l o a d i n g

ഗൾഫ്

ദമാം മലപ്പുറം പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ അല്‍ റവാദ് വളാഞ്ചേരി ജേതാക്കള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 22, 2025

ദമാം: ക്രിക്കറ്റിനെയും ചാരിറ്റിയെയും സമന്വയിപിച്ച് ദമാം മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ സംഘടിപ്പിച്ച എം പി എല്‍ ക്രിക്കറ്റ് സീസണ്‍ സിക്‌സ്ബല്‍ അല്‍ റവാദ് വളാഞ്ചേരി ചാമ്പ്യന്‍മാരായി. ദമാം കാനു ഗ്രൗണ്ടില്‍ നടന്ന കലാശ പോരാട്ടത്തില്‍ യു-ഐ-സി കോടൂരിനെ പരാജയപ്പെടുത്തിയാണ് അല്‍ റവാദ് ചാമ്പ്യന്മാരായത്! മലപ്പുറം ജില്ലയിലെ പ്രമുഖ താരങ്ങള്‍ അടക്കം ഇരുനൂറോളം കളിക്കാര്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ വിവിധ ഫ്രാന്‍ഞ്ചൈസികളായി പന്ത്രണ്ടു ടീമുകള്‍ മാറ്റുരച്ചു.

സൗദിയിലെ പ്രമുഖ ഇന്‍ഡസ്ട്രിയല്‍ സ്ഥാപനമായ യൂനിവേഴ്‌സല്‍ ഇന്‍സ്‌പെക്ഷന്‍ കമ്പനിയായിരുന്നു ടൂര്‍ണമെന്റിന്റെ മുഖ്യ പ്രായോചകര്‍. യൂ-ഐ-സി ദമാം ബ്രാഞ്ച് മനേജര്‍ റോബിന്‍, ട്രെന്‍ഡി ഇന്റീരിയര്‍ മാനേജിങ് ഡയറക്ടര്‍ ഹനീഫ, അബീര്‍ മെഡിക്കല്‍ സെന്റര്‍ പ്രതിനിധി അനീഷ് എന്നിവര്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യ അതിഥികളായി. ടൂര്‍ണമെന്റിന്റെ ഏറ്റവും മികച്ച താരമായും, ബാറ്റര്‍ ആയും അല്‍ റവാദ് ന്റെ റാശിദ് മുഹമ്മദ്‌നെയും, ബൗളര്‍ ആയി അല്‍ റവാദ് ന്റെ തന്നെ ജനു ജനാര്‍ദനനെയും, മികച്ച ഫീല്‍ഡര്‍ ആയി ടൈറ്റന്‍സിന്റെ മന്‍സൂറിനെയും, വിക്കറ്റ് കീപ്പര്‍ ആയി യു-ഐ-സി യുടെ സഹദ് സനീബറിനെയും തെരഞ്ഞെടുത്തു. ചെയ്‌സെര്‍സ് ഇലവന്‍ നിലമ്പൂര്‍ ആണ് ടൂര്‍ണമെന്റ് ലെ ഫയര്‍ പ്ലേ അവാര്‍ഡിന് അര്‍ഹരായത്.

സമാപന ചടങ്ങില്‍ യൂണിവേഴ്‌സല്‍ ഇന്‍സ്‌പെക്ഷന്‍ കമ്പനി മാനേജിങ് ഡയറക്ടരും, ഗിന്നസ് റെക്കോഡ് ജേതാവുമായ ബദര്‍ദീന്‍ അബ്ദുല്‍ മജീദ് മുഖ്യ അതിഥിയായി ട്രോഫികള്‍ സമ്മാനിച്ചു. പ്രസിഡന്റ് നജ്മു സമാന്‍ ഐക്കരപ്പടി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സഹീര്‍ മജ്ദാല്‍ സ്വാഗതവും കോര്‍ഡിനേറ്റര്‍ ശുഹൈബ് പെരിന്തല്‍മണ്ണ നന്ദിയും പറഞ്ഞു. മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ ചെയര്‍മാന്‍ സലീം പി കരീം, രക്ഷാധികാരി രജീഷ് മലപ്പുറം, ജനറല്‍ സെക്രട്ടറി യൂനുസ് വളാഞ്ചേരി, ട്രഷറര്‍ റിഷാദ് പൊന്നാനി, സാബിത് ചിറക്കല്‍, ഇംതിയാസ്, ജാഫര്‍ ചേളാരി, യൂസഫ് മലപ്പുറം, മഹ്ഷൂഖ് റഹ്‌മാന്‍, റംശാദ്, ഷജീര്‍, അജ്മല്‍, അപ്ഷാദ്, മുസമ്മില്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026