l o a d i n g

ഗൾഫ്

വികസനമാണ് കേരളത്തിന്റെ 'റിയല്‍ സ്റ്റോറി' എന്നും തുടര്‍ ഭരണത്തിന് സഹായിക്കണമെന്നും മുഖ്യമന്ത്രി, ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റ്റിവല്‍ ഇന്നു സമാപിക്കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 25, 2025

മസ്‌കത്ത്: വികസനമാണ് കേരളത്തിന്റെ 'റിയല്‍ സ്റ്റോറി' എന്നും, മുന്നേറ്റം തുടരാന്‍ ജനങ്ങളുടെ പിന്തുണ ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മസ്‌കത്തിലെ ആമീറാത് പാര്‍ക്കില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് കേരളാ വിങ്ങിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹം മുന്നോട്ടു പോകണമെന്ന പ്രതിബദ്ധത കേരള സര്‍ക്കാറിനുണ്ട്. സര്‍ക്കാറിന് ജനങ്ങളോടാണ് പ്രതിബദ്ധത, എതിര്‍പ്പുകള്‍ക്ക് മുന്നില്‍ കീഴടങ്ങില്ല.
വികസന കാര്യത്തില്‍ മുന്‍ സര്‍ക്കാറുകളുടെ കെടുകാര്യസ്ഥതയാണ് കേരളത്തെ പിന്നോട്ടാക്കിയത്. തുടര്‍ഭരണം വികസനത്തിന് സഹായിക്കുമെന്ന് തെളിയിച്ചതായും, വീണ്ടും തുടര്‍ഭരണത്തിന് ജനങ്ങള്‍ സഹായിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

കേരളത്തിന്റെ വികസനത്തില്‍ പ്രവാസികള്‍ വലിയ പങ്കുവഹിച്ചു. പ്രവാസികള്‍ ഉയര്‍ത്തുന്ന അഭിപ്രായങ്ങള്‍ കേരളത്തെ കുറ്റം പറയുന്നതല്ല, മറിച്ച് അവര്‍ ജീവിക്കുന്ന നാടിന്റെ ഉയരത്തിലേക്ക് കേരളവും എത്തണമെന്ന അഭിലാഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 'കേരള മോഡല്‍' എന്നറിയപ്പെടുന്ന വിദ്യാഭ്യാസ-സാമൂഹിക മാറ്റങ്ങള്‍ക്ക് വഴിതെളിച്ചത് 1957-ലെ ഒന്നാം കേരള സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍, ഇന്ത്യന്‍ അംബാസഡര്‍ ജി.വി. ശ്രീനിവാസ്, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ ഡോ. എം.എ. യൂസഫലി, ഗള്‍ഫാര്‍ ഗ്രൂപ് ചെയര്‍മാന്‍ ഗള്‍ഫാര്‍ മുഹമ്മദലി, ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ ഫൈസല്‍ ബിന്‍ അബ്ദുല്ല അല്‍ നവാസ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

'മനുഷ്യത്വമുള്ളവരായിരിക്കൂ, സമാധാനം പുലരട്ടെ' എന്ന സന്ദേശവുമായി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ഫെസ്റ്റിവല്‍ ഇന്ന് (ശനിയാഴ്ച) സമാപിക്കും. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന കലാ സാംസ്‌കാരിക പാരമ്പര്യത്തെ ഉള്‍ക്കൊണ്ടുള്ള വിവിധ കലാപരിപാടികളും ഒമാനിലെ തനത് കലാരൂപങ്ങളും ഫെസ്റ്റിവലില്‍ അരങ്ങേറി. സമാപന ദിവസമായ ഇന്ന് പഞ്ചാരിമേളത്തോടെ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് ഒമാനി നൃത്തം, തിരുവാതിരക്കളി, നാടോടി നൃത്തം, ഫോക് ഫ്യൂഷന്‍, 'കനല്‍' ഫോക് ലോറിന്റെ പരിപാടി എന്നിവ അരങ്ങേറും.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026