l o a d i n g

ഗൾഫ്

ലേണ്‍ ദി ഖുര്‍ആന്‍ ഗ്ലോബല്‍ ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷ നവംബര്‍ 14ന്, പ്രചാരണത്തിന് തുടക്കം, ഒന്നാം സമ്മാനം ഒരു ലക്ഷം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 21, 2025

റിയാദ്: റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നടത്തുന്ന ഖുര്‍ആന്‍ പഠന പദ്ധതി ലേണ്‍ ദി ഖുര്‍ആനിന്റെ 2025ലെ അന്താരാഷ്ട്ര ഓണ്‍ലൈന്‍ ഫൈനല്‍
പരീക്ഷയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കി അല്‍മുല്‍ത്തഖി ഓപ്പണ്‍ ഗ്രൗണ്ടില്‍ നടന്ന ലേണ്‍ ദി ഖുര്‍ആന്‍ റിയാദ് ഫാമിലി മീറ്റില്‍ ജാമിഅ ബുസ്താന്‍ ഡയറക്ടര്‍ അഹ്‌മദ് അനസ് മൗലവി പ്രചാരണ ഉദ്ഘാടനം നിര്‍വഹിച്ചു. മുഹമ്മദ് അമാനി മൗലവി രചിച്ച ഖുര്‍ആന്‍ വിവരണത്തില്‍ നിന്നുമുള്ള സൂറ: സ്വാഫാത്ത്, യാസീന്‍, ഫാത്വിര്‍, സബഅ് എന്നീ 4 സൂറത്തുകളെ ആസ്പദമാക്കി ഈ വരുന്ന 2025, നവംബര്‍ 14, വെള്ളിയാണ് ലേണ്‍ ദി ഖുര്‍ആന്‍ അന്താരാഷ്ട്ര ഓണ്‍ലൈന്‍ പരീക്ഷ നടക്കുന്നത്.

കുട്ടികള്‍ക്കുള്ള പരീക്ഷ നവംബര്‍ 8 ശനിയാഴ്ചയും, സൗദിതല ഓഫ് ലൈന്‍ പരീക്ഷ നവംബര്‍ 21 വെള്ളിയാഴ്ചയും നടക്കും. പരീക്ഷയുടെ രജിസ്‌ട്രേഷനും, ക്ലാസുകളും, മറ്റു വിശദാംശങ്ങളും ലേണ്‍ ദി ഖുര്‍ആന്‍ വെബ്‌സൈറ്റായ www.learnthequran.org ലൂടെ പഠിതാക്കള്‍ക്കും, പരീക്ഷയില്‍ പങ്കാളികളാകാന്‍ താല്‍പര്യമുള്ളവര്‍ക്കും ലഭിക്കുന്നതാണ്.

റൗദയിലെ അല്‍മുല്‍ത്തഖി ഓപ്പണ്‍ ഗ്രൗണ്ടില്‍ നടന്ന ലേണ്‍ ദി ഖുര്‍ആന്‍ ഫാമിലി മീറ്റ് ലേണ്‍ ദി ഖുര്‍ആന്‍ ഡയറക്ടര്‍ അബ്ദുല്‍ ഖയ്യും ബുസ്താനി ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം ഗള്‍ഫ് ഇസ്ലാഹി കോഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ മുഹമ്മദ് സുല്‍ഫിക്കര്‍ അധ്യക്ഷത വഹിച്ചു. ഉസാമ മുഹമ്മദ്,
അഹ്‌മദ് അനസ് മൗലവി എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തി. ഇയാദ് അന്‍വര്‍ ഖിറാഅത്ത് നിര്‍വഹിച്ചു. അബ്ദുസ്സലാം ബുസ്താനി സ്വാഗതവും അബ്ദുറസാഖ് എടക്കര നന്ദിയും പറഞ്ഞു.

ലോകത്ത് എവിടെയുമുള്ള മലയാളം അറിയുന്ന എല്ലാവര്‍ക്കും ഒരേസമയം പരീക്ഷയില്‍ പങ്കാളികളാകാവുന്ന തരത്തിലാണ് ലേണ്‍ ദി ഖുര്‍ആന്‍ പരീക്ഷയുടെ സമയക്രമവും രീതിയും ക്രമീകരിച്ചിരിക്കുന്നത്.

ലേണ്‍ ദി ഖുര്‍ആന്‍ ഫൈനല്‍ പരീക്ഷയിലെ ഒന്നാം സമ്മാന വിജയിക്ക് ഒരു ലക്ഷം രൂപയും, ആദ്യ പത്ത് സ്ഥാനക്കാര്‍ക്ക് ഒന്നര ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും ലഭിക്കും.

കെ.എന്‍.എം സൗദി നാഷണല്‍ കമ്മിറ്റി സൗദി അറേബ്യയിലെ മുഴുവന്‍ പ്രവിശ്യകളിലെ ഇസ്ലാഹി സെന്ററുകളിലെയും, ദഅ്വ സെന്ററുകളിലെയും പഠിതാക്കള്‍ക്കും, പരീക്ഷാര്‍ത്ഥികള്‍ക്കും പരീക്ഷയില്‍ പങ്കെടുക്കുവാന്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പരീക്ഷ ആവശ്യങ്ങള്‍ക്ക്
+9665 3629 1683,
+9195 6764 9624,
+9665 6250 8011,
+9665 5052 4242, എന്നീ നമ്പറുകള്‍ വാട്ട്‌സ്ആപ്പ് ഹെല്‍പ്പ് ലൈനായി പരീക്ഷാര്‍ത്ഥികള്‍ക്ക് ഉപയോഗപ്പടുത്തതാവുന്നതാണ്.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026