l o a d i n g

ഗൾഫ്

നികുതി വെട്ടിപ്പ്: ഏഷ്യന്‍ വംശജന് ബഹ്‌റൈനില്‍ അഞ്ച് വര്‍ഷം തടവും 3000 ദിനാരര്‍ പിഴയും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 3, 2025

മനാമ: 74,885 ദിനാറിന്റെ നികുതി തട്ടിപ്പ് നടത്തിയ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഏഷ്യന്‍ വംശജന് ബഹ്‌റൈന്‍ കോടതി അഞ്ച് വര്‍ഷം തടവും 3,000 ദിനാര്‍ പിഴയും ശിക്ഷ വിധിച്ചു. 27 ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ആസൂത്രിതമായി പ്രതി ഇത്രയും വലിയ തട്ടിപ്പ് നടത്തിയത്. സ്ഥിരീകരിച്ച 32 ഇടപാടുകളും സ്ഥിരീകരിക്കാത്ത 12 ഇടപാടുകളും പ്രതി നികുതി തട്ടിപ്പിനായി നടത്തിയെന്ന് കോടതി കണ്ടെത്തി. കമ്പനികളുടെ നികുതികളും സര്‍ക്കാര്‍ ബില്ലുകളും അടക്കുന്നതിനായി മോഷ്ടിച്ചതോ അനധികൃതമായതോ ആയ ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. അഞ്ച് വര്‍ഷത്തെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ രാജ്യത്ത് നിന്ന് നാടുകടത്താനും കോടതി ഉത്തരവുണ്ട്.

അതേസമയം, തട്ടിപ്പില്‍ പങ്കാളിയാണെന്ന് ആരോപിച്ച് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മറ്റൊരു ഉദ്യോഗസ്ഥനെ കോടതി വെറുതേവിട്ടു. കുറ്റകൃത്യത്തില്‍ ഇയാള്‍ ഉള്‍പ്പെട്ടതിന് മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വിധി. കാനഡ, യുഎസ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. നാഷണല്‍ റെവന്യൂ അതോറിറ്റിയുടെ ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴിയും ബാങ്കിങ് കമ്പനിയുടെ ഗേറ്റ്വേ വഴിയും പണമടച്ചതിന് പിന്നില്‍ ഏഷ്യന്‍ പൗരന്റെ പങ്ക് തെളിയിക്കാന്‍ സാധിച്ചു.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026