l o a d i n g

ഗൾഫ്

ഷാര്‍ജയില്‍ പുതിയ യുണിവേഴ്‌സിറ്റി, 'യൂണിവേഴ്സിറ്റി ഓഫ് ദി ആര്‍ട്‌സ് ഷാര്‍ജ' നിലവില്‍വന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 17, 2025

ഷാര്‍ജ: കലയുടെയും സംസ്‌കാരത്തിന്റെയും ആഗോള കേന്ദ്രമായി വളരുന്ന ഷാര്‍ജയില്‍ പുതിയ സര്‍വ്വകലാശാല പ്രഖ്യാപിച്ച് ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. 'യൂണിവേഴ്സിറ്റി ഓഫ് ദി ആര്‍ട്‌സ് ഷാര്‍ജ' എന്ന പേരില്‍ ആരംഭിക്കുന്ന ഈ സ്ഥാപനം, വിവിധ കലാവിഭാഗങ്ങളെ ഒരേ മേല്‍ക്കൂരയ്ക്ക് കീഴില്‍ കൊണ്ടുവന്ന് ഉന്നതവിദ്യാഭ്യാസ രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നു.

പുതിയ സര്‍വ്വകലാശാലയുടെ അമരത്തേക്ക് ശൈഖ ഹൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമിയെ പ്രസിഡന്റായി നിയമിച്ചു. ഭരണപരമായ കാര്യക്ഷമത ഉറപ്പാക്കാന്‍ നിലവിലുണ്ടായിരുന്ന ഷാര്‍ജ പെര്‍ഫോമിങ് ആര്‍ട്‌സ് അക്കാദമി ബോര്‍ഡ് ഓഫ് ട്രസ്റ്റീസിനെ പിരിച്ചുവിട്ട്, ശൈഖ ഹൂറിന്റെ അധ്യക്ഷതയില്‍ പുതിയ ബോര്‍ഡ് രൂപീകരിച്ചു. സര്‍വ്വകലാശാലയുടെ വിവിധ വിദ്യാലയങ്ങള്‍ക്ക് കരുത്തുപകരാന്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയരായ വ്യക്തികളെയാണ് ഭരണാധികാരി ചുമതലപ്പെടുത്തിയിരിക്കുന്നത്. പെര്‍ഫോമിങ് ആര്‍ട്‌സ് അക്കാദമി ഡയറക്ടറായി ഡോ. പീറ്റര്‍ ബാര്‍ലോയെയും വിഷ്വല്‍ ആര്‍ട്‌സ് അക്കാദമി ഡയറക്ടറായി ഡോ. നാദിയാ മഹ്ദി അല്‍ ഹസ്നിയെയും നിയമിച്ചു.

ഭിന്നിച്ചു നില്‍ക്കുന്ന വിവിധ കലാപഠന ശാഖകളെ ഒരുമിച്ചു ചേര്‍ത്ത് ഉന്നതവിദ്യാഭ്യാസം കൂടുതല്‍ ചിട്ടപ്പെടുത്തുക, ആഗോള നിലവാരത്തിലുള്ള പഠനസൗകര്യങ്ങള്‍ ഒരുക്കി വിദ്യാര്‍ത്ഥികളെ സര്‍ഗ്ഗാത്മക മേഖലകളില്‍ പ്രഗത്ഭരാക്കുക, ഷാര്‍ജയുടെ സാംസ്‌കാരിക പൈതൃകത്തെ വരുംതലമുറകളിലേക്ക് ആധുനിക രീതിയില്‍ പകര്‍ന്നു നല്‍കുക എന്നിവയാണ് ലക്ഷ്യം.

കേവലം ഒരു വിദ്യാഭ്യാസ സ്ഥാപനം എന്നതിലുപരി, മിഡില്‍ ഈസ്റ്റിലെ കലാകാരന്മാരുടെ ഒരു പ്രധാന സംഗമവേദിയായി ഈ സര്‍വ്വകലാശാല മാറുമെന്നാണ് കരുതപ്പെടുന്നത്.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026