l o a d i n g

ഗൾഫ്

സംസ്ഥാനത്തെ ഏറ്റവും ചെലവേറിയ വോട്ട് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടേത്, വോട്ടു ചെയ്യാന്‍ 3000 കിലോമീറ്റര്‍ താണ്ടി ബിസിനസ് ജെറ്റിലെത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 12, 2025

തൃശൂര്‍: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് തയ്യാറെടുക്കുമ്പോള്‍, ഇത്തവണ ഏറ്റവും കൂടുതല്‍ ദൂരം താണ്ടി, ഏറ്റവും ചെലവേറിയ വോട്ട് രേഖപ്പെടുത്തിയ പൗരനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ശ്രദ്ധ നേടുന്നത്. ലുലു ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എം.എ. യൂസഫലിയാണ് തന്റെ സമ്മതിദാനാവകാശം രേഖപ്പെടുത്താനായി ഏകദേശം 3,000 കിലോമീറ്ററോളം യാത്ര ചെയ്ത് സ്വദേശമായ നാട്ടികയിലെത്തിയത്.

തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ ലുലുവിന്റെ പുതിയ ഭക്ഷ്യസംസ്‌കരണ ലോജിസ്റ്റിക്‌സ് കേന്ദ്രത്തിന്റെ ഉദ്ഘാടനം തായ്‌ലാന്റ് വാണിജ്യ മന്ത്രി നിര്‍വഹിച്ചതിന് തൊട്ടുപിന്നാലെയാണ് യൂസഫലി വോട്ട് ചെയ്യാനായി പറന്നത്. ബാങ്കോക്കില്‍ നിന്ന് ബിസിനസ് ജെറ്റില്‍ അദ്ദേഹം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ നെടുമ്പാശ്ശേരിയിലെത്തിയ അദ്ദേഹം, അവിടെ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം ഉച്ചയ്ക്ക് മൂന്ന് മണിയോടെ നാട്ടികയിലേക്ക് തിരിച്ചു. നാട്ടിക ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ ഒന്നാം ബൂത്തായ എം.എല്‍.പി. സ്‌കൂളില്‍ വൈകീട്ടോടെ യൂസഫലി എത്തി വോട്ട് രേഖപ്പെടുത്തി.

ഇവിടെ തന്റെ ബാല്യകാല സുഹൃത്തുക്കളെയും നാട്ടുകാരെയും കണ്ട അദ്ദേഹം സ്ഥാനാര്‍ത്ഥികളുമായി കുശലാന്വേഷണം നടത്തി. യുഡിഎഫ് സ്ഥാനാര്‍ഥി കെ.എ. ഷൗക്കത്തലി, ബി.ജെ.പി. സ്ഥാനാര്‍ഥി പി.വി. സെന്തില്‍ കുമാര്‍, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.പി. മുരളി എന്നിവര്‍ അദ്ദേഹത്തെ ബൂത്തിന് മുന്നില്‍ കാത്തുനിന്നിരുന്നു.

വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെ, തന്റെ യാത്രയുടെ പ്രാധാന്യം യൂസഫലി ഊന്നിപ്പറഞ്ഞു. 'ഒരു പൗരനെന്ന നിലയില്‍ തന്റെ കടമയും ബാധ്യതയുമാണ് വോട്ട് രേഖപ്പെടുത്തുക എന്നത്. ലോകത്തിലെ ഏറ്റവും വലുതും ശക്തിയുള്ളതുമായ ഭരണഘടനയാണ് ഇന്ത്യയുടേത്. ഞാന്‍ പഠിച്ച സ്‌കൂളില്‍ തന്നെയാണ് വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്,' അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയ്ക്ക് ആശംസകള്‍ നേര്‍ന്നാണ് എം.എ. യൂസഫലി ബൂത്തില്‍നിന്ന് മടങ്ങിയത്. അദ്ദേഹത്തിന്റെ ഈ 'ചെലവേറിയ' യാത്ര, സമ്മതിദാനാവകാശത്തിന്റെ പ്രാധാന്യം വീണ്ടും ഓര്‍മ്മിപ്പിക്കുന്നതായി.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026