l o a d i n g

ഗൾഫ്

നചറിംഗ് ടൈസ് #7': വിവാഹജീവിതം വിജയകരമാക്കാന്‍ ആധുനിക സമീപനവുമായി പ്രീ-മാരിറ്റല്‍ വെബിനാര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 20, 2025

ജിദ്ദ: വിവാഹത്തിന് തയ്യാറെടുക്കുന്നവര്‍ക്കും വിവാഹ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി, പ്രീ-മാരിറ്റല്‍ പരിശീലനത്തില്‍ ആധുനിക സമീപനം നല്‍കുന്ന പ്രത്യേക വെബിനാറുമായി 'നചറിംഗ് ടൈസ്#7' എത്തുന്നു. അന്താരാഷ്ട്ര വനിതാ കൂട്ടായ്മയായ CIGI International Women's Collective ആണ് പരിപാടി സംഘടിപ്പിക്കുന്നത്. അംഗീകൃത പ്രീ-മാരിറ്റല്‍ പരിശീലകരായ രണ്ട് പ്രമുഖര്‍ വെബിനാറിന് നേതൃത്വം നല്‍കും: സദറുദ്ദീന്‍ വാഴക്കാട് (പ്രീ-മാരിറ്റല്‍ മെന്റര്‍, സെക്രട്ടറി - പീസ് വില്ലേജ്, വയനാട്), നാദിറ ജാഫര്‍ (സര്‍ട്ടിഫൈഡ് പ്രീ-മാരിറ്റല്‍ ട്രെയിനര്‍, സ്ഥാപക & സിഇഒ - ഗ്രാന്‍ഡ് കാലിബര്‍, ദുബായ്).

ഈ പ്രത്യേക വെബിനാര്‍ നവംബര്‍ 23, 24, 25, 26 തിയതികളിലാണ് നടക്കുക. സമയം 08:30 PM - 10:30 PM IST(ഇന്ത്യന്‍ സമയം), 07:00 PM - 09:00 PM (യുഎഇ സമയം), 06:00 PM - 08:00 PM (സൗദി അറേബ്യ സമയം).

വിവാഹജീവിതത്തിന്റെ വിവിധ മാനങ്ങളെക്കുറിച്ച് ആഴത്തില്‍ ചര്‍ച്ച ചെയ്യുന്ന വെബിനാറില്‍, പങ്കാളികള്‍ക്ക് പ്രായോഗികമായി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പ്രധാന വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്: ഇസ്ലാമിലെ വിവാഹത്തിന്റെ അടിസ്ഥാനം, പങ്കാളികളുടെ ഉത്തരവാദിത്തങ്ങളും ചുമതലകളും. കുടുംബാംഗങ്ങളുടെ പങ്കാളിത്തവും അതിരുകളും, സാംസ്‌കാരിക മൂല്യങ്ങളും ഇസ്ലാമിക ആചാരങ്ങളും, സാമ്പത്തിക ആസൂത്രണം. ഇസ്ലാമിലെ വൈകാരികവും ശാരീരികവുമായ അടുപ്പം, പങ്കാളികള്‍ എന്ന നിലയില്‍ തീരുമാനങ്ങള്‍ എടുക്കുന്നതും ലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്നതും, ഫലപ്രദമായ ആശയവിനിമയത്തിലൂടെയുള്ള അഭിപ്രായ വ്യത്യാസ പരിഹാരം എന്നീ വിഷയങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പോസ്റ്ററില്‍ നല്‍കിയിട്ടുള്ള ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെട്ടോ, ഗൂഗിള്‍ ഫോം വഴിയോ പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്യാം: https://forms.gle/a1PDkbQqBddQw53a6, അനീസ (കെഎസ്എ) +966 563838163, ഫര്‍ഹ അബ്ദുല്‍ റഹ്‌മാന്‍ (കുവൈത്ത്) +965 60974723.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026