l o a d i n g

ഗൾഫ്

ആര്യാടന്‍ മുഹമ്മദ് നിര്‍ഭയ രാഷ്ട്രീയത്തിന്റെ പ്രതീകം: റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 22, 2025

റിയാദ്: നിര്‍ഭയനും ആദര്‍ശധീരനുമായ നേരുള്ള രാഷ്ട്രീയക്കാരനായിരുന്നു ആര്യാടന്‍ മുഹമ്മദ് എന്ന് റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി അനുസ്മരണ യോഗത്തില്‍ പറഞ്ഞു. ഭാവന സമ്പന്നനായ ഭരണാധികാരിയും മതേതര മൂല്യങ്ങള്‍ ഉറച്ച് ഉയര്‍ത്തിപ്പിടിച്ച ധീര നേതാവുമായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തില്‍ കണിശതയും ധൈര്യവുമോടെ നിലപാടുകള്‍ സ്വീകരിച്ച അദ്ദേഹത്തിന്റെ മാതൃക ഇന്നത്തെ സാഹചര്യത്തില്‍ അതീവ പ്രസക്തമാണെന്നും അനുസ്മരണ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

'നിര്‍ഭയ രാഷ്ട്രീയത്തിന്റെ കാല്‍പ്പാടുകള്‍ മായുന്നില്ല' എന്ന പ്രമേയത്തില്‍ റിയാദ് ബത്തയിലെ സബര്‍മതിയില്‍ വച്ച് നടന്ന അനുസ്മരണ യോഗത്തില്‍ ഒ.ഐ.സി.സി മലപ്പുറം ജില്ല പ്രസിഡണ്ട് സിദ്ദീഖ് കല്ലുപറമ്പന്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് നവാസ് വെള്ളിമാടുകുന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രശസ്ത മോട്ടിവേഷന്‍ സ്പീക്കര്‍ ഇബ്രാഹിം സുബഹാന്‍ മുഖ്യപ്രഭാഷണം നടത്തി.

ഒ.ഐ.സി.സി മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറിമാരായ സമീര്‍ മാളിയേക്കല്‍ സ്വാഗതവും അന്‍സാര്‍ വാഴക്കാട് നന്ദിയും പറഞ്ഞു. നാട്ടില്‍ നിര്യാതനായ ഒ.ഐ.സി.സി ആലപ്പുഴ ജില്ല മുന്‍ ഭാരവാഹി ഷാജിയുടെ വിയോഗത്തില്‍ അനുശോചനവുമായി മൗനപ്രാര്‍ത്ഥനയോടെയാണ് അനുസ്മരണ പരിപാടി ആരംഭിച്ചത്.

ഗ്ലോബല്‍ കമ്മിറ്റി മെമ്പര്‍ നൗഫല്‍ പാലക്കാടന്‍, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സക്കീര്‍ ദാനത്ത്, വൈസ് പ്രസിഡണ്ടുമാരായ അമീര്‍ പട്ടണത്ത്, രഘുനാഥ് പറശ്ശിനിക്കടവ്, ഇടുക്കി ജില്ലാ പ്രസിഡന്റ് ഷാജി മഠത്തില്‍, എറണാകുളം ജില്ലാ പ്രസിഡന്റ് മാത്യു, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സന്തോഷ്, അഡ്വ. അജിത്, പ്രഭാകരന്‍ ഒളവട്ടൂര്‍, മുത്തു പാണ്ടിക്കാട്, ബഷീര്‍ വണ്ടൂര്‍, അക്ബര്‍ ബാദുഷ, ഫൈസല്‍ തമ്പലക്കോടന്‍, ഷറഫു ചിറ്റന്‍, സൈനുദ്ധീന്‍ വെട്ടത്തൂര്‍, ഉമറലി അക്ബര്‍, അല്‍ത്താഫ് കോഴിക്കോട്, ഷറഫുദ്ദീന്‍, നിസാം, റഫീക് പട്ടാമ്പി, ഭാസ്‌ക്കരന്‍, ഉണ്ണി വാഴൂര്‍, റഫീഖ് കൊടിഞ്ഞി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026