l o a d i n g

ഗൾഫ്

ശാസ്ത്ര വിസ്മയങ്ങൾ തീർത്ത് രിസാല സ്റ്റഡി സർക്കിൾ 'നോട്ടെക് 3.0' സമാപിച്ചു; സയൻസ് എക്സിബിഷനിൽ അൽ വുറൂദ് സ്കൂളിന് ഒന്നാം സ്ഥാനം.

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 16, 2025

ജിദ്ദ: പ്രവാസലോകത്തെ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ശാസ്ത്ര-സാങ്കേതിക രംഗത്തെ പുത്തൻ അനുഭവങ്ങൾ പകർന്നുനൽകി രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) സൗദി വെസ്റ്റ് നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച മൂന്നാമത് 'നോട്ടെക്' (KnowTech 3.0) എക്‌സ്‌പോയ്ക്ക് ഉജ്ജ്വല സമാപനം. അൽ മവാരിദ് ഇന്റർനാഷണൽ സ്കൂളിൽ നടന്ന സാങ്കേതിക മേള സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു.
ആർ.എസ്.സി ഗ്ലോബൽ വിസ്ഡം സെക്രട്ടറി ഫസീൻ അഹ്മദ്‌ എക്സ്പോയിലെ സൈൻ ഇൻ (Sign-in) സെഷന് നേതൃത്വം നൽകി. സയ്യിദ്‌ സൈനുൽ ആബിദീൻ തങ്ങൾ, യഹ്‌യ ഖലീൽ നൂറാനി, അബ്ദുറഹിമാൻ സഖാഫി ചെംബ്രശ്ശേരി എന്നിവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.
ജിദ്ദയിലെ അൽ വുറൂദ്, ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ (IISJ), അൽ അഹ്ദാബ്, മഹ്ദ്‌ അൽ ഉലൂം (MIS), അൽ മവാരിദ്, നോവൽ തുടങ്ങിയ പ്രമുഖ സ്കൂളുകൾ മേളയിൽ മാറ്റുരച്ചു. വാശിയേറിയ സയൻസ് എക്സിബിഷനിൽ അൽ വുറൂദ് ഇന്റർനാഷണൽ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ജിദ്ദ (IISJ) രണ്ടാം സ്ഥാനവും അൽ മവാരിദ് ഇന്റർനാഷണൽ സ്കൂൾ മൂന്നാം സ്ഥാനവും നേടി.

നോട്ടെക് എക്സലൻസി അവാർഡ് ജേതാവായ ഡോ. ഫയാസ് റഹ്മാന് ഖാന്‌ ഡോ. മുഹ്സിൻ, ഡ്രൈവ് ടീം ചെയർമാൻ സുജീർ പുത്തൻപള്ളി, കൺവീനർ റഷീദ് പന്തല്ലൂർ, ആർ.എസ്.സി ഗ്ലോബൽ സെക്രട്ടറിമാരായ മൻസൂർ ചുണ്ടമ്പറ്റ, ഫസീൻ അഹമ്മദ്, നാഷനൽ ചെയർമാൻ നൗഫൽ മുസ്ല്യാർ എന്നിവർ ചേർന്ന് പുരസ്കാരം സമ്മാനിച്ചു.
പുരസ്കാരം ഏറ്റുവാങ്ങി സംസാരിച്ച ഡോ. ഫയാസ് റഹ്മാൻ ഖാൻ, എ.ഐ (AI) യുഗത്തിൽ ഇത്തരം ശാസ്ത്ര സംരംഭങ്ങൾക്ക് വലിയ പ്രസക്തിയുണ്ടെന്ന് അഭിപ്രായപ്പെട്ടു. കുട്ടികളെ ഇത്തരം എക്സ്‌പോകൾക്കായി സജ്ജരാക്കുന്നതിൽ ആർ.എസ്.സി കാണിക്കുന്ന മികവിനെയും പ്രയത്നത്തെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.
ആർ.എസ്.സിയുടെ 2026-ലെ കലണ്ടർ പ്രകാശനം മുൻ ഗൾഫ് കൗൺസിൽ ചെയർമാൻ അബ്ദുറഹ്മാൻ സഖാഫി ചെമ്പ്രശേരി, സൗദി വെസ്റ്റ് നാഷണൽ ചെയർമാൻ നൗഫൽ മുസ്ലിയാർ എന്നിവർ ചേർന്ന് നിർവഹിച്ചു.

വെഫി (WEFI) കേരള സി.ഇ.ഒ റഫീഖ്‌ ചുങ്കത്തറയുടെ നേതൃത്വത്തിൽ നടന്ന 'നെക്സ്റ്റർ' (Nexture) കരിയർ ഗൈഡൻസ് സെഷനുകൾ ശ്രദ്ധേയമായി. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ സെഷനുകളും കുട്ടികൾക്കായി വൺ-ടു-വൺ കരിയർ കൗൺസിലിംഗും നൽകി.

'ഐ-ടോക്ക്' (i-Talk) വേദിയിൽ റഹ്മത്തുള്ള കെ.എം, അനസ് ഓച്ചിറ, ഡോ. ഇജാസ് അഹ്മദ്‌, എഞ്ചിനീയർ റഊഫ്‌, മൊയ്തീൻ കോട്ടപ്പാടം എന്നിവർ വിവിധ വിഷയങ്ങളിൽ സംവദിച്ചു. ഇവോൾവർ & ചാറ്റ്‌ വിത്ത്‌ എന്റർപെർണർ സെഷനിൽ ബിസ്സപ്പ്‌ അറേബ്യ സി.ഇ.ഒ സുഹൈൽ കടാച്ചിറ തന്റെ ഈ മെഖലയിലേക്ക്‌ എത്തിയ‌ അനുഭവങ്ങൾ പങ്ക്‌ വെച്ചു.

മേളയിലെത്തിയ സന്ദർശകർക്ക് ശാസ്ത്ര പരീക്ഷണങ്ങൾ സ്വയം ചെയ്തുനോക്കാൻ അവസരമൊരുക്കിയ 'ഡി.ഐ.വൈ (DIY) ലാബ്' നവ്യാനുഭവമായി. ടെക്നോവ തിയേറ്ററിൽ അഞ്ച് വ്യത്യസ്ത ഷോകൾ അരങ്ങേറി. സ്വയം നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപനയുമായി 'മേക്കേഴ്സ് മാർക്കറ്റ്' സജീവമായിരുന്നു.

സമാപന ചടങ്ങിൽ മുജീബ് എ.ആർ നഗർ, തൽഹത് കൊളത്തറ, സൽമാൻ വെങ്കളം, മുഹ്സിൻ സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.

Photo

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026