l o a d i n g

ഗൾഫ്

ചരിത്രത്തിലൂടെ ഒരു യാത്ര: അല്‍ ഐനില്‍ സൗജന്യ 'സാംസ്‌കാരിക പാത' തുറന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 11, 2025

അബുദാബി: യു.എ.ഇയുടെ ഹൃദയത്തിലൂടെ, അതിന്റെ പൈതൃകത്തിന്റെ വേരുകളിലേക്ക് ഒരു നടപ്പാത തുറന്നിരിക്കുന്നു. ഇനി, പുതുതലമുറയ്ക്ക് യു.എ.ഇയുടെ തനത് ചരിത്രവും മരുപ്പച്ചകളുടെ സൗന്ദര്യവും നേരിട്ടറിയാം. അബുദാബി സാംസ്‌കാരിക, വിനോദസഞ്ചാര വകുപ്പ് (ഡി.സി.ടി) അല്‍ ഐനില്‍ ഒരുക്കിയ ഈ കിടിലന്‍ 'സാംസ്‌കാരിക പാത' (Cultural Trail) സഞ്ചാരികള്‍ക്ക് വിസ്മയ വിരുന്നാണ് ഒരുക്കുനനത്. അല്‍ ഐന്‍ അല്‍ ജിമി, അല്‍ ഖത്തറ എന്നീ ചരിത്രപ്രസിദ്ധമായ മരുപ്പച്ചകളെ ബന്ധിപ്പിച്ചാണ് ഈ പാത കടന്നു പോകുന്നത്.

1.4 കിലോമീറ്റര്‍ ദൂരമുള്ള ഈ പാത വെറുമൊരു വഴി മാത്രമല്ല; ഇത് ഭൂതകാലത്തിലേക്കുള്ള ഒരു ടൈം മെഷീനാണ്. അല്‍ ഐന്‍ അല്‍ ജിമിയിലെ അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍-ദഹേരിയുടെ വീട് ഉള്‍പ്പെടെയുള്ള പുരാതന കെട്ടിടങ്ങളും പൗരാണിക അവശിഷ്ടങ്ങളും നേരിട്ട് ഇവിടെ കാണാം. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ അല്‍ ഐന്‍ കേന്ദ്രങ്ങളെ അടുത്തറിയാന്‍ സന്ദര്‍ശകര്‍ക്ക് ഇതിലൂടെ അവസരം ലഭിക്കും. നഗരത്തിന്റെ മനോഹരമായ ഭൂപ്രകൃതി, ചരിത്രപ്രധാനമായ മസ്ജിദുകള്‍, പഴയ താമസയിടങ്ങള്‍ എന്നിവയെല്ലാം യാത്രക്കാര്‍ക്ക് അടുത്തറിയാന്‍ സാധിക്കും.

ഈ സാംസ്‌കാരിക പാത വെറും കാഴ്ചകള്‍ക്കപ്പുറം, ഒരു സമ്പൂര്‍ണ്ണ വിനോദാനുഭവമാണ് സമ്മാനിക്കുന്നത്. ഊദ്, ഡ്രംസ് തുടങ്ങിയ പരമ്പരാഗത ഉപകരണങ്ങളാല്‍ ഒരുക്കിയ മനം മയക്കുന്ന അറബ് കലാപ്രകടനങ്ങളും ആസ്വദിക്കാം. വിവിധ സംരംഭങ്ങള്‍, ഭക്ഷണശാലകള്‍, വിപണികള്‍ എന്നിവ വഴി അല്‍ ഐനിലെ തനത് രുചിക്കൂട്ടുകളും അടുത്തറിയാം. ഈത്തപ്പഴങ്ങളും അനുബന്ധ ഉല്‍പ്പന്നങ്ങളും ലഭിക്കുന്ന പ്രത്യേക കടകള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്കായി ഒരു ലൈബ്രറിയും ഒരുക്കിയിരിക്കുന്നു.

മികച്ച സാംസ്‌കാരിക കേന്ദ്രമായി നഗരത്തെ മാറ്റുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഏറ്റവും വലിയ സന്തോഷവാര്‍ത്ത എന്തെന്നാല്‍, ഈ അത്ഭുതലോകത്തേക്കുള്ള പ്രവേശനം പൂര്‍ണ്ണമായും സൗജന്യമാണ്. രാവിലെ 8 മണി മുതല്‍ രാത്രി 12 മണി വരെയാണ് സാംസ്‌കാരിക പാത സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കുന്നത്.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026