l o a d i n g

ഗൾഫ്

സൗദി എസ്.എസ്.സി.എല്‍ രണ്ടാമത് പ്രവാസി സംഗമം തൃശ്ശൂരില്‍ നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 27, 2025

തൃശ്ശൂര്‍: സൗദി അറേബ്യയിലെ സൗദി സ്‌പെഷ്യലിസ്റ്റ് കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡ് കമ്പനിയിലെ സൗദി, യുഎഇ, ഖത്തര്‍, സൈപ്രസ് തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരും, പ്രവാസജീവിതം മതിയാക്കി നാട്ടില്‍ താമസിക്കുന്നവരുടെയും രണ്ടാമത് സംഗമം തൃശ്ശൂര്‍ പേള്‍ റീജന്‍സി ഹോട്ടലില്‍ നടത്തി. കഴിഞ്ഞ സംഗമത്തിനു ശേഷം മരണ മടഞ്ഞവര്‍ക്ക് സംഗമം അനുശോചനം രേഖപ്പെടുത്തി. സംഗമത്തില്‍ 75 വയസ്സ് പൂര്‍ത്തിയായവരെ ചടങ്ങില്‍ ആദരിച്ചു. അടുത്ത മൂന്നാമത് സംഗമം കുടുംബ സംഗമമായി നടത്താന്‍ യോഗം തീരുമാനിച്ചു.

സംസ്ഥാന സര്‍ക്കാറിന്റെ നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ തിരിച്ചുവന്ന പ്രവാസികളെയും ഉപാധികള്‍ ഇല്ലാതെ ഉള്‍പ്പെടുത്തണമെന്നും, പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ ലഭിക്കാത്ത വര്‍ക്ക് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി പ്രവര്‍ത്തിച്ച രാജ്യത്തിന് കോടികളുടെ വിദേശനാണയം നേടി തന്ന മുന്‍ പ്രവാസികളെ സ്വാതന്ത്ര്യ സമര ഭടന്മാരായി പരിഗണിച്ച് സാമൂഹ്യ ക്ഷേമ പെന്‍ഷനില്‍ ഉപാധികള്‍ ഇല്ലാതെ മുന്‍ പ്രവാസികളെ പരിഗണിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

യോഗത്തില്‍ സി.ആര്‍ നാരായണന്‍കുട്ടി അധ്യക്ഷത വഹിച്ചു. ജോണ്‍സണ്‍ ഐനിക്കല്‍ സംഗമം ഉദ്ഘാടനം ചെയ്തു. പോഗ്രാം കണ്‍വീനര്‍ രവി നമ്പ്യാട്ടില്‍, സി.എ. ആന്റണി, ബിജു കെ മുണ്ടാടന്‍, ശശി കുപ്പോട്ടില്‍, ജോണ്‍സണ്‍ എബ്രഹാം, ജയലാല്‍ ഭാസ്‌കരന്‍, സി.റ്റി പ്രതാപന്‍, കെ ജനാര്‍ദ്ദനന്‍, ഷാജന്‍ പോള്‍, പ്രിന്‍സ് എം ആര്‍,ജോണി സി.ഡി, ഷൈജു പോട്ട, പ്രദീപ്.പി. എം, ഇട്ടുപ്പ് പുളിക്കല്‍,ഫിലിപ്പ് മത്തായ്,കെ കെ പ്രസാദ്, കെ ജി സുരേഷ് ബാബു, കെ സി കലാധരന്‍,കെ രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. പി കെ രാജന്‍ നന്ദി പറഞ്ഞു.

ഫോട്ടോ: സൗദി എസ്.എസ്.സി.എല്‍ രണ്ടാമത് പ്രവാസി സംഗമം തൃശ്ശൂരില്‍ ജോണ്‍സണ്‍ ഐനിക്കല്‍ ഉദ്ഘാടനം ചെയ്യുന്നു. രവി നമ്പ്യാട്ടില്‍, സി.ആര്‍.നാരായണന്‍കുട്ടി എന്നിവര്‍ സമീപം.

Photo

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026