l o a d i n g

ഗൾഫ്

ഇന്ദിരയും പട്ടേലും: ഇന്ത്യന്‍ ഭരണചരിത്രത്തിലെ സമാനതകളില്ലാത്ത ശക്തികള്‍ - ഒഐസിസി അനുസ്മരണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 1, 2025

ജിദ്ദ: ഇന്ത്യയുടെ ഉരുക്കുവനിത ഇന്ദിരാ ഗാന്ധിയുടെ 41-ാം രക്തസാക്ഷിത്വ വാര്‍ഷികവും ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജയന്തി ദിനവും ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ (ജിദ്ദ) ആഭിമുഖ്യത്തില്‍ അനുസ്മരിച്ചു. ഒ.ഐ.സി.സി. റീജിയണല്‍ കമ്മിറ്റി സെക്രട്ടറി പ്രിന്‍സാദ് കോഴിക്കോട് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹുസൈന്‍ ചുള്ളിയോട് അധ്യക്ഷത വഹിച്ചു.

ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയെ ലോകത്തിലെ ശാക്തിക ചേരികള്‍ എന്നും ആദരിച്ചിരുന്നു. രാജ്യത്തിന്റെ നീതിപൂര്‍വമായ അന്താരാഷ്ട്ര നിലപാടുകളുടെ പ്രതീകമായിരുന്നു അവര്‍. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ധ്രുവീകരിക്കുന്ന ഇക്കാലത്ത്, മതഭാഷാ ആചാരങ്ങള്‍ക്കതീതമായി ജനങ്ങളെ ഒന്നിപ്പിക്കാന്‍ ഇന്ദിര ഗാന്ധിയെപ്പോലുള്ള നേതാവിന്റെ അഭാവം പ്രകടമാണെന്ന് പ്രിന്‍സാദ് കോഴിക്കോട് അഭിപ്രായപ്പെട്ടു. രാജ്യത്തെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ കലര്‍പ്പില്ലാത്ത മതേതരത്വത്തിനു മാത്രമേ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി രക്തസാക്ഷിത്വം വഹിച്ച ഇന്ദിരാഗാന്ധിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഭരണപരിഷ്‌കാരങ്ങള്‍ ഇന്ത്യയുടെ പുരോഗതിയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചതായി ഒ.ഐ.സി.സി നാഷണല്‍ കമ്മിറ്റി സെക്രട്ടറി അനില്‍കുമാര്‍ പത്തനംതിട്ട മുഖ്യപ്രഭാഷണത്തില്‍ അനുസ്മരിച്ചു. ആയിരം വര്‍ഷത്തിനിടയില്‍ ജീവിച്ച ഏറ്റവും പ്രമുഖ വ്യക്തിയെ കണ്ടെത്താന്‍ ബിബിസി നടത്തിയ സര്‍വേയില്‍ ഒന്നാമതെത്തിയ ഇന്ദിരാഗാന്ധി ലോകത്തിനു തന്നെ മാതൃകയാണെന്ന് ജനറല്‍ സെക്രട്ടറി ഇസ്മായില്‍ കൂരിപ്പൊയില്‍ അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു. ചേരിചേരാ പ്രസ്ഥാനത്തിന് ശക്തി പകര്‍ന്നതും, ഫലസ്തീന്‍ അടക്കമുള്ള വിഷയങ്ങളില്‍ മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള നിലപാടുകള്‍ സ്വീകരിച്ചതും സമകാലിക സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ് എന്ന് യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

പരിപാടിയില്‍ ഇന്ത്യയുടെ ഉരുക്കുമനുഷ്യനും ആദ്യ ഉപപ്രധാനമന്ത്രിയുമായ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ 150-ാം ജയന്തി ദിനവും ആചരിച്ചു. ഗാന്ധി വധത്തിലെ പ്രതിയായ ആര്‍.എസ്.എസിനെ നിരോധിക്കാന്‍ മുന്‍കൈയെടുത്തത് പട്ടേലായിരുന്നു. 1948 ഫെബ്രുവരി 4-ന് ആര്‍.എസ്.എസിനെ നിരോധിച്ച് അദ്ദേഹം ഉത്തരവിറക്കി. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മാത്രം പൈതൃകമാണ് എന്നും യോഗത്തില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി.

സൈഫുദ്ദീന്‍ വാഴയില്‍, നാസര്‍ സെയിന്‍, ഇര്‍ഷാദ് ആലപ്പുഴ, സവാദ് കുറ്റൂര്‍, കമാല്‍ കളപ്പാടന്‍, മുഹമ്മദ് ഓമാനൂര്‍, നാസര്‍ കോഴിത്തൊടി, റഫീഖ് മൂസ, അസീസ് ലാക്കല്‍, ഗഫൂര്‍ വണ്ടൂര്‍, ഉസ്മാന്‍ കുണ്ടുകാവില്‍, ഷിബിലി പാണ്ടിക്കാട് എന്നിവര്‍ സംസാരിച്ചു. സമീര്‍ പാണ്ടിക്കാട്, അനസ് തുവ്വൂര്, സി.പി. മുജീബ് കാളികാവ്, ശംസുദ്ധീന്‍ മേലാറ്റൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഇ.പി. മുഹമ്മദലി സ്വാഗതവും സാജു റിയാസ് നന്ദിയും പറഞ്ഞു.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026