l o a d i n g

കേരള

നടിയെ ആക്രമിച്ച കേസ്, മൂന്നാം പ്രതി മണികണ്ഠന്‍ ആത്മഹത്യാശ്രമം നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 29, 2025

കൊച്ചി: കേരളം ഉറ്റുനോക്കുന്ന നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതിയായ മണികണ്ഠന്‍ ആത്മഹത്യാശ്രമം നടത്തി. മദ്യലഹരിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ഇയാളുടെ ജീവനൊടുക്കാനുള്ള ശ്രമമെന്ന് പോലീസ് സ്ഥിരീകരിച്ചു. പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചതിന് പിന്നാലെ കടയില്‍ നിന്ന് ബ്ലേഡ് വാങ്ങിയാണ് ഇയാള്‍ ആത്മഹത്യാശ്രമം നടത്തിയത്.

ഏറെ നാളത്തെ നിയമപോരാട്ടങ്ങള്‍ക്കും സാക്ഷി വിസ്താരങ്ങള്‍ക്കും ശേഷം കേസിന്റെ വിധി വരുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഈ സംഭവം. കേസിലെ അന്തിമ വിധി ഡിസംബര്‍ 8-ന് പ്രഖ്യാപിക്കും. 2025 ഏപ്രിലിലാണ് കേസില്‍ അന്തിമ വാദം പൂര്‍ത്തിയാക്കിയത്.

ഒന്നാം പ്രതി പള്‍സര്‍ സുനി (സുനില്‍കുമാര്‍), എട്ടാം പ്രതി നടന്‍ ദിലീപ് എന്നിവരടക്കം ഒന്‍പത് പേരാണ് കേസിലെ പ്രതികള്‍. കേസില്‍ ആകെ 28 സാക്ഷികള്‍ കൂറുമാറിയത് ശ്രദ്ധേയമായിരുന്നു. ഏഴര വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം കര്‍ശന വ്യവസ്ഥകളോടെ 2024 സെപ്റ്റംബറിലാണ് പള്‍സര്‍ സുനിക്ക് ജാമ്യം ലഭിച്ചത്. നിലവില്‍ എല്ലാ പ്രതികളും ജാമ്യത്തിലാണ്. ഡിസംബര്‍ 8-ന് വിധി പ്രഖ്യാപിക്കുന്ന ദിവസം കേസിലെ എല്ലാ പ്രതികളും കോടതിയില്‍ നിര്‍ബന്ധമായും ഹാജരാകണം.

Latest News

ഡിപ്ലോമാറ്റുകളെ ഞെട്ടിച്ച് ട്രംപ്, ഇറാനെ  തുടച്ചുനീക്കുമെന്ന ഭീഷണി യു.എന്നില്‍
ഡിപ്ലോമാറ്റുകളെ ഞെട്ടിച്ച് ട്രംപ്, ഇറാനെ തുടച്ചുനീക്കുമെന്ന ഭീഷണി യു.എന്നില്‍
September 23, 2026
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026