഗോള്‍കീപ്പര്‍ ഹസ്സന്‍ ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി. കൂടുതല്‍ ഷോട്ടുകള്‍ പുറത്തേക്ക് പോയതോടെ സൗദിക്കുള്ളില്‍ ആശങ്കയുണ്ടായി, കാര്യമായി ഭീഷണി ഉയര്‍ത്താത്ത ഇറാഖ് എപ്പോഴെങ്കിലും ഒരു അവസരം മുതലെടുക്കുമോ എന്ന ആശങ്ക.

14 മിനിറ്റ് ശേഷിക്കെ ഇറാഖ് സൗദി പെനാല്‍റ്റി ഏരിയയിലേക്ക് അപൂര്‍വ്വമായി കടന്നുകയറി. മൊഹാനദ് അലി ഷോട്ട് എടുക്കാന്‍ ശ്രമിച്ചെങ്കിലും ഹസ്സന്‍ താംബക്തിയുടെ കൃത്യമായ ബ്ലോക്ക് രക്ഷകനായി. കളി തീര്‍ന്നു എന്ന് തോന്നിയ നിമിഷം, 94-ാം മിനിറ്റില്‍ ഇറാഖിന് ലഭിച്ച ഫ്രീ കിക്ക് സൗദി ഗോളി നവാഫ് അല്‍-അഖീദി മികച്ച സേവിലൂടെ രക്ഷപ്പെടുത്തി. അതോടെ കളി അവസാനിച്ചു.

ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ ഇറാഖ്, അടുത്ത മാസം ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ യു.എ.ഇ യുമായി പ്ലേഓഫില്‍ ഏറ്റുമുട്ടും. ഇതിലെ വിജയി ഇന്റര്‍-കോണ്‍ഫെഡറേഷന്‍ പ്ലേഓഫിലേക്ക് മുന്നേറും.

Photo

Latest News

ജിദ്ദ മലപ്പുറം ജില്ലാ ഒഐസിസിയില്‍ നേതൃത്വപ്പോര്; രണ്ട് പ്രസിഡന്റുമാര്‍!
ജിദ്ദ മലപ്പുറം ജില്ലാ ഒഐസിസിയില്‍ നേതൃത്വപ്പോര്; രണ്ട് പ്രസിഡന്റുമാര്‍!
September 20, 2026
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്:  എയ്സസ്  ഉദ്ഘാടനം 24ന്
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്: എയ്സസ് ഉദ്ഘാടനം 24ന്
September 20, 2026
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
September 20, 2026
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
September 20, 2026
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍  പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍ പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
September 20, 2026
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ:  ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ: ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
September 20, 2026
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
September 20, 2026
 റോഡ് നവീകരണം:  വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
റോഡ് നവീകരണം: വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
September 20, 2026
 സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
September 20, 2026
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
September 20, 2026