l o a d i n g

ഗൾഫ്

വെന്നിയൂര്‍ ദേവന് ജിസാന്‍ ഐ.സി.എഫ് യാത്രയയപ്പ് നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 25, 2025

ജിസാന്‍ : 32 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാമൂഹിക പ്രവര്‍ത്തകന്‍ വെന്നിയൂര്‍ ദേവന് ഐ.സി.എഫ് ജിസാന്‍ റീജണല്‍ കമ്മിറ്റി യാത്രയയപ്പ് നല്‍കി. ജിസാനിലെ പ്രവാസികള്‍ക്കിടയില്‍ മാതൃകാപരമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സൗമ്യനായ പൊതുപ്രവര്‍ത്തകനായിരുന്നു വെന്നിയൂര്‍ ദേവനെന്ന് യാത്രയയപ്പ് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപെട്ടു. വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോഴും പരസ്പര ബഹുമാനത്തോടെയും സഹകരണത്തോടെയും പ്രവാസികള്‍ക്ക് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കാനും ഒട്ടേറെ പ്രവാസികള്‍ക്ക് സഹായമെത്തിക്കാനും ദേവന് കഴിഞ്ഞതായി യോഗം അനുസ്മരിച്ചു.

യാത്രയയപ്പ് യോഗത്തില്‍ ഐസിഎഫ് ജിസാന്‍ റീജന്‍ ഡെപ്യൂട്ടി പ്രസിഡന്റ് അബ്ദുല്ല സുഹ്രി അധ്യക്ഷത വഹിച്ചു. ഐ.സി.എസ് വെസ്റ്റ് ചാപ്റ്റര്‍ ഫിനാന്‍സ് സെക്രട്ടറി മുഹമ്മദ് സ്വാലിഹ് കാസര്‍ഗോഡ് ഉദ്ഘാടനം ചെയ്തു. മുസ്തഫ സഅദി ക്ലാരി സന്ദേശം നല്‍കി. റീജിയന്‍ പ്രസിഡന്റ് താഹ കിണാശ്ശേരി, സുഹൈല്‍ സഖാഫി, നാസര്‍ കല്ലായി, ഹാരിസ് പട്ല, റഫീഖ് കരിങ്കല്ലത്താണി, സലിം ഒമാനൂര്‍ എന്നിവര്‍ ദേവന് ആശംസാ ഫലകം കൈമാറി. വെന്നിയൂര്‍ ദേവന്‍ മറുപടി പ്രസംഗം നടത്തി. അനസ് ജൗഹരി തിരുവനന്തപുരം സ്വാഗതവും നൗഫല്‍ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026