l o a d i n g

ഗൾഫ്

സൗദിയില്‍ നിക്ഷേപ വിപ്ലവം: അഞ്ച് വര്‍ഷത്തിനിടെ ലൈസന്‍സുകളില്‍ 20 ഇരട്ടി വര്‍ധന

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 19, 2025

റിയാദ്: സൗദി അറേബ്യയുടെ സാമ്പത്തിക മേഖലയില്‍ വിദേശ നിക്ഷേപകരുടെ വന്‍ കുതിച്ചുചാട്ടം. ബിനാമി വിരുദ്ധ നിയമങ്ങള്‍ കര്‍ശനമാക്കിയതും നിക്ഷേപ സൗഹൃദ അന്തരീക്ഷമൊരുക്കിയതും വഴി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിദേശ നിക്ഷേപ ലൈസന്‍സുകളുടെ എണ്ണത്തില്‍ 20 ഇരട്ടി വര്‍ധനവാണ് രേഖപ്പെടുത്തിയത്.

ആകെ ലൈസന്‍സുകള്‍: 6,986 (83.4% വര്‍ധനവ്). വിദേശ നിക്ഷേപം: 119.2 ബില്യണ്‍ സൗദി റിയാല്‍ (24.2% വളര്‍ച്ച). ഓരോ മൂന്നു മാസത്തിലും ശരാശരി 7,000 ലൈസന്‍സുകള്‍. മുന്‍പന്തിയിലുള്ള മേഖലകളില്‍ നിക്ഷേപകരുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായി മാറിയത് നിര്‍മാണ മേഖലയാണ്. ആകെ ലൈസന്‍സുകളുടെ സിംഹഭാഗവും ഈ മേഖല സ്വന്തമാക്കി.

മൂന്നു വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണ് ഉണ്ടായത്. ആകെ നല്‍കിയ ലൈസന്‍സുകളുടെ 37 ശതമാനം നിര്‍മാണ മേഖലയില്‍ നിന്നാണ്. 2583 ലൈസന്‍സുകള്‍ ഈ മേഖലക്ക് മാത്രമായി നല്‍കി. മൊത്ത ചില്ലറ വ്യാപാര മേഖലയിലാണ് ലൈസന്‍സുകളില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച നിരക്ക് കൈവരിച്ചത്.
വാര്‍ഷിക വളര്‍ച്ച നിരക്ക് 234 ശതമാനമാണ്. ആരോഗ്യം, വിദ്യാഭ്യാസം, താമസം, ഭക്ഷ്യ സേവനമേഖലകള്‍ എന്നിവയിലും 100% വളര്‍ച്ച കൈവരിച്ചു. വാണിജ്യ മേഖലയിലെ നിയമലംഘര്‍ക്കെതിരെയും പദവി തിരുത്തുന്നതിനുമായി നടത്തിയ ക്യാമ്പയിന്റെ വിജയമാണ് ഉയര്‍ന്ന വളര്‍ച്ച നിരക്ക്.

വിഷന്‍ 2030 ന്റെ ഭാഗമായി വിദേശ നിക്ഷേപങ്ങള്‍ക്കായി രാജ്യം തുറന്നു നല്‍കിയ പുതിയ വാതിലുകള്‍ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കിലേക്ക് സൗദിയെ എത്തിച്ചു. കേവലം അഞ്ച് വര്‍ഷം കൊണ്ട് നിക്ഷേപ മേഖലയിലുണ്ടായ ഈ ഇരുപതിരട്ടി വര്‍ധനവ്, ആഗോള ബിസിനസ് ഭൂപടത്തില്‍ സൗദി അറേബ്യ കൈവരിക്കുന്ന അനിഷേധ്യമായ സ്വാധീനത്തെയാണ് സൂചിപ്പിക്കുന്നത്.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026