l o a d i n g

ഗൾഫ്

ജിദ്ദ പാലക്കാട് ജില്ലാ കൂട്ടായ്മ തായിഫ് വിനോദയാത്ര സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 26, 2025

ജിദ്ദ: ജിദ്ദ പാലക്കാട് ജില്ലാ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി തായിഫ് വിനോദയാത്ര സംഘടിപ്പിച്ചു. ജിദ്ദയില്‍ നിന്നെത്തിയ പാലക്കാട്ടുകാരുടെ ഒത്തൊരുമയും സ്‌നേഹവും പങ്കുവെച്ച യാത്ര അംഗങ്ങള്‍ക്ക് അവിസ്മരണീയമായ അനുഭവമായി മാറി.

ജിദ്ദയിലെ ഹൈഫ മാളില്‍ നിന്നും രാവിലെ ആരംഭിച്ച യാത്ര ജൂമൂമിലെ പ്രഭാതഭക്ഷണത്തിന് ശേഷമാണ് തായിഫിലേക്ക് തിരിച്ചത്. യാത്രയ്ക്കിടയില്‍ ബസിനുള്ളില്‍ നടന്ന കലാപരിപാടികള്‍ യാത്രയ്ക്ക് ആവേശം പകര്‍ന്നു. നവാസ് മേപ്പറമ്പ്, ഷാജി ചെമ്മല, ശിവന്‍ ഒറ്റപ്പാലം, സലീന ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലുള്ള മുന്‍നിരയും; അസീസ് കാഞ്ഞിരപ്പുഴ, ആസിഫ് പട്ടാമ്പി, റസാഖ് മൂളിപ്പറമ്പ്, ഖാജ ഹുസൈല്‍ ഒലവക്കോട് എന്നിവരുടെ നേതൃത്വത്തിലുള്ള പിന്‍നിരയും തമ്മില്‍ നടന്ന 'അന്താക്ഷരി' മത്സരം യാത്രയെ സജീവമാക്കി. തുടര്‍ന്ന് നവാസ് മേപ്പറമ്പ്, ശിവന്‍ ഒറ്റപ്പാലം എന്നിവര്‍ നയിച്ച ക്വിസ് മത്സരത്തില്‍ മുജീബ് മൂത്തേടത്ത് വിജയിയായി.

തണുപ്പേറിയ തായിഫ് നഗരത്തില്‍ ശഫയിലെ വ്യൂപോയിന്റ്, കുതിര-ഒട്ടക സവാരി എന്നിവയോടെയായിരുന്നു സന്ദര്‍ശനങ്ങളുടെ തുടക്കം. ജുമുഅ നമസ്‌കാരത്തിനും ഉച്ചഭക്ഷണത്തിനും ശേഷം സ്‌ട്രോബറി പാര്‍ക്കിലെ അക്വേറിയങ്ങളും പക്ഷികളും അംഗങ്ങള്‍ക്ക് കൗതുകമായി. തുടര്‍ന്ന് സന്ദര്‍ശിച്ച മ്യൂസിയം, ചരിത്രത്തിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടം കൂടിയായി. പതിറ്റാണ്ടുകള്‍ പഴക്കമുള്ള വാഹനങ്ങളും, നാട്ടിലെ പഴയകാല ഉപകരണങ്ങളും പുതുതലമുറയ്ക്ക് വിസ്മയവും മുതിര്‍ന്നവര്‍ക്ക് ഗൃഹാതുരത്വവും സമ്മാനിച്ചു. റൂദാഫ് പാര്‍ക്കിലെ സന്ദര്‍ശനത്തിന് ശേഷം രാത്രി പത്ത് മണിയോടെയാണ് സംഘം മടങ്ങിയത്.

യാത്രയുടെ വിജയത്തിനായി കോര്‍ഡിനേറ്റര്‍ താജ് മണ്ണാര്‍ക്കാട് മികച്ച ആസൂത്രണം കാഴ്ചവെച്ചു. യാത്രാ സൗകര്യങ്ങളും ഭക്ഷണവും സന്ദര്‍ശന സ്ഥലങ്ങളും ക്രമീകരിക്കുന്നതില്‍ അദ്ദേഹം കൃത്യത പാലിച്ചു. ജോയിന്റ് കോര്‍ഡിനേറ്റര്‍മാരായ ഷൗക്കത്ത് പനമണ്ണ, സുജിത് മണ്ണാര്‍ക്കാട് എന്നിവരും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

പി.ജെ.കെ മെമ്പര്‍മാര്‍ക്ക് പുറമെ ഡോക്ടര്‍ ഫവാസ് കൂറ്റനാട്, മുഹമ്മദ് റാഫി, അന്‍വര്‍ സാദത്, ജുനൈദ്, ബഷീര്‍ കോതര എന്നിവരും കുടുംബസമേതം ഗസ്റ്റുകളായി പങ്കെടുത്തു. സ്വന്തം വാഹനത്തില്‍ എത്തി യാത്രയില്‍ പങ്കുചേര്‍ന്ന യൂനുസ് പടിഞ്ഞാറങ്ങാടിയും കുടുംബവും യാത്രയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി. റജിയ വീരാന്‍, രേണുക ശിവന്‍, സുഹറ മുജീബ് എന്നിവരടങ്ങുന്ന വനിതാ വിഭാഗം ഒരുക്കിയ വിഭവങ്ങള്‍ യാത്രയ്ക്ക് രുചിയേകി.

മുജീബ് തൃത്താല, ജോഷി മംഗലം ഡാം, നാസര്‍ വിളയൂര്‍, ഇബ്രാഹിം ലക്കിടി, സൈനുദ്ദീന്‍ മണ്ണാര്‍ക്കാട്, വീരാന്‍ കുട്ടി മണ്ണാര്‍ക്കാട്, ബാദുഷ കോണിക്കിഴി, ഷബീര്‍ എന്നിവര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കി. ഡ്രൈവര്‍ നസ്വാന്‍ മഞ്ചേരിയും കൂട്ടായ്മയോടൊപ്പം സഹകരിച്ചു. മുന്‍ യാത്രകളില്‍ നിന്നും വ്യത്യസ്തമായി, ഒരു കുടുംബം പോലെ എല്ലാവരും ഒത്തുചേര്‍ന്ന ഈ യാത്ര ഏറെ മികച്ചതായിരുന്നുവെന്ന് മടക്കയാത്രയിലെ അവലോകന യോഗത്തില്‍ അംഗങ്ങള്‍ വിലയിരുത്തി. പുലര്‍ച്ചെ ഒരു മണിയോടെ സംഘം ജിദ്ദയില്‍ തിരിച്ചെത്തി.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026